Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രകടമായ ആവിഷ്‌കാര ഭാവന

എസ്.കെ by എസ്.കെ
Mar 13, 2019, 03:37 am IST
in Vicharam

പത്രങ്ങളില്‍ നിന്ന്:

”പരീക്ഷാപ്പേടി എന്നത് കേവലം മാനസിക സംഘര്‍ഷം മാത്രമാണ്. വ്യക്തമായി ചിന്തിച്ചാല്‍ അതിന്റെ കാരണങ്ങളെ നാലായി തിരിക്കാം. കേവലം പരീക്ഷയെ മുന്‍നിര്‍ത്തി മാത്രം വിഭാവന ചെയ്യുന്ന പാഠ്യപദ്ധതിയുടെ അടുക്കും ചിട്ടയുമില്ലാത്ത അടിച്ചേല്‍പിക്കലാണ് കുട്ടികളില്‍ പരീക്ഷാക്കാലത്ത് പിരിമുറുക്കം സൃഷ്ടിക്കുന്നത്.”

ഒന്നാമത്തെയും മൂന്നാമത്തെയും വാക്യങ്ങളില്‍ ‘കേവലവും’- ‘മാത്ര’-വുമുണ്ട്. ഉദ്ദേശിച്ച അര്‍ത്ഥം കിട്ടാന്‍ ഇവയില്‍ ഒന്ന് മതി. 

”പരീക്ഷാപേടി എന്നത് കേവലം മാനസിക സംഘര്‍ഷമാണ്.”- (ശരി)

”പരീക്ഷാപേടി എന്നത് മാനസിക സംഘര്‍ഷം മാത്രമാണ്”- (ശരി)

മൂന്നാമത്തെ വാക്യത്തില്‍ ഇതുപോലെ ‘കേവലം പരീക്ഷയെ മുന്‍നിര്‍ത്തി’- എന്നോ ‘പരീക്ഷയെ മുന്‍നിര്‍ത്തിമാത്രം’- എന്നോ ആക്കണം. 

”അകാരണവും വികലവുമായ ചിന്താരീതികളുടെയും അശാസ്ത്രീയ കാഴ്ചപ്പാടുകളുടെയും പ്രകടമായ ആവിഷ്‌കാരഭാവനയാണ് പേടി.”-

വികലമായ വാക്യം പേടി ആവിഷ്‌കാരമോ ഭാവനയോ! എന്താണ് പ്രകടമായ ആവിഷ്‌കാരം? ഈ നിര്‍വചനം വായിച്ചാല്‍ ആരും ഒന്നുപേടിക്കും! പേടി എന്ന് മാത്രം പറഞ്ഞാല്‍ ഇതിലും നന്നായി കാര്യം മനസ്സിലാകും. 

”നാലുദിവസത്തെ ആശങ്കകള്‍ക്കൊടുവില്‍ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപ്പിടിത്തത്തിനും വിഷപ്പുകയ്‌ക്കും ശമനം.”-

ആശങ്കകള്‍ക്കൊടുവിലാണോ, തീപ്പിടിത്തമുണ്ടായത്?

”നാലുദിവസത്തെ ആശങ്കകള്‍ ഒഴിഞ്ഞു. ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപ്പിടിത്തത്തിനും വിഷപ്പുകയ്‌ക്കും ശമനം.”

”ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപ്പിടിത്തത്തിനും വിഷപ്പുകയ്‌ക്കും ശമനം. നാലുദിവസത്തെ ആശങ്കകള്‍ ഇതോടെ അകന്നു.”

ഇങ്ങനെ പലവിധത്തില്‍ ഈ വാക്യം തിരുത്താം. അതിനു തയ്യാറല്ലെങ്കില്‍ ആശങ്കകള്‍ക്കൊടുവില്‍ എന്നുകഴിഞ്ഞ് കോമയെങ്കിലും ഇടണം.

”ഈ കഥകളില്‍ കുഞ്ഞുങ്ങളോടുള്ള സ്നേഹം അതി ഭയങ്കരമായി കാണുന്നുണ്ട്.”- കുഞ്ഞുങ്ങളോടുള്ള സ്നേഹത്തെ ഇത്ര പേടിക്കണോ? അര്‍ത്ഥം നഷ്ടപ്പെട്ട വാക്കാണ് ‘ഭയങ്കരം’. ‘കൂടുതലായി’-എന്നതിന് പകരമായാണ് ഇവിടെ അതിഭയങ്കരം പ്രയോഗിച്ചിരിക്കുന്നത്. ഇത് അതിഭയങ്കരമായ ശൈലിതന്നെ!

”വരുന്ന ഒരു വര്‍ഷത്തില്‍ സമ്പൂര്‍ണ്ണ മാലിന്യമുക്ത സംസ്ഥാനമെന്ന നേട്ടം കൈവരിക്കാനൊരുങ്ങുകയാണ് സംസ്ഥാനം.”- ‘സംസ്ഥാന’-ങ്ങളിലൊന്ന് ഒഴിവാക്കാം. 

”ഒരു വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ്ണ മാലിന്യമുക്ത സംസ്ഥാനമെന്ന നേട്ടം കൈവരിക്കാനൊരുങ്ങുകയാണ് കേരളം.”-

”അഴുകുന്ന മാലിന്യം കമ്പോസ്റ്റാക്കി വളമാക്കി ഉപയോഗിക്കുകയോ ബയോഗ്യാസാക്കി പാചകത്തിനോ ഉപയോഗിക്കാം.”-

‘ഉപയോഗം’ ഒന്ന് മതി. 

”അഴുകുന്ന മാലിന്യം കമ്പോസ്റ്റാക്കി വളമയോ, ബയോഗ്യാസാക്കി പാചകത്തിനോ ഉപയോഗിക്കാം.”-

”പുന്നശ്ശേരി നമ്പിയില്‍നിന്നാണ് കുര്യാക്കോസ് സംസ്‌കൃതപഠനം നടത്തിയത്.”-

എന്തിനാണ് ഈ വളച്ചുകെട്ടല്‍?

”പുന്നശ്ശേരി നമ്പിയാണ് കുര്യാക്കോസിനെ സംസ്‌കൃതം പഠിപ്പിച്ചത്.”-

”പുന്നശ്ശേരി നമ്പിയില്‍നിന്നാണ് കുര്യാക്കോസ് സംസ്‌കൃതം പഠിച്ചത്.”-

‘നടത്തി’- കുറയ്‌ക്കുകയാണ് നല്ലത്. 

”സൗദി ടൂറിസ്റ്റുകളുടെ വരവില്‍ വന്‍വര്‍ദ്ധനവരും.”-

പ്രാസഭംഗിക്കുവേണ്ടിയാവാം അവസാനം ‘വരും’- ചേര്‍ത്തത്. പക്ഷേ അതിലൊരു കൃത്രിമത്വം തോന്നും. ‘വര്‍ദ്ധനയുണ്ടാകും’- എന്ന പ്രയോഗമാണ് ഇവിടെ യോജിക്കുക. 

ലേഖനങ്ങളില്‍ നിന്ന്

”വിവിധങ്ങളായ ചിന്തകളാലും യുക്തിവിചാരങ്ങളുമായി അങ്ങോട്ടുമിങ്ങോട്ടും നടന്നുനീങ്ങുന്ന നളന്‍, കാട്ടുതീയില്‍പെട്ട് വിലപിക്കുന്ന കാര്‍ക്കോടകനെ കാണുന്നു.”-

‘ചിന്തകളും യുക്തിവിചാരങ്ങളുമായി’- എന്നുവേണം

”അക്രമരാഷ്‌ട്രീയത്തില്‍ നൂറുകണക്കിന് യുവാക്കളാണ് ഇതിനകം മരിച്ചത്. ഒട്ടേറെപ്പേര്‍ ജീവശ്ശവങ്ങളായി കഴിയുന്നു.”-

‘ജീവശ്ശവം’- (തെറ്റ്) ‘ജീവച്ഛവം’- (ശരി)

പിന്‍കുറിപ്പ്:

വികലമായ ഭാഷയിലാണ് ഇന്ന് കൊണ്ടാടപ്പെടുന്ന പല രചനകളും എഴുതപ്പെട്ടിരിക്കുന്നതെന്ന് എത്രപേര്‍ നിരീക്ഷിച്ചിട്ടുണ്ട്. – വി.ആര്‍. സുധീഷ്. 

സാരമില്ല വികലമായ ഭാഷയാണല്ലോ ഇന്ന് കൊണ്ടാടപ്പെടുന്നത്!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.