കൊച്ചി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി നേരത്തെ കെഎസ്‌ഐഡിസി ഇതേ വിഷയമുന്നയിച്ച് നല്‍കിയ ഹര്‍ജിക്കൊപ്പം പരിഗണിക്കാനായി മാറ്റി. കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവായിട്ടുണ്ട്. ഹര്‍ജി ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് നല്‍കിയ ഉറപ്പ് ലംഘിച്ച് കേന്ദ്ര സര്‍ക്കാര്‍ കരാര്‍ അദാനിക്ക് നല്‍കിയത് നിയമവിരുദ്ധമാണെന്നാരോപിച്ച് ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
തിരുവനന്തപുരം എയര്‍പോര്‍ട്ടിന്റെ നടത്തിപ്പും വികസന പ്രവര്‍ത്തനങ്ങളും അദാനി ഗ്രൂപ്പിന് നല്‍കിയത് റദ്ദാക്കണമെന്ന ആവശ്യവുമായി മുന്‍ സ്പീക്കറും സിപിഎം നേതാവുമായ എം. വിജയകുമാറും ഹര്‍ജി നല്‍കിയിട്ടുണ്ട്.
















