ഹാനോയി: ഇന്ത്യ-പാക്ക് പ്രശ്‌നങ്ങള്‍ അവസാനിക്കുന്നുവെന്ന സൂചനയുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളില്‍ നിന്നും ശുഭവാര്‍ത്തകളാണ് പുറത്തുവരുന്നത്. സംഘര്‍ഷങ്ങള്‍ ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നുമായുള്ള ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ-പാക് വിഷയത്തില്‍ ഞങ്ങള്‍ ഇടപെട്ടിട്ടുണ്ട്. പ്രശ്‌നങ്ങള്‍ അതിന്റെ അന്ത്യത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ഇവ ദശാബ്ദങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.
നേരത്തെ, വിഷയത്തില്‍ ഇടപെട്ട യുഎസ് ഭീകരര്‍ക്കെതിരായ ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് പിന്തുണ അറിയിച്ചിരുന്നു. ഭീകരര്‍ക്ക് പാക്കിസ്ഥാന്‍ നല്‍കുന്ന എല്ലാ സഹായങ്ങളും നിര്‍ത്തണം. ഭീകരര്‍ക്ക് സുരക്ഷിത താവളങ്ങള്‍ ഒരുക്കുന്നത് അവസാനിപ്പിക്കണമെന്നും പാക്കിസ്ഥാനു മുന്നറിയിപ്പും അമേരിക്ക നല്‍കിയിരുന്നു.
















