തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളില്‍ രണ്ടുമുതല്‍ മൂന്നുഡിഗ്രിവരെ ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇന്നും നാളെയുമാണ് ചൂട് ഉയരുക. ഇതിനെ തുടര്‍ന്ന് സൂര്യഘാത മുന്നറിയിപ്പ് തുടരും.
25, 26 തീയ്യതികളില്‍ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ സൂര്യാഘാതം ഒഴിവാക്കുന്നതിനായി രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ ജാഗ്രത വേണമെന്ന് കാലാവസ്ഥാ പഠനകേന്ദ്രം അറിയിച്ചു.
















