Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെരിയ കേസിലെ ഒത്തുതീര്‍പ്പ്: സിപിഎം -കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അണികള്‍

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Feb 22, 2019, 10:47 am IST
in Kerala

തൃശൂര്‍ : പെരിയ കേസിലെ ഒത്തുതീര്‍പ്പിനെതിരെ സിപിഎം -കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സംസ്ഥാനവ്യാപകമായി അണികളില്‍ നിന്ന് രൂക്ഷവിമര്‍ശനം. അരും കൊലപാതകവും അതിനെത്തുടര്‍ന്ന് അറസ്റ്റിലായ പീതാംബരനെ തള്ളിപ്പറഞ്ഞ് തടിയൂരാന്‍ പാര്‍ട്ടി നടത്തിയ പരിഹാസ്യമായശ്രമവുമാണ് സിപിഎം അണികളില്‍ വലിയൊരു വിഭാഗത്തെ ചൊടിപ്പിക്കുന്നത്. 

  കേസിലെ യഥാര്‍ഘ പ്രതികളെ രക്ഷപ്പെടുത്തി സിപിഎം തിരക്കഥ പ്രകാരം അന്വേഷണം അട്ടിമറിച്ചിട്ടും കോണ്‍ഗ്രസ് നേതൃത്വം പ്രതികരിക്കാത്തതാണ് അവരുടെ അണികളെ ചൊടിപ്പിക്കുന്നത്. അവര്‍ ഇത് പരസ്യമായി പ്രകടിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സര്‍ക്കാരും പോലീസും സിപിഎം നേതൃത്വവും ഒത്തുചേര്‍ന്ന് നടത്തുന്ന അട്ടിമറിക്ക് കോണ്‍ഗ്രസ് നേതൃത്വം മൗനാനുവാദം നല്‍കുകയാണെന്ന തരത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പ്രതികരണവുമായെത്തി. സമൂഹമാധ്യമങ്ങളിലും കോണ്‍ഗ്രസ് നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ച് പ്രവര്‍ത്തകര്‍ രംഗത്തെത്തി. 

 സംസ്ഥാന തലത്തില്‍ രഹസ്യമായും ദേശീയ തലത്തില്‍ പരസ്യമായും ഇതിനകം രൂപപ്പെട്ട ധാരണ ഈ സംഭവത്തിന്റെ പേരില്‍ തകരരുത് എന്ന ആഗ്രഹത്തിലാണ് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും സംസ്ഥാന നേതൃത്വങ്ങള്‍. പെരിയസംഭവം പ്രാദേശിക പ്രശ്‌നം മാത്രമായി അവസാനിപ്പിച്ച് തടിയൂരാനുള്ള ശ്രമം ഇതിന്റെ ഭാഗമാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസ്- സിപിഎം -ലീഗ് രഹസ്യധാരണ ഏറ്റവും ശക്തമായുള്ള മണ്ഡലമാണ് കാസര്‍കോട്. നിയമസഭ തെരഞ്ഞെടുപ്പിലും മഞ്ചേശ്വരം,കാസര്‍കോട് മണ്ഡലങ്ങളില്‍ ഈ രഹസ്യ ധാരണ വെളിപ്പെട്ടതാണ്. 

  ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറെ വിജയസാധ്യത കല്‍പ്പിക്കപ്പെടുന്ന കാസര്‍കോട് ഇക്കുറിയും ഇത്തരം വോട്ടുമറിക്കല്‍ ശ്രമങ്ങള്‍ക്ക് ഇരുവിഭാഗത്തേയും നേതാക്കള്‍ ഒരുങ്ങും. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും പരസ്പരം സഹായിക്കാനുള്ള ധാരണയിലാണ് ഇരുകൂട്ടരുടേയും നീക്കം. പെരിയയിലെ ഇരട്ടക്കൊലപാതകം ഈ ധാരണയെ ദുര്‍്യലപ്പെടുത്തുന്നതാണ് ഈ നേതാക്കളെ അലോസരപ്പെടുത്തുന്നത്. ടി.പി.വധക്കേസ് പോലെ ഈ സംഭവം വലിയ ചര്‍ച്ചയാവരുതെന്ന നിര്‍ബന്ധ ബുദ്ധിയോടെയാണ് ഇരുവിഭാഗം നേതാക്കളും നീങ്ങുന്നത്. മുല്ലപ്പള്ളി നയിക്കുന്ന കോണ്‍ഗ്രസ് ജാഥയിലും ഇടതുപക്ഷത്തിന്റെ ജാഥകളിലും നേതാക്കളുടെ പ്രസംഗങ്ങളില്‍ പോലും ഇത് പ്രകടമാണ്. 

  എത്രയും പെട്ടെന്ന് പ്രശ്‌നം ഒതുക്കാനുള്ള സിപിഎം -കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ ശ്രമം ഇക്കാരണത്താലാണ്. എന്നാല്‍ ഒത്തുതീര്‍പ്പ് പരസ്യമായതോടെ നേതാക്കള്‍ ഉദ്ദേശിച്ച ഫലം ഇനി ഉണ്ടാവുകയില്ല എന്ന് വ്യക്തമായിട്ടുണ്ട്. മാത്രമല്ല ഇരുപാര്‍ട്ടികളിലുമുള്ള നൂറുകണക്കിന് പേര്‍ പ്രവര്‍ത്തനത്തില്‍ നിര്‍ജ്ജീവമാവുകയും ചെയ്യും. 

 യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളില്‍ ചിലര്‍ തന്നെ ഇന്നലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി സമൂഹമാധ്യമങ്ങളില്‍ രംഗത്ത് വന്നിട്ടുണ്ട്. നേതൃത്വത്തെ ഭയപ്പെട്ട് സിപിഎമ്മുകാര്‍ പരസ്യ പ്രതികരണത്തിന് തയാറാകുന്നില്ലെങ്കിലും അരും കൊലയിലും അതേത്തുടര്‍ന്നുള്ള നാടകങ്ങളിലും ആപാര്‍ട്ടിയിലെ ഒട്ടേറെപ്പേര്‍ അസ്വസ്ഥരാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

India

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

Kerala

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

India

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

India

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

പുതിയ വാര്‍ത്തകള്‍

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.