Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുര്‍ബല സ്ഥാനാര്‍ഥികള്‍ ഒത്തുകളിയുടെ ഭാഗം

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Mar 21, 2019, 09:03 am IST
in Kerala

തൃശൂര്‍: സീറ്റ് മോഹികളായ നിരവധി നേതാക്കളുണ്ടെങ്കിലും ചില മണ്ഡലങ്ങളില്‍ മത്സരത്തിന് മുന്‍പേ തോല്‍വി ഉറപ്പാക്കുന്ന സ്ഥാനാര്‍ഥികളെ എല്‍ഡിഎഫും യുഡിഎഫും രംഗത്തിറക്കുന്നത് പതിവാണ്. ബിജെപിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് എന്‍ഡിഎ ശക്തിപ്രാപിച്ച കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ഇത് വ്യാപകമായിരുന്നു. ഇക്കുറിയും മാറ്റമില്ല.

കോണ്‍ഗ്രസും സിപിഎമ്മും സംസ്ഥാനത്ത് രഹസ്യധാരണയിലാണെന്ന് സ്ഥാനാര്‍ഥി നിര്‍ണയം വ്യക്തമാക്കുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തുക എന്നതാണ് ഇക്കുറി മിനിമം അജണ്ട. വന്‍തോതിലുള്ള പണമിടപാട് സംബന്ധിച്ച ആരോപണങ്ങളും ഇതിന്റെ ഭാഗമായി ഉയര്‍ന്നു വരാറുണ്ട്.  

 2014-ലെ തെരഞ്ഞടുപ്പില്‍ എറണാകുളത്ത് സിപിഎം സ്ഥാനാര്‍ഥിയാക്കിയത് ക്രിസ്റ്റി ഫെര്‍ണാണ്ടസിനെയായിരുന്നു. നടന്‍ മമ്മൂട്ടി മുതല്‍ പി. രാജീവ് വരെയുള്ളവരുടെ പേരുകള്‍ ചര്‍ച്ച ചെയ്തശേഷമാണ് ക്രിസ്റ്റിയെ സ്ഥാനാര്‍ഥിയാക്കിയത്. എം.എം. ലോറന്‍സ്, കെ. ചന്ദ്രന്‍ പിള്ള, ഡോ. സെബാസ്റ്റ്യന്‍ പോള്‍ തുടങ്ങിയവരെയെല്ലാം തഴഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും പോലും അന്തംവിട്ടു. അവരും ഇങ്ങനെയൊരു പേര് ആദ്യമായി കേള്‍ക്കുകയായിരുന്നു. അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ നേരിട്ടാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. ഫലം വന്നപ്പോള്‍ പ്രതീക്ഷിച്ചതുപോലെ ക്രിസ്റ്റി ഫെര്‍ണാണ്ടസ് എട്ടുനിലയില്‍ പൊട്ടി.

സിപിഐയുടെ കരുത്തരായ സ്ഥാനാര്‍ഥികള്‍ മത്സരത്തിനിറങ്ങുന്ന മണ്ഡലമാണ് തിരുവനന്തപുരം. എന്നാല്‍ കഴിഞ്ഞ തവണ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നപ്പോള്‍ സിപിഐക്കാര്‍ മാത്രമല്ല കോണ്‍ഗ്രസുകാരും ബിജെപിക്കാരും വരെ ഞെട്ടി. ബെന്നറ്റ് എബ്രഹാം എന്ന പേര് ഇടതു നേതാക്കള്‍ പോലും അതുവരെ കേട്ടിരുന്നില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ കൈയില്‍ നിന്ന് സിപിഐ നേതാക്കള്‍ പണം പറ്റിയെന്ന് ആരോപണമുയര്‍ന്നു. സ്ഥാനാര്‍ഥിയെ മാറ്റണമെന്ന് പ്രാദേശികഘടകങ്ങള്‍ മുറവിളികൂട്ടി. പാര്‍ട്ടിയും ഇടതുമുന്നണിയും കുലുങ്ങിയില്ല.

പലതും പറഞ്ഞ് പിടിച്ചുനിന്നെങ്കിലും ഫലം വന്നതോടെ നേതൃത്വത്തിന്റെ കള്ളക്കളി വെളിച്ചത്തായി. ബെന്നറ്റ് മൂന്നാം സ്ഥാനത്ത്. ഒടുവില്‍ സി. ദിവാകരനെതിരെ നടപടിയെടുത്ത് തല്‍ക്കാലം പിടിച്ചുനിന്നു സിപിഐ നേതൃത്വം. ഇടത് സ്ഥാനാര്‍ഥിയുടെ വോട്ടുകള്‍ വന്‍തോതില്‍ കോണ്‍ഗ്രസിന് മറിഞ്ഞു. എന്നിട്ടും ബിജെപിയിലെ ഒ. രാജഗോപാലിനേക്കാള്‍ ശശി തരൂരിന് ഭൂരിപക്ഷം പതിനയ്യായിരത്തിനടുത്ത് മാത്രം. അതേ സി. ദിവാകരന്‍ ഇത്തവണ അതേ ഇടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്നത് മറ്റൊരു കൗതുകം. 

രഹസ്യ ധാരണകള്‍ ഇക്കുറിയും സജീവമാണ്. തോല്‍വി ഉറപ്പാണെന്ന് പ്രാദേശിക നേതൃത്വം ചൂണ്ടിക്കാണിച്ചിട്ടും ചിലരെ നേതൃത്വം ഇടപെട്ട് സ്ഥാനാര്‍ഥികളാക്കുന്നതിന് പിന്നില്‍ ഇത്തരം ധാരണകളാണ്.

ചാലക്കുടിയില്‍ ഇന്നസെന്റിനെ നിര്‍ത്തല്ലേയെന്ന് സിപിഎം ഏരിയക്കമ്മിറ്റികളും തൃശൂര്‍, എറണാകുളം ജില്ലാ നേതൃത്വങ്ങളും ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടതാണ്. സ്ഥിതി അനുകൂലമല്ലെന്ന് കണ്ട് സ്വയം പിന്മാറാന്‍ ഇന്നസെന്റ് ഒരുങ്ങിയതുമാണ്. ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കുന്നതിന് പിന്നില്‍ സിപിഎം നേതൃത്വത്തിന്റെ താത്പര്യമെന്തെന്ന് വ്യക്തം. 

കോട്ടയം സീറ്റില്‍ അപ്രതീക്ഷിതമായെത്തിയ യുഡിഎഫ് ഘടകകക്ഷി സ്ഥാനാര്‍ഥി ബലിയാടാണെന്ന് ഇതിനകം കോട്ടയത്ത് മാത്രമല്ല പാട്ടായിരിക്കുന്നത്. ഇനി നാട്ടുകാരെങ്ങാനും ജയിപ്പിക്കാന്‍ തീരുമാനിച്ചാല്‍ത്തന്നെ സ്വന്തം പാര്‍ട്ടിക്കാര്‍ ഉറപ്പായും തോല്‍പ്പിച്ചുകൊള്ളുമെന്ന് നേതൃത്വത്തിനറിയാം. 

ചാനലുകളില്‍ സ്ഥിരമായി വിഡ്ഢിവേഷം കെട്ടുന്ന നേതാവിനെ പ്രമുഖപാര്‍ട്ടി കാസര്‍കോട് സ്ഥാനാര്‍ഥിയാക്കിയതും കൗതുകമാണ്. ഇദ്ദേഹത്തിന്റെ പേര് പരിഗണിക്കുമ്പോള്‍ത്തന്നെ ജില്ലാ നേതൃത്വം വേണ്ടെന്ന് കരഞ്ഞ് പറഞ്ഞതാണ്. പ്രചരണത്തിനിറങ്ങും മുന്‍പ് തന്നെ ജില്ലാ നേതൃത്വവും സ്ഥാനാര്‍ഥിയും രണ്ട് തട്ടിലായിക്കഴിഞ്ഞു. വടകരയില്‍ പി. ജയരാജനെതിരെ ദുര്‍ബലനായ പുതുമുഖ സ്ഥാനാര്‍ഥിയെ അവതരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം തുനിഞ്ഞത്. ലീഗിന്റെ ഇടപെടല്‍ കൊണ്ട് മാത്രമാണ് കെ. മുരളീധരനെ പരിഗണിക്കാന്‍ തയ്യാറായത്. 

ജയരാജന് വേണ്ടിയുള്ള ധാരണ തങ്ങളുടെ കോട്ടകളില്‍ വിള്ളല്‍ വീഴ്‌ത്തുമെന്ന് ലീഗിനറിയാം. വടകര, നാദാപുരം മേഖലകളില്‍ സിപിഎമ്മുമായി ലീഗ് സ്ഥിരം ഏറ്റുമുട്ടലിലുമാണ്. 

തൃശൂരില്‍ സിപിഎം നേതാക്കളും പ്രവര്‍ത്തകരും ഇതുവരെ രംഗത്തിറങ്ങിയിട്ടില്ല. ഉള്ള ശക്തിവെച്ച് സിപിഐ ചില പൊടിക്കൈകള്‍ കാണിക്കുകയാണ്. ശക്തമായ ത്രികോണ മത്സരത്തിന് അരങ്ങൊരുങ്ങുന്ന തൃശൂരില്‍ സിപിഎം കൈ-വിടില്ല എന്ന് സിപിഐക്കാര്‍ തന്നെ അടക്കം പറഞ്ഞ് തുടങ്ങിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.