കൊച്ചി: ഇന്റീരിയര്‍ എക്സ്സ്റ്റീരിയര്‍ കോണ്‍ട്രാക്ടഴ്‌സ് ആന്‍ഡ് ഡീലേഴ്‌സ് ട്രസ്റ്റ് നേതൃത്വം നല്‍കുന്ന ആദ്യ ഇന്റീരിയര്‍ – എക്സ്റ്റീരിയര്‍ എക്സ്പോ-2019 കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ ആരംഭിച്ചു. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ ഛായാചിത്രങ്ങള്‍ക്ക് മുന്‍പില്‍ അമര്‍ജ്യോതി തെളിയിച്ച് വിശിഷ്ട സേവാ മെഡല്‍ നേടിയ റിട്ട. കമ്മഡോര്‍ അജയകുമാര്‍ എക്സ്പോ ഉദ്ഘാടനം ചെയ്തു.
കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍, ക്രെഡായ് പ്രസിഡന്റ് പോള്‍ രാജ്, കോശി ചെറിയാന്‍, പ്രിന്‍സ് ഐഇസിഡിടി പ്രസിഡന്റ് റിയാസ് പാടിവട്ടം, സജീര്‍ ജമാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എക്സ്പോയില്‍ നിരവധി ആര്‍ക്കിടെക്ച്ചര്‍, കണ്‍സ്ട്രക്ഷന്‍, ഡെക്കര്‍ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ഇന്റീരിയര്‍ എക്സ്സ്റ്റീരിയര്‍ എക്സ്പോ സംഘടിപ്പിക്കുന്നത്.
















