ഇസ്ലാമാബാദ്: കശ്മീരിലെ ഭീകരാക്രമണത്തില്‍ ഗുരുതരമായ ആശങ്കയുണ്ടെന്ന് പാക്കിസ്ഥാനും. സ്വന്തം മണ്ണില്‍ നിന്നുള്ള ഭീകരതയാണ് ഇന്ത്യയില്‍ നിരന്തരം ഭീകരാക്രമണങ്ങള്‍ ഉണ്ടാക്കുന്നതെന്ന സത്യം സൗകര്യപൂര്‍വം മറച്ചുവച്ചാണ് പാക്കിസ്ഥാന്റെ പ്രതികരണം.
പാക്കിസ്ഥാനുമായി ഭീകരാക്രമണത്തിന് ബന്ധമുണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെയും മാധ്യമങ്ങളുടെയും വാദങ്ങള്‍ തെറ്റാണെന്നും അന്വേഷിക്കാതെ ഇങ്ങനെ ആരോപിക്കരുതെന്നുമാണ് പാക്കിസ്ഥാന്റെ വാദം. തങ്ങള്‍ ഇത്തരം ഭീകരാക്രമണങ്ങളെ എന്നും അലപിച്ചിട്ടുണ്ടെന്നും പാക്കിസ്ഥാന്‍ അവകാശപ്പെടുന്നു.
















