അടിമാലി: പ്രളയം നാശം വിതച്ച ഇടുക്കിയിലെ വിവിധ മേഖലകളിലെ ആയിരക്കണക്കിന് കര്‍ഷകകുടുംബങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് പുറത്ത്.
ജില്ലയിലെ വിവിധ പദ്ധതി പ്രദേശങ്ങളിലടക്കം പല മേഖലകളില്‍ ദീര്‍ഘകാലങ്ങളായി താമസിക്കുന്ന ആയിരക്കണക്കിന് കര്‍ഷക കുടുബങ്ങള്‍ക്ക് പട്ടയമെന്ന കടമ്പ കടക്കാനാകാത്തതാണ് തിരിച്ചടിയാകുന്നത്.
ഇടതു-വലതു മുന്നണികള്‍ കാലാകാലങ്ങളായി പട്ടയ മാമാങ്ക രാഷ്ട്രീയ തട്ടിപ്പ് നടത്തി ജനങ്ങളെ വഞ്ചിക്കുന്ന സ്ഥിതിയാണ് തുടരുന്നത്. മാങ്കുളം, കല്ലാര്‍കുട്ടി, പനം കുട്ടി, രാജാക്കാട്, നെടുങ്കണ്ടം, ഇരട്ടയാര്‍, ഉപ്പുതറ പ്രദേശങ്ങളിലടക്കം കര്‍ഷകര്‍ പട്ടയത്തിനായി അപേക്ഷ നല്കി കാത്തിരിപ്പ് തുടങ്ങിയിട്ട് നിരവധി വര്‍ഷങ്ങളായി. സാങ്കേതിക തടാസ്സവാദങ്ങള് പറഞ്ഞ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പട്ടയം നിഷേധിക്കുന്ന സ്ഥിതിയാണ്. പത്തുചെയിന്‍, പെരിഞ്ചാംകുട്ടി, മുള്ളരിക്കുടി മേഖലകളില്‍ റീസര്‍വെ നടപടികള്‍ വരെ നടത്തിയെങ്കിലും ഫയലുകള്‍ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയാണ്.
ജില്ലയില്‍ പട്ടയമേളകള്‍ നടത്തുമ്പോഴും അര്‍ഹതപ്പെട്ട നല്ലൊരു വിഭാഗവും ഇന്നും ഇതിന് വെളിയിലാണ്. പട്ടയപ്രശ്നം തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനുള്ള വിഷയമാക്കി ഉയര്‍ത്തിക്കാട്ടി ജനങ്ങളെ വഞ്ചിക്കുകയാണ് ഇരുമുന്നണികളും. പ്രളയവും നാണ്യവിളകളുടെ നാശവും വിലത്തകര്‍ച്ചയും മൂലം ജീവിതം തള്ളിനീക്കുന്നതിന് ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു നല്കുന്ന തുകപോലും വാങ്ങിയെടുക്കാന്‍ ഇതുമൂലം കര്‍ഷകര്‍ക്ക് കഴിയാത്ത സ്ഥിതിയാണ്.
ഒരു വര്‍ഷം ഒരു കര്‍ഷക കുടുംബത്തിന് 6000 രൂപ നല്കുന്ന പദ്ധതിയാണിത്. ഇത് 2000 രൂപ വീതം മൂന്ന് ഘട്ടങ്ങളിലായി അക്കൗണ്ടുകളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: