മലപ്പുറം: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈന്യത്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ കുപ്രചാരണങ്ങള്‍ നടത്തുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍.
മലപ്പുറം ജില്ലയില്‍ മാത്രം എണ്‍പതോളം വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ക്കെതിരെ ഇതിനോടകം പരാതി ലഭിച്ചതായി രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു. ഈ ഗ്രൂപ്പുകളെല്ലാം ഇപ്പോള്‍ കര്‍ശന നിരീക്ഷണത്തിലാണ്.
പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികരെ ശമ്പളത്തിന് വേണ്ടി മാത്രം ജോലി ചെയ്യുന്നവരായി ചിത്രീകരിക്കുന്ന പോസ്റ്റുകള്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. കേന്ദ്രസര്‍ക്കാരിനെയും സൈന്യത്തെയും രാജ്യം മുഴുവന്‍ പിന്തുണക്കുന്നതിനിടെയാണ് ഭീകരരെയും കാശ്മീരില്‍ ഭീകരരെ സഹായിക്കുന്നവരെയും ന്യായീകരിച്ചുകൊണ്ട് ചിലര്‍ രംഗത്തെത്തിയിരിക്കുന്നത്.
















