ഇടുക്കി: വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉഷ്ണവാതം (ചൂടുള്ള കാറ്റ്) മൂലം സംസ്ഥാനത്ത് ചൂടുയരുന്നു. ആറ്, ഏഴ് തീയതികളില്‍ ഉഷ്ണവാതം കോഴിക്കോട് ജില്ലയില്‍ അനുഭവപ്പെടുമെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രം പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നു.
ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല, മുന്‍കരുതലുകള്‍ എടുക്കുകയാണ് വേണ്ടതെന്നും തിരുവനന്തപുരത്തെ കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രം അധികൃതര്‍ പറഞ്ഞു. ചെറിയ രീതിയിലാണ് താപനില ഉയരുന്നത്. പെട്ടെന്ന് വലിയൊരു ഉയര്‍ച്ച ഉണ്ടാകില്ല. നിശ്ചിത ഇടവേളകളില്‍ ഇതെല്ലാം നിരീക്ഷിച്ച് വരികയാണെന്നും അവര്‍ അറിയിച്ചു.
രണ്ട് ദിവസത്തിനിടെ ശരാശരിയിലും മൂന്ന് ഡിഗ്രി കൂടുതല്‍ ചൂടാണ് കോഴിക്കോട് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 36.3 ഡിഗ്രി സെല്‍ഷ്യസ് കോഴിക്കോട് ടൗണില്‍ രേഖപ്പെടുത്തി. സീസണില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ചൂട് 2016 മാര്‍ച്ച് 14ന് രേഖപ്പെടുത്തിയ 38.6 ഡിഗ്രിയായിരുന്നപ്പോള് 2017ലെ ഏറ്റവും കൂടിയ ചൂട് മാര്‍ച്ച് 30ന് രേഖപ്പെടുത്തിയ 37.7 ഡിഗ്രിയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ചൂട് ഞായറാഴ്ചത്തേക്കാള്‍ അല്‍പ്പം കൂടി ഉയര്‍ന്നു. പാലക്കാട് 37.7, പുനലൂര്‍ 37.5, തൃശൂര്‍ വെള്ളാനിക്കര-36.3, കോട്ടയം-34.8 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് ഞായറാഴ്ച മറ്റിടങ്ങളിലെ താപനില. തെക്കന്‍ കേരളത്തെ അപേക്ഷിച്ച് വടക്കന്‍ കേരളത്തില്‍ ചൂട് 1-3 ഡിഗ്രി വരെ കൂടി.
സൂര്യാതപം ഏല്‍ക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ ഇക്കാര്യത്തില്‍ കരുതല്‍ വേണമെന്നും പകല്‍ 11 മുതല്‍ മൂന്നു വരെ സൂര്യപ്രകാശം നേരിട്ട് കൊള്ളരുതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ പശ്ചിമഘട്ടത്തിന് കീഴില്‍ വരുന്ന മേഖലകളില്‍ 0.5-1 ഡിഗ്രി വരെ ചൂടുയരുമെന്ന് ഈ മാസം ഒന്നിന് ന്യൂദല്‍ഹിയിലെ കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: