ശാന്തത നിഴലിക്കുന്ന ലോക്സഭാ മണ്ഡലമാണ് കോട്ടയം. വനിതകള്‍ക്ക് മേല്‍ക്കൈയുള്ള ഈ മണ്ഡലം ആര്‍ക്കും പിടികൊടുക്കാതെ മുന്നണി സ്വപ്നങ്ങളെ പലതവണ കടപുഴക്കിയെറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ രാഷ്ട്രീയ കുത്തകാവകാശങ്ങളൊന്നും കോട്ടയത്തിന് മേല്‍ കെട്ടിവയ്ക്കാന്‍ കഴിയില്ല. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്കുന്ന പാഠവും അതാണ്.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നിലപാടുകള്‍ക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്ന ജില്ലയാണ് കോട്ടയം. ചര്‍ച്ച് ആക്ടിനെതിരെ ക്രൈസ്തവസഭകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങള്‍ ഏറ്റവുമധികം ഉയര്‍ന്നതും ഈ ജില്ലയിലാണ്.
ഇടത്, വലത് മുന്നണികളെ ഈ മണ്ഡലം പരീക്ഷിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ തവണ കേരളാ കോണ്‍ഗ്രസിലെ ജോസ് കെ. മാണിക്കായിരുന്നു ഊഴം. പക്ഷേ, കാലാവധിയെത്താന്‍ ഒരുവര്‍ഷം ബാക്കി നില്‍ക്കെ അദ്ദേഹം രാജ്യസഭയിലേക്കുള്ള സ്ഥാനമുറപ്പിച്ച് കോട്ടയം ലോക്സഭാ മണ്ഡലത്തെ കൈയൊഴിഞ്ഞു. തുടര്‍ന്നുവരുന്ന ഈ തെരഞ്ഞെടുപ്പ് എന്തുകൊണ്ടും ശ്രദ്ധേയമാണ്.
കോട്ടയത്തെ തെരഞ്ഞെടുപ്പ് ചിത്രം ഇതിനകം വ്യക്തമായി കഴിഞ്ഞു. പ്രചാരണവും സജീവമായി. പാര്‍ലമെന്റംഗമെന്ന നിലയില്‍ മികവുറ്റ പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള എന്‍ഡിഎയുടെ അഡ്വ. പി.സി. തോമസ് തന്നെയാണ് സ്ഥാനാര്‍ഥികളില്‍ ഏറെ ശ്രദ്ധേയന്‍. മുന്‍ കേന്ദ്രമന്ത്രി കൂടിയായ പി.സി. തോമസ് മുമ്പ് ആറ് തവണ മൂവാറ്റുപുഴയില്‍ നിന്ന് ലോക്സഭയിലേക്ക് വിജയിച്ചിട്ടുണ്ട്. കോട്ടയത്ത് കന്നി മത്സരമാണ്. മൂവാറ്റുപുഴ ലോക്സഭാ മണ്ഡലങ്ങളിലെ പല പ്രദേശങ്ങളും ഇപ്പോള്‍ കോട്ടയം നിയോജകമണ്ഡലത്തിന്റെ ഭാഗമാണെന്നത് തോമസിന് അനുകൂല ഘടകമാണ്. കേരള നിയമസഭയിലെ ആദ്യ പ്രതിപക്ഷനേതാവും ആഭ്യന്തരമന്ത്രിയുമായിരുന്ന പി.ടി. ചാക്കോയുടെ മകനായ പി.സി. തോമസ് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വ്യക്തിത്വം കൂടിയാണ്.
രണ്ട് മുന്‍ എംഎല്‍എമാരാണ് ഇടത്-വലത് മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍. കോട്ടയത്തുനിന്ന് ഒരു തവണ നിയമസഭയിലെത്തിയ സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്, ഏറ്റുമാനൂരില്‍ നിന്ന് നാലുവട്ടം നിയമസഭാംഗമായ കേരളാ കോണ്‍ഗ്രസി (എം)ലെ തോമസ് ചാഴിക്കാടന് എന്നിവരാണ് ഇവര്‍. കഴിഞ്ഞതവണ ജനതാദളിന് നല്കിയ മണ്ഡലം തിരിച്ചുപിടിച്ച് പിണറായി-കോടിയേരി ആശിര്‍വാദത്തോടെ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കുകയായിരുന്നു വി.എന്‍. വാസവന്.
കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്മാന് പി.ജെ. ജോസഫിനെ വെട്ടിവീഴ്ത്തിയാണ് തോമസ് ചാഴിക്കാടന് സ്ഥാനാര്‍ത്ഥി പട്ടം നേടിയത്. ഇതിന്റെ പേരില്‍ ഉയര്‍ന്ന പ്രതിഷേധ അലയൊലികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. കേരളാ കോണ്‍ഗ്രസ് എംഎല്‍എമാരായ ഡോ. ജയരാജ്, മോന്‍സ് ജോസഫ് എന്നിവര്‍ ഇപ്പോഴും അതൃപ്തരാണ്. ജോസഫിനെ തുണച്ച ജില്ലാ കോണ്‍ഗ്രസ് നേതൃത്വവും ചാഴിക്കാടനെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ തയാറായിട്ടില്ല. ഉമ്മന്‍ചാണ്ടിയെ രംഗത്തിറക്കി മുറിവ് ഉണക്കാന്‍ നടത്തിയ നീക്കങ്ങളും ഫലം കണ്ടെന്ന് പറയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: