പുതുചരിത്രമെഴുതാന്‍ ഒരുങ്ങുന്ന പത്തനംതിട്ട മണ്ഡലത്തില്‍ പ്രധാനവിഷയം ശബരിമലതന്നെ. യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയും അതേതുടര്ന്ന് പിണറായിസര്‍ക്കാര്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങളും ഉയര്‍ത്തിയ അലയൊലികള്‍ ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ അടങ്ങിയിട്ടില്ല. വ്രണിതഹൃദയരായ അയ്യപ്പഭക്തരുടെ വികാരം ഇടത്- വലത് മുന്നണികളെ കുറച്ചൊന്നുമല്ല അങ്കലാപ്പിലാക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ അയോധ്യയ്ക്കുശേഷമുളള വിശ്വാസികളുടെ വിഷയമായി ശബരിമല മാറിക്കഴിഞ്ഞു.
കോടതിവിധി നടപ്പാക്കാന്‍ തിടുക്കംകാട്ടിയ സംസ്ഥാനസര്‍ക്കാരാണോ ആചാരം സംരക്ഷിക്കാന്‍ അരയുംതലയും മുറുക്കിയിറങ്ങിയ ഭക്തരാണോ ശരിയെന്ന ചോദ്യത്തിന് ഇരുപത് പാര്‍ലമെന്റ് മണ്ഡലങ്ങളിലെ വോട്ടര്‍മാരും ഉത്തരം നല്കുമ്പോള് പത്തനംതിട്ടയ്ക്ക് പ്രാധാന്യം വളരെ കൂടുതലാണ്. ശബരിമലയും അയ്യപ്പന്റെ ബാല്യകാലംകൊണ്ട് പവിത്രമായ പന്തളവും പത്തനംതിട്ടയുടെ പ്രസക്തി വര്‍ധിപ്പിക്കുന്നു.
2009 ലാണ് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം രൂപീകരിച്ചത്. അതിനുമുന്‍പ് മാവേലിക്കര, അടൂര്‍, ഇടുക്കി പാര്‍ലമെന്റ് മണ്ഡലങ്ങളിലായി വ്യാപിച്ചുകിടക്കുകയായിരുന്നു പത്തനംതിട്ട. പുതിയ മണ്ഡലം രൂപീകരിച്ചശേഷം രണ്ടുതവണയും യുഡിഎഫിലെ ആന്റോ ആന്റണിയാണ് വിജയിച്ചത്. 2009ല്‍ ആന്റോ ആന്റണി 1,11,206 വോട്ടുകള്‍ക്കാണ് സിപിഎമ്മിലെ കെ. അനന്തഗോപനെ തോല്‍പ്പിച്ചത്. 2014ല്‍ ആന്റോയുടെ ഭൂരിപക്ഷം പകുതിയായി കുറഞ്ഞ്, 56,191 ആയി. സിപിഎം സ്വതന്ത്രന് പീലിപ്പോസ് തോമസായിരുന്നു എതിരാളി. 2009 നേക്കാള്‍ ഇരട്ടിയിലേറേ വോട്ടുകളോടെ ബിജെപി കുതിച്ചുകയറി. എം.ടി. രമേശ് 1,38,954 വോട്ടുകള്‍ നേടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം പാര്‍ലമെന്റ് മണ്ഡലത്തില്‍ രണ്ടു ലക്ഷത്തിനടുത്ത് വോട്ട് നേടാന്‍ ബിജെപിക്ക് കഴിഞ്ഞു.
2014ലെ വോട്ട് നില
രണ്ടു വട്ടം ജയിച്ച ആന്റോ ആന്റണിയെകുറിച്ച് പാര്‍ട്ടിക്കുള്ളിലും അഭിപ്രായമില്ല. വീണ ജോര്‍ജ് എംഎല്‍എയെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയത്. ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ പക്ഷത്തുനിന്നുളള പോരാട്ടം വലിയ കുതിച്ചുചാട്ടത്തിന് ബിജെപിക്ക് കരുത്താകും.
ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലുളളത്. ഇതില്‍ ആറന്മുള, അടൂര്‍, തിരുവല്ല, റാന്നി മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണ്. പൂഞ്ഞാറില്‍ സ്വതന്ത്രനായ പി.സി. ജോര്‍ജാണ് എംഎല്‍എ. കോന്നിയും കാഞ്ഞിരപ്പള്ളിയുമാണ് യുഡിഎഫിനുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: