Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാധ്യതാ പട്ടികകള്‍ പൂര്‍ത്തിയാവുന്നതോടെ ഇടതുമുന്നണിയില്‍ അടി മുറുകുന്നു

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Mar 2, 2019, 04:09 am IST
in Kerala

തൃശൂര്‍: സാധ്യതാ പട്ടികകള്‍ പൂര്‍ത്തിയായിത്തുടങ്ങിയതോടെ ഇടതുമുന്നണിയില്‍ സീറ്റിനായുള്ള അടി മുറുകി. ഒട്ടുമിക്ക സീറ്റിലും ഒന്നിലേറെ പേരുകള്‍ സജീവമായി ഉയര്‍ന്നതോടെയാണ് പോര് കടുക്കുന്നത്. സിപിഎം, സിപിഐ ജില്ലാ കമ്മിറ്റികളാണ് തങ്ങളുടെ സാധ്യതാപട്ടിക നേതൃത്വത്തിന് കൈമാറിയിട്ടുള്ളത്. 

 മൂന്ന് പേരുകള്‍ വീതം നിര്‍ദ്ദേശിക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നതെങ്കിലും ചില മണ്ഡലങ്ങളില്‍ നാലും അഞ്ചും പേരുകള്‍ ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന നേതൃത്വം പറയുന്ന ഒരു പേരും പിന്നെ ജില്ലാ നേതൃത്വത്തിലെ അപ്രധാനമായ രണ്ട് പേരുകളും എഴുതി നല്‍കലായിരുന്നു മുന്‍പ് ഇടത് മുന്നണിയിലെ രീതി.  ഇന്ന് സ്ഥിതി മാറി. സ്ഥാനാര്‍ത്ഥിയാവാന്‍ അരയും തലയും മുറുക്കി നേതാക്കള്‍ തന്നെ രംഗത്തുണ്ട്. അവര്‍ക്കുവേണ്ടി വാദിക്കാന്‍ അണികളും. ഇതോടെയാണ് മൂന്നും നാലും പേരുകള്‍ സജീവമായി ഉയരുന്നത്. പക്ഷേ അന്തിമ തീരുമാനം സംസ്ഥാന നേതൃത്വത്തിന്റേതാകും. 

 കണ്ണൂരില്‍ പി. ജയരാജനെ ഒഴിവാക്കാനുള്ള നീക്കത്തില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. ശ്രീമതിക്ക് പകരം ജയരാജനെ മത്സരിപ്പിക്കാനായിരുന്നു ആദ്യ ആലോചന. ഷുക്കൂര്‍ വധക്കേസ് ജയരാജന് തിരിച്ചടിയായി. ജയരാജനെ മത്സരരംഗത്തിറക്കുന്നത് മുസ്ലിം വോട്ടുകള്‍ സംസ്ഥാന വ്യാപകമായി നഷ്ടപ്പെടാനിടയാക്കുമെന്ന് നേതാക്കള്‍ തന്നെ പറയുന്നു. സാധ്യതാ പട്ടികയില്‍ ഉണ്ടെങ്കിലും പി.കെ. ശ്രീമതിക്കാണ് പ്രഥമ പരിഗണന. ഇതില്‍ ജയരാജന്‍ കടുത്ത നീരസത്തിലുമാണ്. വടകര സീറ്റിലേക്കും ജയരാജന്റെ പേര് സാധ്യതാ പട്ടികയിലുണ്ട്. എന്നാല്‍ സംസ്ഥാന നേതൃത്വം ജയരാജന്‍ മത്സരരംഗത്ത് വേണ്ട എന്ന നിലപാടിലാണ്.

 പാലക്കാട് എം.ബി. രാജേഷിനാണ് പ്രഥമ പരിഗണന. മുന്‍ എംപി എന്‍.എന്‍ കൃഷ്ണദാസ് അവകാശവാദവുമായി രംഗത്തുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായതിന്റെ ക്ഷീണത്തിലാണ് കൃഷ്ണദാസ്. ജില്ലാ നേതൃത്വത്തില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം രാജേഷിനെതിരാണ്. 

 തൃശൂരില്‍ സിപിഐ സാധ്യതപ്പട്ടികയില്‍ മൂന്ന് പേരാണ് ഇടം പിടിച്ചത്. സിറ്റിങ് എംപി സി.എന്‍. ജയദേവന് പുറമേ കെ.പി. രാജേന്ദ്രന്‍, രാജാജി മാത്യു തോമസ് എന്നിവരും പട്ടികയിലുണ്ട്. ജയദേവന് ഒരൂഴം കൂടി നല്‍കാന്‍ സിപിഎമ്മിന് താത്പര്യമില്ല എന്നാണ് സൂചന. എന്നാല്‍ കഴിഞ്ഞ ദിവസം സ്വയം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ജയദേവന്‍ രംഗത്ത് വന്നത് മുന്നണി നേതൃത്വത്തെ ഞെട്ടിച്ചു. മാറിനില്‍ക്കേണ്ട കാര്യമില്ല എന്നാണ് ജയദേവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കെ.പി. രാജേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഐ നേതൃത്വത്തിനും താത്പര്യം. പക്ഷേ ജയദേവന്‍ ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ എളുപ്പമല്ല.

ഏക സിറ്റിങ് എംപി എന്ന നിലയില്‍ ജയദേവന് ഒരൂഴം കൂടി നല്‍കി പ്രശ്‌നം പരിഹരിക്കണമെന്നും സിപിഎമ്മിന്റെ നിര്‍ദ്ദേശത്തിന് വഴങ്ങരുതെന്നും പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. മന്ത്രി വി.എസ്. സുനില്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ജില്ലാ കമ്മിറ്റിയില്‍ ചിലര്‍ ആവശ്യപ്പെട്ടെങ്കിലും തനിക്ക് മത്സരിക്കാന്‍ താത്പര്യമില്ലെന്നറിയിച്ച് സുനില്‍കുമാര്‍ തടിയൂരി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

India

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

Entertainment

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

Kerala

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

Entertainment

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

പുതിയ വാര്‍ത്തകള്‍

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരിക്കായി പുത്തരിക്കണ്ടത്ത് മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ ഞാറ് നടുന്നു

തലസ്ഥാന ജനതയ്‌ക്ക് നല്‍കിയ വാക്ക് പാലിച്ച് നഗരസഭാ ഭരണ സമിതി; പുത്തരിക്കണ്ടത്ത് ഞാറ് നട്ടു, ശ്രീപത്മനാഭന് സമര്‍പ്പിക്കാന്‍

നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പിനെതിരെ കേസെടുത്ത് പോലീസ്; ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചുവെന്ന് എഫ്ഐആർ

ശ്രീപത്മനാഭന് നിറപുത്തരി സമര്‍പ്പിക്കാനായി പുത്തരിക്കണ്ടമൊരുങ്ങുന്നു

ഹൗസിങ് ബോര്‍ഡ് ആസ്ഥാനമന്ദിരം അപകടാവസ്ഥയില്‍; നടപടി സ്വീകരിക്കാതെ അധികൃതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.