തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് ജോലിക്ക് ഇടത് അനുഭാവികളായ പോലീസ് ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് നിയമിക്കാന്‍ നീക്കം. ഇക്കാര്യത്തില്‍ സിപിഎം ഫ്രാക്ഷന് പിടിമുറുക്കിയപ്പോള്‍ ജോലിയില്‍ പ്രവേശിക്കാനാകാതെ 59 പോലീസുകാര്‍. ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടി വന്നത് ശിക്ഷാ നടപടിയും.
മലബാര്‍മേഖലയില്‍ തെരഞ്ഞടുപ്പ് ജോലിക്കായി നിയോഗിച്ച സിപിഎം അനുകൂലികളല്ലാത്ത 59 പോലീസുകാരെയാണ് ശിക്ഷാനടപടിയുടെ പേരില്‍ പിന്‍വലിച്ചത്. പോലീസ് അസോസിയേഷനിലെ സിപിഎം ഫ്രാക്ഷന്റെ ഇടപെടലാണ് ഉത്തരവ് പിന്‍വലിച്ചതിനു പിന്നില്‍. സിപിഎമ്മിന് സ്വാധീനമുള്ള കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ച സിഐ, എസ്ഐ, അസിസ്റ്റന്റ് കമാന്‍ഡന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് ശിക്ഷാ നടപടിയുടെ പേരില്‍ ഡിജിപി തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ക്യാമ്പിലേക്കയച്ചത്.
നിശ്ചിത സമയത്തിനകം ചുമതലയേറ്റെടുത്തില്ല എന്നതാണ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ചാര്‍ത്തിയിരിക്കുന്ന കുറ്റം. തെരെഞ്ഞെടുപ്പ് ചട്ടത്തിന്റെ ഭാഗമായി സ്ഥലംമാറ്റിയ ഉദ്യോഗസ്ഥര്‍ക്ക് സമയപരിധിക്കുള്ളില്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത തരത്തില്‍ റിലീവിങ് ലെറ്റര്‍ അതത് ജില്ലാ പോലീസ് മേധാവികള്‍ ബോധപൂര്‍വം വൈകിപ്പിക്കുകയായിരുന്നു. ഇത് ഡിജിപിയെ അറിയിച്ചെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി പോലീസ് അസോസിയേഷനില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം ഫ്രാക്ഷന് കൈമാറിയെന്നാണ് സൂചന. ഇതില്‍ നിന്നും ഒഴിവാക്കപ്പെട്ട ഇടതനുകൂലികളല്ലാത്ത ഉദ്യോഗസ്ഥരുടെ റിലീവിങ് ലെറ്റര്‍ ബോധപൂര്‍വം തടഞ്ഞു വച്ചു. ഇതോടെ പോലീസുകാര്‍ക്ക് ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. അതേസമയം സമയപരിധിക്ക് ശേഷം ഇടത് അനുഭാവികളായ ഉദ്യോഗസ്ഥര്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.
സിപിഎമ്മിന് സ്വാധീനമുള്ള വടക്കന്‍ ജില്ലകളിലാണ് സംസ്ഥാനത്തെ പ്രശ്നബാധിത പോളിങ് സ്റ്റേഷനുകളില്‍ ഭൂരിഭാഗവും .കള്ളവോട്ടുകള്‍ വ്യാപകമായി പോള്‍ ചെയ്യുന്നു എന്ന പരാതികളുടെ ഇവിടെ നിലനില്ക്കുന്നു. ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് കേസില്‍ ഇത് ഏതാണ്ട് തെളിഞ്ഞിട്ടുമുണ്ട്.
വിഷയം വിവാദമായതോടെ കൂടുതല്‍ പേരില്‍ നടപടി എടുത്തെന്ന് വരുത്തിതീര്‍ക്കാന്‍ 230 പോലീസുകാര്‍ക്കുകൂടി വിശദീകരണം ചോദിച്ചുകൊണ്ട് നോട്ടീസ് നല്കി. അതേ സമയം ശിക്ഷാ നടപടിയുടെ ഭാഗമായി 13 പേരെകൂടി അടൂര്‍ ക്യാമ്പിലേക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: