പാട്‌ന: തെരഞ്ഞെടുപ്പില്‍ മോദിക്ക് വോട്ടു ചെയ്യണമെന്ന് മകളുടെ വിവാഹപത്രികയിലൂടെ ബീഹാര്‍ സ്വദേശിയുടെ ആഹ്വാനം. സിവാന്‍ ജില്ലക്കാരനായ അശോക് സിങ്ങാണ് മോദിയെ പിന്തുണച്ച് വ്യത്യസ്തമായ പത്രിക തയാറാക്കിയത്.
വിവാഹത്തിന് വരുന്ന അതിഥികള്‍ ഉപഹാരങ്ങള്‍ക്ക് പകരം മോദിക്ക് വോട്ടു ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ക്ഷണക്കത്ത് ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരം നേടിക്കഴിഞ്ഞു. ”രാജ്യത്തിന്റെ ക്ഷേമത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്ത് മകളെ ആശിര്‍വദിക്കണം” എന്ന് എഴുതിയ ക്ഷണപത്രികയാണ് അതിഥികള്‍ക്ക് നല്‍കിയത്.
ഈ വര്‍ഷം തുടക്കം മുതല്‍ ഇതേ ആവശ്യം ഉന്നയിച്ച് നിരവധി പേര്‍ പുറത്തിറക്കിയ ക്ഷണക്കത്തുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
















