Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അവര്‍ ഇനിയും വരും ; പക്ഷേ, നാം മുന്നോട്ട്‌

നാം പാഠം പഠിച്ചുവോ? ഇല്ലെന്നതിന്റെ തെളിവായിരുന്നു ഖിലാഫത്ത് ഏറ്റെടുക്കല്‍. ഫലം ഭീകരവാദ ശിശുവിന്റെ ജനനം. അത് അന്നുമുതല്‍ അമ്മയുടെ മുലപ്പാലിനു പകരം തലച്ചോറും രക്തവും ഊറ്റിക്കുടിക്കുന്നു.

കാ.ഭാ. സുരേന്ദ്രന്‍ by കാ.ഭാ. സുരേന്ദ്രന്‍
Feb 16, 2019, 01:35 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

‘പാക്കിസ്ഥാന്റെ സൃഷ്ടി രാജ്യരക്ഷാ പ്രശ്‌നത്തെ എപ്രകാരമാണ് ബാധിക്കുക? ഇത് വളരെ അടിയന്തരമായ ഒരു പ്രശ്‌നമല്ല. പാക്കിസ്ഥാന്‍ നിലവില്‍ വന്നാലുടനെ അത് ഹിന്ദുസ്ഥാനെതിരായ ഒരു യുദ്ധത്തില്‍ ഏര്‍പ്പെടുമെന്ന് സങ്കല്‍പിക്കാന്‍ യാതൊരു കാരണവുമില്ല’. (ഡോ: അംബേദ്ക്കര്‍, പാക്കിസ്ഥാന്‍ അഥവാ ഇന്ത്യാ വിഭജനം, സമ്പൂര്‍ണ കൃതികള്‍, വാല്യം 15, അധ്യായം 5). മഹാനായ ഡോ: അംബേദ്ക്കറുടെ പോലും പ്രതീക്ഷ അസ്ഥാനത്തായിരുന്നു. പിറന്നുവീണപ്പോള്‍ മുതല്‍ അമ്മയെ തിന്നുകൊണ്ടാണ് ആ ഭീകരരാജ്യം വളര്‍ന്നത്. 

മത വര്‍ഗീയതയെ ഭാരത രാഷ്‌ട്രീയത്തില്‍ ആദ്യമായി ഇറക്കിക്കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. മുസ്ലീങ്ങളുടെ ഖിലാഫത്ത് പ്രശ്‌നം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചതാണ് ആദ്യത്തെയും ഏറ്റവും അപകടകരവുമായ ചുവടുവെപ്പ്. അന്ന് അതിനെ നഖശിഖാന്തം എതിര്‍ത്തത് സാക്ഷാല്‍ മുഹമ്മദാലി ജിന്നയായിരുന്നു. ഇത് ജനമനസ്സിനെ വിഭജിക്കുമെന്നും തമ്മില്‍ത്തമ്മില്‍ ശത്രുക്കളാക്കുമെന്നും രൂക്ഷമായ ഭാഷയില്‍ അദ്ദേഹം പറഞ്ഞു. അന്ന് അതിനു ചെവികൊടുക്കാതിരുന്ന കോണ്‍ഗ്രസിനോടുള്ള പ്രതിഷേധം കൊണ്ടാണ് ജിന്ന സ്വാതന്ത്ര്യസമരപ്രസ്ഥാനത്തില്‍ നിന്നു പിന്‍വാങ്ങിയതും ഇംഗ്ലണ്ടിലേക്ക് വണ്ടി കയറിയതും. മടങ്ങിവന്നത് കോണ്‍ഗ്രസിനെ വെല്ലുന്ന വര്‍ഗീയവാദിയും പാക്കിസ്ഥാന്‍ വാദിയുമായിട്ടാണ്.  

ജനങ്ങളെ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളികളാക്കേണ്ടത് ദേശീയബോധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ജാതിക്കും മതത്തിനും മറ്റെല്ലാ വിഭജനങ്ങള്‍ക്കും അതീതമായി നാമെല്ലാം ഭാരതീയര്‍, നമ്മുടെ സംസ്‌കാരം ഒന്ന്, ദേശീയത ഒന്ന് എന്നു പഠിപ്പിക്കേണ്ടിയിരുന്നു. ഭാരതം നമുക്കെല്ലാം അമ്മ എന്ന വികാരം സൃഷ്ടിക്കേണ്ടിയിരുന്നു. ഈ ചിന്തകളും വികാരങ്ങളുമാണ് ഏതാണ്ട് മുഴുവന്‍ സ്വാതന്ത്ര്യ സമരസേനാനികളെയും ആദ്യകാലത്ത് ആവേശിച്ചിരുന്നത്. അതുകൊണ്ടാണ് സര്‍വ്വമേഖലയില്‍ ജീവിക്കുന്നവരും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ പങ്കുവഹിച്ചത്. സ്വന്തം നാടിനെ, തന്റെ അമ്മയെ സേവിക്കലായി അതിനെ കണ്ടാണ് ജീവനും ജീവിതവും സമ്പത്തും ഭാരമാതാവിന്റെ ചരണങ്ങളില്‍ സമര്‍പ്പിച്ചത്. ആ വികാരമാണ് സൃഷ്ടിക്കേണ്ടതെന്നും അതാണ് ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനും നിലനില്‍പ്പിനും ആധാരമെന്നും നമ്മുടെ പൂര്‍വ്വികര്‍ക്ക് അറിയാമായിരുന്നു. അത് വിജയിക്കുമെന്നതിന്റെ തെളിവാണ് ഹിന്ദു-മുസ്ലീം വിഭജനം ലാക്കാക്കി നടപ്പാക്കിയ 1905ലെ ബംഗാള്‍ വിഭജനം. മുറിവേറ്റ ഭാരതം ഒരൊറ്റ മനുഷ്യനെപ്പോലെ സടകുടഞ്ഞെഴുന്നേറ്റു. സമരത്തിരമാലകള്‍ക്കുമുമ്പില്‍ പിടിച്ചു നില്‍ക്കാനാവാതെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന് ബംഗാള്‍ വിഭജനം 1911ല്‍ റദ്ദു ചെയ്യേണ്ടിവന്നു. 

നാം പാഠം പഠിച്ചുവോ? ഇല്ലെന്നതിന്റെ തെളിവായിരുന്നു ഖിലാഫത്ത് ഏറ്റെടുക്കല്‍. ഫലം ഭീകരവാദ ശിശുവിന്റെ ജനനം. അത് അന്നുമുതല്‍ അമ്മയുടെ മുലപ്പാലിനു പകരം തലച്ചോറും രക്തവും ഊറ്റിക്കുടിക്കുന്നു. ഈ ഭീകരജന്മം ഭാവിയില്‍ വരുത്തിവച്ചേക്കാവുന്ന അപകടങ്ങളുടെ ഗൗരവം അപ്പോഴും അതിന്റെ സൃഷ്ടികര്‍ത്താക്കള്‍ക്ക് വിശേഷിച്ചും ഭാരതത്തിലുള്ളവര്‍ക്ക് ബോധ്യമായില്ല. അനന്തവിഹായസ്സില്‍ സ്വതന്ത്രമായി വളരാന്‍ ഭീകരതയെ വിട്ടുകൊടുത്തു. 

ഭാരത വിരുദ്ധതയാണ് പാക്കിസ്ഥാന്റെ നിലനില്‍പ്പിന് ആധാരം. അതിന് തീഷ്ണതയും തീവ്രതയും നിലനിര്‍ത്താന്‍ മതവിശ്വാസത്തിന്റെ വളവും ചേര്‍ക്കുന്നു. പരമത വെറുപ്പാണ് മൂലധനം. ആ വെറുപ്പും അറപ്പും പാക്കിസ്ഥാനില്‍ നിന്നുപകര്‍ന്ന് ഭാരതത്തിലും വ്യാപിപ്പിച്ചു. മതവിദ്വേഷത്തിന്റെ അടുപ്പുകൂട്ടുന്നതില്‍ കേരളവും മുന്നിലാണ്. അവിടെ വേവിച്ചെടുക്കുന്നത് ഭാരതവിരുദ്ധതയും സംസ്‌കാര വിരുദ്ധതയുമാണ്. കേരളത്തിലെ അനേകം കേന്ദ്രങ്ങളില്‍ ഇത്തരം ഭീകരവാദപരിശീലനത്തിനുള്ള നെടുംപുരകള്‍ കെട്ടിയുയര്‍ത്തിയിരിക്കുന്നു. ദേശവിരുദ്ധതയും ഭീകരതയും കൈമുതലായുള്ള കക്ഷികള്‍ ഇത്തരം ഭീകരവാദ കൃഷിയിടങ്ങളില്‍ കാവല്‍ നില്‍ക്കുന്നു. അവര്‍ക്കുവേണ്ട വളവും വെള്ളവും പകര്‍ന്നു നല്‍കുകയും ചെയ്യുന്നു. ഭൗതികവാദവും ഹിന്ദുവിരുദ്ധതയും പറഞ്ഞു പഠിപ്പിച്ച ഇടങ്ങള്‍ ഭീകരവാദി ഉല്‍പ്പാദനകേന്ദ്രങ്ങളായി മാറിയിരിക്കുന്നു.

താല്‍ക്കാലിക രാഷ്‌ട്രീയാധികാരത്തിനുവേണ്ടി പല രാഷ്‌ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് സൃഷ്ടിച്ചതാണ് ഈ അവസ്ഥ. ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയടക്കം രാജ്യത്തെ മിക്ക സര്‍വ്വകലാശാലകളിലും കുറെകാലമായി നടത്തിക്കൊണ്ടിരിക്കുന്നതെന്താണ്? ഭീകരവാദികളുടെ രക്തസാക്ഷി ദിനാചരണം! ഭാരതത്തെ തുണ്ടം തുണ്ടമാക്കുമെന്ന മുദ്രാവാക്യം വിളി! ഞങ്ങളുടെ ഓരോ വീടുകളില്‍ നിന്നും അഫ്‌സല്‍ ഗുരുക്കന്മാരെയും യാഖൂബ് മേമന്മാരെയും സൃഷ്ടിക്കുമെന്ന വെല്ലുവിളി. ഇതെല്ലാം മുഴക്കിയത് ആരാണ്? ആരാണ് അവരെ പ്രോത്സാഹിപ്പിച്ചത്? ആരാണ് അവര്‍ക്ക് പിന്തുണയും സംരക്ഷണവും നല്‍കിക്കൊണ്ടിരിക്കുന്നത്? ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും പേരില്‍ ആരാണ് ഇവര്‍ക്കുവേണ്ടി വാദിച്ചു കൊണ്ടിരിക്കുന്നത്? അവരാണ് ഈ രാജ്യദ്രോഹങ്ങള്‍ക്ക് ഉത്തരവാദി. 

കേരളത്തിലെ സര്‍വ്വകലാശാലകളും കലാലയങ്ങളും ഭീകരവാദത്തിന്റെയും ദേശീയവിരുദ്ധതയുടെയും വളര്‍ത്തു കേന്ദ്രങ്ങളാക്കി മാറ്റുകയാണല്ലോ. ഭരണകൂടം അവര്‍ക്കു മാനസിക ബൗദ്ധിക സംരക്ഷണവും നല്‍കുന്നു. ‘ഭാരത മാതാവേ നീയൊരു വേശ്യയാകുന്നു’ കേരളത്തിലെ ഒരു കലാലയത്തില്‍ ഒരു സംഘം അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഇറക്കിയ മാഗസിന്റെ ആക്രോശം അതായിരുന്നു. മലബാറിലുള്ള ഒരു കോളേജ് ഇറക്കിയ മാഗസിന്റെ ആഹ്വാനം ദേശീയഗാനം കേള്‍ക്കുമ്പോള്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുക, ദേശീയഗാനത്തെ ഒരു തരത്തിലും ആദരിക്കരുത് എന്നായിരുന്നു. വന്നുവന്ന് രാജ്യസ്‌നേഹവും ദേശീയതയുമാണ് ഏറ്റവും വലിയ പിഴയെന്നു പാടി നടക്കുന്ന പാണന്മാരായി ഒരു പറ്റം പ്രൊഫസര്‍മാരും കവികളും സാഹിത്യനായകന്മാരും ചില രാഷ്‌ട്രീയപാര്‍ട്ടികളും മാറി. അവരുടെ ഈണത്തിലും താളത്തിലും തുള്ളുന്ന യുവതലമുറയെ അവര്‍ രാജ്യമെമ്പാടും വാര്‍ത്തെടുത്തു. 

അത്തരം വാര്‍പ്പുമാതൃകകളാണ് ‘മുഹമ്മദിന്റെ സൈന്യം’ ആയി നമ്മുടെ കാവല്‍ഭടന്മാരെ ചുട്ടുകൊന്നത്. അതില്‍ ആനന്ദം അനുഭവിക്കുന്നവരും പാരിതോഷികം പ്രഖ്യാപിക്കുന്നവരും (രഹസ്യമായിട്ടെങ്കിലും) കേരളത്തിലും കണ്ടേക്കാം. 

പക്ഷേ ഇനിയൊരു വിഭജനം, അത് അസാധ്യമാണ്. കാരണം ആഢ്യബ്രാഹ്മണന്‍ മുതല്‍ ആദിവാസി ബാലന്‍ വരെയും, സഹസ്ര കോടീശ്വരന്മാര്‍ മുതല്‍ ദരിദ്രമാതാവു വരെയും, മഹാപണ്ഡിതന്മാരും ശാസ്ത്രജ്ഞന്മാരും മുതല്‍ നിരക്ഷരകുക്ഷിയായവന്‍ വരെയും ദേശീയതയുടെ വികാരത്താല്‍ വിക്ഷേപിക്കപ്പെട്ടവരായി അനേക ജന്മങ്ങള്‍ ഇന്ന് ഭാരതത്തിലുണ്ട്. കാശ്മീരം മുതല്‍ കന്യാകുമാരി വരെ, കച്ഛ് മുതല്‍ കാമരൂപം വരെ ദേശീയതയുടെ കാവല്‍ക്കാരനായി ഒരൊറ്റ മനുഷ്യനെ പോലെ ഉണര്‍ന്ന് ഉയര്‍ന്നു വരാന്‍ പ്രാപ്തമാക്കപ്പെട്ടിട്ടുണ്ട്. കോടിക്കണക്കിനു വരുന്ന ആ ദേശസ്‌നേഹികളെ മുഴുവന്‍ കൊന്നൊടുക്കാനുള്ള ആയുധമോ ആള്‍ബലമോ ഭാരതത്തിനകത്തെ കുട്ടിപ്പാക്കിസ്ഥാനുകള്‍ക്കും പുറത്തെ പാക്കിസ്ഥാനുമില്ല. 

 ‘മുഹമ്മദിന്റെ സൈന്യം’ ഇനിയും പലപേരിലും വരും. മറുവശത്ത് ഒരു പേരില്‍ മാത്രം ‘ഭാരത മാതാവിന്റെ സൈന്യം’ പോരാടാന്‍ ഉണ്ടായിരിക്കും. മുഹമ്മദിന്റെ സൈന്യത്തിന് രണ്ടാംനിരയായും മൂന്നാം നിരയായും ഒക്കെ നവോത്ഥാന രാഷ്‌ട്രീയക്കാരും പിണിയാളുകളായ സാംസ്‌കാരികനായകരും അണിനിരക്കും. ഭാരതസൈന്യത്തിന്റെ രണ്ടാം നിരയായും മൂന്നാം നിരയായും ദേശസ്‌നേഹികളായ സന്നദ്ധ ഭടന്മാരുമുണ്ടാകും. ‘ഉറി’കള്‍ ആവര്‍ത്തിക്കും. വീരമൃത്യു ഇനിയും അനേകം വേണ്ടിവരും. ആത്യന്തികമായി ഭീകരവാദത്തിന്റെ അടുപ്പുകൂട്ടിയവരും ഭീകരവാദത്തെ വേവിച്ചെടുത്തവരും അവരുടെ പിതൃരാജ്യങ്ങളും ഇല്ലാതാവുകയായിരിക്കും ഫലം. 

കാശ്മീരില്‍ ശരീരം ബലിയായി അര്‍പ്പിച്ച ആത്മാക്കള്‍ക്ക് നിത്യശാന്തി. അവരുടെ ബന്ധുക്കള്‍ക്ക് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള അനുശോചനം. അതിര്‍ത്തികളില്‍ കാവല്‍ നില്‍ക്കുന്ന വീരന്മാരായ പടയാളികളോട് ഐക്യദാര്‍ഢ്യം. 125 കോടി ജനങ്ങള്‍ക്ക് കാവല്‍ക്കാരായ ദേശീയ സര്‍ക്കാരിന് പിന്തുണ. നാം മുന്നോട്ട്.

ഭാരത മാതാവ് വിജയിക്കട്ടെ. 

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

Article

മഴക്കെടുതി: ഊര്‍ജിത നടപടി വേണം

Article

സര്‍വകലാശാല നിയമ ഭേദഗതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനോ?

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍,വി.എസ് രാമസ്വാമി
Kerala

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

Kerala

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

പുതിയ വാര്‍ത്തകള്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

പാവം ശശി കല ടീച്ചറെ വേടന്റെ പേരില്‍ പലരും തെറ്റിദ്ധരിച്ചു; ടീച്ചര്‍ പറയാന്‍ ശ്രമിച്ചത് മറ്റൊന്ന്, പ്രചരിപ്പിച്ചത് വേറെ ഒന്ന്

കോഴിക്കോട് രൂപത ഇനി അതിരൂപത: ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പഹാനിക്ക് പാം ഡി ഓര്‍ പുരസ്‌കാരം

ഭാരതം അജയ്യമാകണം :ഡോ. മോഹന്‍ ഭാഗവത്

കനത്ത മഴ: തിങ്കളാഴ്ച 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ദിലീപിന്റെ പ്രിന്‍സ് ആന്‍റ് ഫാമിലി മനോഹരമായ കുടുംബചിത്രമെന്ന് ഉണ്ണി മുകുന്ദന്‍

തിരുവനന്തപുരത്ത് മിനിബസും കാറും കൂട്ടിയിടിച്ചു

വരന്തരപ്പിള്ളിയ്ക്കടുത്ത് പാലപ്പിള്ളിയിലെ ഹാരിസണ്‍ മലയാളത്തിന്‍റെ റബ്ബര്‍ എസ്റ്റേറ്റിന്‍റെ ഫോട്ടോ (നടുവില്‍) ഫോട്ടോ എടുത്ത വരുണ്‍ സുരേഷ് ഗോപിയെ തൊഴുന്നു (വലത്ത്)

ആമസോണ്‍ കാടെന്ന് കരുതിയ തൃശൂരിലെ വൈറലായ പച്ചമൈതാനം പകര്‍ത്തിയ വരുണിനെ സുരേഷ് ഗോപി കണ്ടു, ആ മൈതാനത്തെത്തി സുരേഷ് ഗോപി

അമ്മ പുഴയിലെറിഞ്ഞ് കൊന്ന 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാരുടെ പ്രതിഷേധം.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies