ന്യൂദല്‍ഹി: ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് രാഷ്ട്രീയത്തില്‍ തിരിച്ചെത്തിയ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേരളത്തിലെ 13 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ആണ് ഇന്നലെ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി സെക്രട്ടറി ജെ.പി. നദ്ദ പ്രഖ്യാപിച്ചത്. പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും.
ഏറെ ശക്തമായ ത്രികോണ മത്സരം നടക്കുന്ന ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനെയാണ് ബിജെപി രംഗത്തിറക്കിയത്. കാസര്‍കോട് രവീശ തന്ത്രി കുണ്ടാറും പാലക്കാട് ബിജെപി സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാറും മത്സരിക്കും.
മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പദ്മനാഭന് (കണ്ണൂര്‍), ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന് (വടകര), യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. കെ.പി. പ്രകാശ് ബാബു (കോഴിക്കോട്), ഉണ്ണികൃഷ്ണന് മാസ്റ്റര്‍ (മലപ്പുറം), മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ പ്രൊഫ. വി.ടി. രമ (പൊന്നാനി), ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് (ചാലക്കുടി), കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം (എറണാകുളം), മുന്‍ പിഎസ്സി ചെയര്മാന് ഡോ.കെ.എസ് രാധാകൃഷ്ണന് (ആലപ്പുഴ), കെ.വി സാബു (കൊല്ലം).
പ്രതികരിക്കാൻ ഇവിടെ എഴുതുക: