കോട്ടയം: എന്‍എസ്എസ്സിന്റെ അചഞ്ചലമായ നിലപാടിന് മുന്നില്‍ സിപിഎമ്മിന് വീണ്ടും അടിതെറ്റി. അധികാരത്തിന്റെ ഹുങ്കും, ധാര്‍ഷ്ട്യവും ഉപയോഗപ്പെടുത്തി എന്‍എസ്എസ് നേതൃത്വത്തെ വരുതിയിലാക്കാനുള്ള നീക്കം വിലപ്പോവില്ലെന്ന് കണ്ടതോടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരിട്ട് നടത്തിയ സമവായനീക്കങ്ങളും പാളി.
ശബരിമല ആചാരസംരക്ഷണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ കര്‍ക്കശ നിലപാട് കൈക്കൊണ്ടതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം നേതൃത്വത്തിന്റെയും കണ്ണിലെ കരടായി എന്‍എസ്എസ് മാറിയത്. ഹിന്ദു സമുദായസംഘടനാ നേതൃത്വങ്ങളില്‍ ഒരു വിഭാഗത്തെ പ്രലോഭനങ്ങള്‍ നല്‍കിയും ഭീഷണിപ്പെടുത്തിയും ഒപ്പം നിര്ത്തയതുപോെല എന്‍എസ്എസിനെയും കാല്ക്കീഴില് കൊണ്ടുവരാനുള്ള നീക്കങ്ങളാണ് തുടക്കത്തില്‍ സിപിഎം നടത്തിയത്. ഇതിനുവേണ്ടി മുഖ്യമന്ത്രിയും, ചില മന്ത്രിമാരും, സിപിഎമ്മിലെ ഒറ്റപ്പെട്ട ചില നേതാക്കളും എന്‍എസ്എസിനെ പ്രതിരോധത്തിലാക്കാനുള്ള പ്രസ്താവനകളുമായി പ്രത്യക്ഷമായി രംഗത്തുവന്നു.
എന്നാല്‍ എന്‍എസ്എസ് നേതൃത്വത്തിന്റെ നിശ്ചയദാര്‍ഢ്യത്തോടു കൂടിയ നിലപാടുകള്‍ക്ക് മുന്നില്‍ സിപിഎം നേതൃത്വത്തിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ ഒന്നൊന്നായി പൊളിയുകയായിരുന്നു. അനുനയവും ഭീഷണിയും ഫലിക്കാതെ വന്നപ്പോള്‍ കരയോഗങ്ങള്‍ക്കുനേരെ ആക്രമണങ്ങളും അരങ്ങേറി. സിപിഎമ്മിന്റെ സമ്മര്ദനീക്കങ്ങളെ എന്‍എസ്എസ് സമര്‍ഥമായി നേരിട്ടതോടെ ശബരിമല പ്രശ്നത്തില്‍ സിപിഎമ്മും സര്‍ക്കാരും കടുത്ത പ്രതിരോധത്തിലായി. ഈ സാഹചര്യത്തില്‍ എന്‍എസ്എസിനെ ഏതുവിധേനയും അനുനയിപ്പിക്കണമെന്ന തീരുമാനമാണ് സിപിഎം നേതൃത്വത്തില്‍ ഉരുത്തിരിഞ്ഞത്.
ഇതനുസരിച്ചാണ് എന്‍എസ്എസ് നേതൃത്വവുമായി മുമ്പ് വളരെ അടുപ്പമുണ്ടായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍തന്നെ രംഗത്തിറങ്ങാന്‍ തീരുമാനിച്ചത്. എന്‍എസ്എസ് നേതൃത്വം പറഞ്ഞാല്‍ ആരും കേള്‍ക്കില്ലെന്നും അണികള്‍ തങ്ങളോടൊപ്പമാണെന്നും പറഞ്ഞ കോടിയേരിതന്നെ അനുനയ നീക്കവുമായി വന്നതാണ് ഏറെ ശ്രദ്ധേയം. രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ സ്വന്തം കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോകാന്‍ തുടങ്ങിയതും ഒത്തുതീര്‍പ്പിന് സിപിഎം നേതൃത്വത്തെ പ്രേരിപ്പിച്ചു.
ശബരിമല വിഷയത്തില്‍ എന്‍എസ്എസ്സുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും വേണ്ടിവന്നാല്‍ പെരുന്നയിലെത്തി ചര്‍ച്ച നടത്തുമെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സമവായ തന്ത്രങ്ങളെ അപ്പാടെ എന്‍എസ്എസ് തള്ളിയത് സിപിഎമ്മിനുമാത്രമല്ല വ്യക്തിപരമായി കോടിയേരിക്കും തിരിച്ചടിയായിരിക്കുകയാണ്.
ശബരിമല ആചാരസംരക്ഷണത്തിനുവേണ്ടി കൈക്കൊണ്ട നിലപാടുകളില്‍നിന്ന് വ്യതിചലിക്കുകയില്ലെന്ന് ഒരിക്കല്‍കൂടി എന്‍എസ്എസ് നേതൃത്വം ആവര്‍ത്തിക്കുകയും ചെയ്തു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി, സിപിഎം സംസ്ഥാന സെക്രട്ടറി എന്നിവരുടെ മുന്നില്‍ പലതവണ ഉന്നയിച്ചെങ്കിലും അനുകൂല പ്രതികരണമല്ല ഇവരില്‍ നിന്ന് ഉണ്ടായതെന്ന കാര്യവും കോടിയേരിക്ക് മറുപടിയായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: