Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലിസ്റ്റിനെച്ചൊല്ലി പിണക്കം: എല്‍ഡിഎഫില്‍ അസംതൃപ്തരുടെ പട

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Mar 7, 2019, 10:22 am IST
in Kerala

തൃശൂര്‍: സ്ഥാനാര്‍ഥിപ്പട്ടിക പുറത്തു വന്നതോടെ എല്‍ഡിഎഫില്‍ അസംതൃപ്തരുടെ പടയൊരുക്കം. സിറ്റിങ് സീറ്റുകള്‍ ഉറപ്പിച്ച പല എംപിമാര്‍ക്കും ആദ്യം നേരിടേണ്ടി വരിക പാര്‍ട്ടിയിലെ  അസംതൃപ്തരെയാകും. ഇന്നസെന്റിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ചാലക്കുടിയില്‍ സിപിഎം പ്രവര്‍ത്തകരും നേതാക്കളും രംഗത്തുവന്നു. ഈ കുരിശിനെ ഇനിയും ചുമക്കാന്‍ വയ്യ എന്നാണ് ഒരു പ്രാദേശിക നേതാവ് ഫേസ്ബുക്കില്‍ കുറിച്ചത്. 

 രണ്ടാമൂഴത്തിനില്ല എന്ന് നേരത്തെ വ്യക്തമാക്കിയ ഇന്നസെന്റ് പിണറായിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് നിലപാട് മാറ്റിയത്. ഇന്നസെന്റിനെതിരെ സിപിഎം ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം സമിതി പ്രതിഷേധമറിയിച്ചിട്ടുണ്ട്. ജയസാധ്യതയില്ലെന്നും ഇന്നസെന്റിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വത്തിനായിരിക്കുമെന്നും മണ്ഡലം സമിതി ഇന്നലെ  നേതൃത്വത്തെ അറിയിച്ചു.

 പിണറായി വിജയന്റെ താത്പര്യമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുഴച്ചുനില്‍ക്കുന്നത്. ഇന്നസെന്റിനെ ഒഴിവാക്കി ചാലക്കുടിയില്‍ പി. രാജീവും എറണാകുളത്ത് കെ. ചന്ദ്രന്‍ പിള്ളയും സ്ഥാനാര്‍ഥിയാവുമെന്ന് കരുതിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരാശരായി. കഴിഞ്ഞ തവണ രാജ്യസഭയിലേക്ക് ചന്ദ്രന്‍പിള്ളയുടെ പേര് ഉയര്‍ന്നുവെങ്കിലും അന്നും പിണറായി വെട്ടുകയായിരുന്നു. എറണാകുളത്ത് പി. രാജീവിന്റെ പേരാണ് പരിഗണിക്കുന്നത്. 

 എം.ബി. രാജേഷ്, പി.കെ. ബിജു, എ. സമ്പത്ത് എന്നിവര്‍ ദല്‍ഹിയിലെ പിണറായി ബ്രിഗേഡാണ്. രണ്ട് പ്രാവശ്യം ജയിച്ചവരെ ഒഴിവാക്കുക എന്ന തത്വം ഇവരുടെ കാര്യത്തില്‍ ബാധകമാകാത്തതിന് കാരണവും ഇതുതന്നെ. 

 സിറ്റിങ് എംപിമാരില്‍ തന്നെ മാത്രം ഒഴിവാക്കിയതില്‍ പി. കരുണാകരന്‍ അതൃപ്തനാണ്. ലോക്‌സഭയിലെ സിപിഎം കക്ഷിനേതാവാണ് കരുണാകരന്‍. കേന്ദ്രക്കമ്മിറ്റിയംഗങ്ങളാണ് സാധാരണ ഈ ചുമതല നിര്‍വഹിക്കുക. ഇക്കുറി സ്ഥാനാര്‍ഥിപ്പട്ടികയിലുള്ള ഏക കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതിയാണ്. കാസര്‍കോട് കെ.പി. സതീഷ് ചന്ദ്രന്റെ പേരാണ് ആദ്യം പരിഗണിച്ചിരുന്നതെങ്കിലും പിണറായിയുടെ നിര്‍ദേശ പ്രകാരം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്റെ പേര് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 എം.എ. ബേബിയോട് കൊല്ലത്ത് മത്സരിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ബേബി തയാറായില്ല. പിണറായിയുമായി രൂക്ഷമായ ഭിന്നതയിലാണ് ബേബി. ആലത്തൂരില്‍ പരിഗണിച്ചിരുന്ന മറ്റൊരു കേന്ദ്രകമ്മിറ്റിയംഗം കെ. രാധാകൃഷ്ണന്‍ ആദ്യപട്ടികയിലില്ല. ഇന്നസെന്റിനെതിരെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് രൂക്ഷമായാല്‍ ചാലക്കുടിയില്‍ രാധാകൃഷ്ണനെ രംഗത്തിറക്കാന്‍ പാര്‍ട്ടി തയാറായേക്കും. 

 കോഴിക്കോടും ആലപ്പുഴയിലും പത്തനംതിട്ടയിലും സിറ്റിങ് എംഎല്‍എമാരെ മത്സരിപ്പിക്കാനുള്ള നീക്കത്തിലും കടുത്ത പ്രതിഷേധമുണ്ട്. പാര്‍ട്ടിക്ക് കൊള്ളാവുന്ന സ്ഥാനാര്‍ഥികളെ കിട്ടാനില്ല എന്ന പ്രതീതി സൃഷ്ടിക്കുന്നതാണ് നീക്കമെന്നും അര്‍ഹതപ്പെട്ടവരെ തഴയുകയാണെന്നും വിമര്‍ശനമുയരുന്നു. പത്തനംതിട്ടയില്‍ പിണറായിയുടെ താത്പര്യപ്രകാരം ആറന്മുള എംഎല്‍എ വീണാജോര്‍ജിന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തിയത് പ്രാദേശിക എതിര്‍പ്പിന് കാരണമായിട്ടുണ്ട്. സീനിയര്‍ നേതാക്കളെ തഴഞ്ഞാണ് പാര്‍ട്ടിയില്‍ പ്രവര്‍ത്തന പരിചയം പോലുമില്ലാത്ത വീണയെ പരിഗണിക്കുന്നതെന്നാണ് വിമര്‍ശനം. 

 ഇടുക്കിയില്‍ മലയോര സംരക്ഷണ മുന്നണിയുടെ പ്രതിനിധിയായാണ് ജോയ്‌സ് ജോര്‍ജ് കഴിഞ്ഞ തവണ വിജയിച്ചത്. ഭൂമി കൈയേറ്റം ഉള്‍പ്പെടെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം നേരിടുന്ന ജോയ്‌സിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കുന്നതില്‍ പ്രാദേശിക ഘടകങ്ങള്‍ക്ക് താത്പര്യമില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മലയോരമേഖലയില്‍ ഉയര്‍ന്ന വികാരമാണ് കഴിഞ്ഞ തവണ ജോയ്‌സിനെ തുണച്ചത്. ഇക്കുറി അതുണ്ടാവില്ലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.    

 കണ്ണൂരില്‍ പി. ജയരാജന്‍ വേണ്ടെന്ന തീരുമാനം പിണറായിയുടേതാണ്. ഇടഞ്ഞുനില്‍ക്കുന്ന ജയരാജന് വടകര നല്‍കിയേക്കും. ടി.പി. ചന്ദ്രശേഖരന്റെ ഒഞ്ചിയം ഉള്‍പ്പെടുന്ന വടകരയില്‍ ജയരാജന്‍ സ്ഥാനാര്‍ഥിയാകുന്നത് കൊലപാതക രാഷ്‌ട്രീയം സജീവ ചര്‍ച്ചയിലെത്തിക്കുമെന്ന് വിമര്‍ശനവുമുണ്ട്. 

ജനതാദളിന് സീറ്റ് നിഷേധിച്ചതില്‍ ആ പാര്‍ട്ടി കടുത്ത എതിര്‍പ്പിലാണ്. കോട്ടയത്തിന് പകരം അവര്‍ എറണാകുളം ആവശ്യപ്പെട്ടിരുന്നു. അതേസമയം പി.ജെ. ജോസഫ് കേരള കോണ്‍ഗ്രസ് പിളര്‍ത്തി പുറത്തുവന്നാല്‍ കോട്ടയം സീറ്റ് നല്‍കാമെന്ന് സിപിഎം ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതും ജനതാദളിനെ ചൊടിപ്പിക്കുന്നു. സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞിരുന്ന കേരള കോണ്‍ഗ്രസ് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗവും നിരാശയിലാണ്.

സിപിഐക്കുളളിലും സ്ഥാനാര്‍ഥി നിര്‍ണയം പൊട്ടിത്തെറി സൃഷ്ടിക്കുകയാണ്.  തൃശൂരില്‍ രാജാജി മാത്യു തോമസ് പ്രചാരണം തുടങ്ങി. സീറ്റ് നിഷേധിക്കപ്പെട്ട സി.എന്‍. ജയദേവന്‍ ഇവിടെ കടുത്ത പ്രതിഷേധത്തിലാണ്. തനിക്ക് സീറ്റ് നിഷേധിക്കാനുള്ള കാരണം പാര്‍ട്ടി ജനങ്ങളോട് വിശദീകരിക്കണമെന്ന് ജയദേവന്‍ ആവശ്യപ്പെട്ടു. 

 തിരുവനന്തപുരത്ത് സി. ദിവാകരനെതിരെയും എതിര്‍പ്പുണ്ട്. കാനം വിരുദ്ധ പക്ഷത്ത് നില്‍ക്കുന്ന ദിവാകരന്‍ പാര്‍ട്ടിയില്‍ വിഭാഗീയത വളര്‍ത്തുന്നുവെന്ന ആക്ഷേപമുണ്ട്. കഴിഞ്ഞ തെരഞ്ഞടുപ്പിലെ പേയ്‌മെന്റ് സീറ്റ് വിവാദവും ദിവാകരനെ വേട്ടയാടുന്നു. കോണ്‍ഗ്രസുമായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമായി കാനം രാജേന്ദ്രനും കൂട്ടരും ദിവാകരനെ ബലിയാടാക്കുകയാണെന്നും വിശ്വസിക്കുന്നവരുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.