ന്യൂദല്‍ഹി: ഞാനും കാവല്ക്കാരന് (മേം ഭീ ചൗക്കീദാര്‍) എന്ന ബിജെപി പ്രചാരണം സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. പ്രധാനമന്ത്രി മോദി ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര് ചൗക്കീദാര്‍ നരേന്ദ്ര മോദിയെന്ന് മാറ്റിയതോടെ പതിനായിരക്കണക്കിനാളുകള്‍ ചൗക്കീദാര്‍ പ്രയോഗം ഏറ്റെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയല്‍, ജെ.പി. നദ്ദ, സ്മൃതി ഇറാനി. ഹര്ഷവര്ധന്, ധര്‍മേന്ദ്ര പ്രധാന് തുടങ്ങിയവരും പേരിന് മുന്നില്‍ ചൗക്കീദാര്‍ എന്ന് ചേര്‍ത്തു. മണിക്കൂറുകള്‍ക്കുള്ളില്‍ ട്വിറ്ററിലും ഫേസ്ബുക്കിലും ചൗക്കീദാര്‍ നിറഞ്ഞുനിന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആക്ഷേപത്തിന് മറുപടിയായാണ് ബിജെപി ‘മേം ഭീ ചൗക്കീദാര്‍’ പ്രചാരണം ആരംഭിച്ചത്. റഫാല്‍ വിഷയത്തില്‍ മോദിക്കെതിരെ ‘ചൗക്കീദാര്‍ ചോര്‍ ഹെ’ (കാവല്ക്കാരന് കള്ളനാണ്) എന്ന മുദ്രാവാക്യം രാഹുല്‍ റാലികളില്‍ ഉപയോഗിക്കുന്നുണ്ട്. 2014ല്‍ മോദി ചായക്കടക്കാരനാണെന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ പരിഹാസത്തിനെതിരെ ‘ചായ് പേ ചര്‍ച്ച’കളിലൂടെ ബിജെപി തിരിച്ചടി നല്‍കിയിരുന്നു. ഇതേ മാതൃകയില്‍ രാഹുലിന്റെ ആക്ഷേപം ഉയര്‍ത്തിക്കാട്ടാനാണ് ബിജെപിയുടെ തീരുമാനം. മേം ഭീ ചൗക്കീദാര്‍ എന്ന ടാഗ് ലൈനോടെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ മോദി നേരത്തെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: