Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തീയതി കുറിച്ചു, ചര്‍ച്ചയ്‌ക്ക് വിഷയങ്ങളേറെ…

അജി ബുധനൂര്‍byഅജി ബുധനൂര്‍
Mar 11, 2019, 07:34 am IST
inVicharam

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് അങ്കം കുറിച്ചതോടെ   രാഷ്‌ട്രീയ കേരളത്തിന് ഇക്കുറി ചര്‍ച്ച ചെയ്യാന്‍ ബഹുവിശേഷങ്ങള്‍. ആവനാഴിയിലെ അമ്പുകള്‍ക്ക് ദാരിദ്ര്യമില്ല. പ്രചാരണ വിഷയങ്ങള്‍ രാജ്യാതിര്‍ത്തിയും  കടന്നു മുന്നേറുമ്പോള്‍ ബലാക്കോട്ടില്‍ വ്യോമസേന വര്‍ഷിച്ച ബോംബുകളേക്കാള്‍ ശക്തിയേറും വാക്‌യുദ്ധത്തിന്. 

അതിര്‍ത്തി കടന്ന മിന്നലാക്രമണവും ‘എല്‍ഡിഎഫ് വരും എല്ലാം ശരിയാകും’ മുതല്‍ ശബരിമലയും നവോത്ഥാന മതിലും, പാക്കിസ്ഥാന്‍ പിടികൂടിയ വൈമാനികനെ തിരികെ കൊണ്ടുവന്നതുമൊക്കെ ചൂടേറിയ ചര്‍ച്ചകളില്‍ സ്ഥാനം പിടിക്കും. 

 പാഴായ പരസ്യ വാചകം

”എല്‍ഡിഎഫ് വരും എല്ലാ ശരിയാകും” എന്ന മുദ്രാവാക്യം ഇപ്പോള്‍ അവര്‍ പോലും പറയാന്‍ മടിക്കുന്നതായിരിക്കും ലോക്‌സഭാ  തെരഞ്ഞെടുപ്പ്.  ഈ മുദ്രാവാക്യം അക്ഷരാര്‍ത്ഥത്തില്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത് പ്രതിപക്ഷ കക്ഷികളാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഓരോ ഭരണവീഴ്ചയിലും ഈ മുദ്രാവാക്യം ഇതിനകം ചര്‍ച്ച ചെയ്യപ്പെട്ടു. ഓരോ രാഷ്‌ട്രീയ കൊലപാതകത്തിലും കേരള ജനത ഏറ്റുപാടി എല്‍ഡിഎഫ് വന്നു എല്ലാപേരെയും ശരിയാക്കി.

അതോടൊപ്പം എല്‍ഡിഎഫ് വരുമ്പോള്‍ സമ്പൂര്‍ണ മദ്യനിരോധനം എന്ന ചലച്ചിത്ര നടി കെപിഎസി ലളിതയുടെ പരസ്യ വാചകം അമ്മമാര്‍ മറക്കാനിടയില്ല. വനിതകളുടെ ശാക്തീകരണത്തിന് മുന്നിട്ടിറങ്ങിയവര്‍, നടി പീഡനത്തിനരയായപ്പോള്‍ മൗനം പാലിച്ച സംഘടനാനേതാവ് വീണ്ടും സ്ഥാനാര്‍ത്ഥിയാകുന്നതു മുഖ്യവിഷയമായി കടന്നു വരാം.

വിശ്വാസം ചര്‍ച്ചയാവുന്ന തെരഞ്ഞെടുപ്പ് 

ആക്ടിവിസത്തിനു വേണ്ടി വിശ്വാസത്തെ അട്ടിമറിച്ചതാണ്  തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന പ്രധാന വിഷയം. വിശ്വാസത്തിന് എതിരല്ലെന്ന് പറയുന്ന സംസ്ഥാന സര്‍ക്കാര്‍ നവോത്ഥാന മതില്‍ നിര്‍മിച്ച് പിറ്റേദിവസം ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റി ലക്ഷക്കണക്കിന് വിശ്വാസികളുടെ മനസ്സിന് മുറിവേല്‍പ്പിച്ചു. ഇതിനെ ശക്തിയുക്തം എതിര്‍ത്ത എന്‍എസ്എസിന്റെ കരയോഗം ഓഫീസുകളില്‍ റീത്ത് വച്ച് അധിക്ഷേപിച്ചു. ഒത്തുതീര്‍പ്പിന് തയാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിട്ടും അയയാത്ത എന്‍എസ്എസ് നിലപാട് തുറന്ന ചര്‍ച്ചയാകും.

അമ്മമാരുടെ ദീന രോദനവും കര്‍ഷക ആത്മഹത്യയും

അമ്മമാരുടെ ദീനരോധനത്തിന് അറുതിവരാതെ തുടരുന്ന രാഷ്‌ട്രീയകൊലപാതകത്തിന് ആയിരം ദിനത്തിലെ ഭരണനേട്ടത്തിലും അറുതി വരുത്താന്‍ സാധിച്ചില്ല. പറഞ്ഞതെല്ലാം ചെയ്തു നിറഞ്ഞു. ഇനി നവകേരള നിര്‍മ്മാണം എന്ന  സര്‍ക്കാരിന്റെ പരസ്യവാക്യം സംസ്ഥാനമെങ്ങും സ്ഥാനം പിടിച്ചപ്പോഴും പ്രളയദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടത് പുനര്‍ നിര്‍മിക്കാന്‍ വൃക്കവില്‍ക്കാന്‍ തയാറായ ഗൃഹനാഥന്റെ അവസ്ഥയും ചര്‍ച്ചാ വേദികളില്‍ എത്തും. കര്‍ഷകരക്ഷയ്‌ക്ക് ലോങ് മാര്‍ച്ച് നടത്തിയവര്‍ ഭരിക്കുന്നിടത്ത് ഉണ്ടായ കര്‍ഷക ആത്മഹത്യയുടെ കണക്കുകള്‍ പ്രചരണ വേദികളില്‍ എണ്ണിനിരത്തും.

മധുവും ശ്രീജിത്തും കടന്നുവരും

ഉത്തരേന്ത്യയിലെ എല്ലാ കൊലപാതകങ്ങളെയും രാഷ്‌ട്രീയ വല്‍ക്കരിച്ചപ്പോള്‍ വിശന്നു വലഞ്ഞ് ഭക്ഷണമുണ്ടാക്കാന്‍ അരിയെടുത്ത വനവാസി മധുവിനെ തല്ലിക്കൊന്ന ചിത്രവും മറക്കാനിടയില്ല. പൗരന്റെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട പോലീസ് വീട്ടില്‍ നിന്ന് വിളിച്ചിറിക്കി മര്‍ദ്ദിച്ച് കൊന്ന ശ്രീജിത്, ദുരഭിമാനക്കൊലയ്‌ക്ക് ഇരയായ കെവിന്‍, അതിന് സഹായം നിന്ന പോലീസും, നെഹ്‌റു കോളേജില്‍ പീഡനത്തിന് ഇരയായി മരിച്ച വിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ നടുറോഡില്‍ പോലീസ് വലിച്ചിഴച്ചതുമൊക്കെ കവലകളിലെ പ്രസംഗങ്ങളില്‍ സ്ഥാനം പിടിക്കും. ആദ്യാക്ഷരം പകര്‍ന്നു നല്‍കിയ അധ്യാപികയ്‌ക്ക് കുഴിമാടം ഒരുക്കിയതും മറ്റൊരു അധ്യാപികയുടെ കസേര കത്തിച്ചതും അതിന് ഒത്താശ ചെയ്ത നടപടിയും വേദികളില്‍ ഇടം പിടിക്കും.

എംഎല്‍എമാര്‍ മത്സരിക്കുന്നത് എന്തിന്

 ജനവിധി തേടി വിജയിച്ചവര്‍ കാലാവധി കഴിയും മുമ്പേ എന്തിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെടും. ഭയം മുന്നില്‍ക്കണ്ടിട്ടാണോ എന്ന ചോദ്യം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. പൊതു സമ്മതനായ മറ്റ് നേതാക്കള്‍ ഉണ്ടായിരിക്കെ ഭൂമികൈയേറ്റക്കാര്‍ക്ക് എന്തിന് മത്സരിക്കാന്‍ അനുമതി നല്‍കി എന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ചോദിക്കുന്നു. പ്രചരണത്തിന് എരിവും പുളിയും പകരുന്നതായിരിക്കും എംഎല്‍എയുടെയും നേതാക്കളുടെയും പീഡനകഥകള്‍.

പുല്‍വാമയും ബലാക്കോട്ടും

ദേശീയ തലത്തില്‍ എന്നല്ല പ്രദേശിക തലത്തിലെയും പ്രധാന ചര്‍ച്ചാവിഷയമാകും പുല്‍വാമയിലെ ഭീകരാക്രമണവും പകരം ഇന്ത്യ ബലാക്കോട്ടില്‍ നടത്തിയ വ്യോമാക്രമണവും. ചിലര്‍ക്ക് പാക്കിസ്ഥാന്റെ ശബ്ദം എന്നതായിരിക്കും ചര്‍ച്ചകളില്‍ നിറയുന്നത്.  ഇതില്‍ ഏറെ പഴികേള്‍ക്കേണ്ടി വരുന്നതും ശത്രുവിനെ തുരത്താന്‍ രാപകലില്ലാതെ സേവനം അനുഷ്ഠിക്കുന്ന സൈനികരും. ദേശസ്‌നേഹമല്ല വലുത് വോട്ടാണ് എന്നത് മുന്നില്‍ക്കണ്ട് പാക്കിസ്ഥാനെ പുകഴ്‌ത്തുന്ന കാഴ്ചകളും ഉണ്ടാകും.

കൈകോര്‍ത്ത് സിപിഎമ്മും കോണ്‍ഗ്രസും

ബംഗാളില്‍ അരിവാള്‍ ചുറ്റികയും കൈപ്പത്തിയും തമ്മില്‍ സഹകരിക്കും. തിരികെ കേരളത്തില്‍ എത്തുമ്പോള്‍ വീറോടെ പൊരുതും. അവിടെ ഒരേ വേദികളില്‍ നേതാക്കള്‍ കൈകോര്‍ത്ത് വോട്ട് ചോദിക്കും. ഇവിടെ ഇരുകൈയും മറന്ന് പരസ്പരം ഏറ്റുമുട്ടും. സോഷ്യല്‍ മീഡിയയ്‌ക്കും ട്രോളര്‍മാര്‍ക്കും  ഇനി വിശ്രമം ഉണ്ടാകില്ല ബംഗാളിലെയും കേരളത്തിലെയും  തെരഞ്ഞെടുപ്പ് പ്രചരണം സംബന്ധിച്ച്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

Entertainment

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

Kerala

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.