Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കരുതല്‍ വേണം കടലോളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2019, 01:34 am IST
in Editorial

ജീവിത ദുരിതങ്ങളോട് മല്ലടിച്ച് കരപറ്റാന്‍ കഴിയാതെ സങ്കടക്കടലില്‍ കഴിയുന്ന രാജ്യത്തെ ഒന്നരക്കോടിയോളം വരുന്ന മത്‌സ്യത്തൊഴിലാളികള്‍ക്ക് പ്രത്യാശ പകരുന്ന ഒരു തീരുമാനം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആറാമത്തെ ബജറ്റില്‍ പ്രഖ്യാപിക്കുകയുണ്ടായി. മത്‌സ്യത്തൊഴിലാളികളുടെ നെടുനാളത്തെ ആവശ്യമായിരുന്ന പ്രത്യേക ഫിഷറീസ് വകുപ്പ് രൂപീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനമായിരുന്നു അത്. ഇതുവരെ കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴില്‍ മൃഗപരിപാലനം, പാല്‍, മത്‌സ്യബന്ധനം എന്ന വകുപ്പായിരുന്നു മത്‌സ്യത്തൊഴിലാളി മേഖലയിലെ കാര്യങ്ങള്‍ നോക്കിയിരുന്നത്. കേരളത്തില്‍ വന്‍ നാശം വിതച്ച ഒാഖി ദുരന്തബാധിതരെ സന്ദര്‍ശിക്കാന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നിലും, പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനു മുന്നിലും മത്‌സ്യത്തൊഴിലാളികളും ഈ രംഗത്തെ സംഘടനകളും പ്രത്യേക ഫിഷറീസ് വകുപ്പ് വേണമെന്ന ആവശ്യം മുന്നോട്ടുവച്ചിരുന്നു. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മന്ത്രി നിര്‍മലാ സീതാരാമനും കൊടുത്ത വാക്കാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

കാലാവസ്ഥാ മുന്നറിയിപ്പ് ഉണ്ടായിട്ടും വേണ്ടത്ര മുന്‍കരുതലെടുക്കാന്‍ കഴിയാതിരുന്നതാണ് ഒാഖി ദുരന്തത്തില്‍ നിരവധി മത്‌സ്യത്തൊഴിലാളികള്‍ മരിക്കാനിടയാക്കിയത്. കേരളത്തില്‍ മാത്രം 48 പേര്‍ മരിക്കുകയും, നൂറോളം പേരെ കാണാതാവുകയും ചെയ്തിരുന്നു. പ്രത്യേക ഫിഷറീസ് വകുപ്പ് ഉണ്ടായിരുന്നെങ്കില്‍ ഓഖി, സുനാമി മുതലായ തീരദേശ ദുരന്തങ്ങളെ ഫലപ്രദമായി നേരിടുന്നതിന് മുന്‍കരുതലെടുക്കാന്‍ കഴിയുമായിരുന്നുവെന്ന്  ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലരും അഭിപ്രായപ്പെടുകയുണ്ടായി. പത്ത് വര്‍ഷത്തെ യുപിഎ ഭരണകാലത്ത് പ്രത്യേക ഫിഷറീസ് വകുപ്പ് എന്ന ആവശ്യം മുന്‍നിര്‍ത്തി നിരവധി നിവേദനങ്ങളാണ് നല്‍കിയത്. എന്നാല്‍ യാതൊരു ഫലവുമുണ്ടായില്ല. യുപിഎ ഭരണത്തില്‍ പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണിയും ഇക്കാര്യത്തില്‍ ചെറുവിരലനക്കിയില്ല. ഇതേ സ്ഥാനത്താണ് മോദി സര്‍ക്കാര്‍ മത്‌സ്യത്തൊഴിലാളികള്‍ക്കും സംഘടനകള്‍ക്കും നല്‍കിയ വാക്ക് പാലിച്ചത്.

തീരദേശ സംസ്ഥാനങ്ങളില്‍ പ്രത്യേക ഫിഷറീസ് മന്ത്രാലയമുണ്ട്. കേന്ദ്രസര്‍ക്കാരിന് ഇങ്ങനെയൊന്ന് ഇല്ലാത്തതാണ് മത്‌സ്യത്തൊഴിലാളി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വിലങ്ങുതടിയാവുന്നത്. അല്‍പ്പം വൈകിയാണെങ്കിലും മോദി സര്‍ക്കാരില്‍നിന്ന് അനുകൂലമായ തീരുമാനമുണ്ടായതില്‍ ഈ രംഗത്ത് പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഭാരതീയ മത്‌സ്യപ്രവര്‍ത്തക സംഘത്തിന്റെ പങ്ക് വളരെ വലുതാണ്. മത്‌സ്യത്തൊഴിലാളി സമൂഹം നേരിടുന്ന വലുതും ചെറുതുമായ പ്രശ്‌നങ്ങളില്‍ ദേശീയമായ കാഴ്ചപ്പാടോടെ ശക്തവും ഫലപ്രദവുമായ നയനിലപാടുകള്‍ മുന്നോട്ടുവയ്‌ക്കുന്ന സംഘടനയാണ് മത്‌സ്യപ്രവര്‍ത്തക സംഘം. അവകാശങ്ങള്‍ നേടിയെടുക്കാന്‍ പൊരുതുന്ന സംഘടനയുമാണിത്. കേരളത്തെ പ്രളയദുരന്തം വിഴുങ്ങിയപ്പോള്‍ സൈന്യത്തിനും സേവാഭാരതി പ്രവര്‍ത്തകര്‍ക്കുമൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ ഈ സംഘടനയില്‍പ്പെട്ടവര്‍ കാഴ്ചവച്ച ധീരത ഏവരുടേയും പ്രശംസ പിടിച്ചുപറ്റുകയുണ്ടായി.

ഈ പശ്ചാത്തലത്തിലാണ് ഫെബ്രുവരി 16, 17 തീയതികളില്‍ ഭാരതീയ മത്‌സ്യപ്രവര്‍ത്തക സംഘത്തിന്റെ പതിനേഴാമത് സംസ്ഥാന സമ്മേളനം ചാവക്കാട്ട് നടക്കുന്നത്. ത്രിപുര മുഖ്യമന്ത്രി വിപ്ലവ് ദേവ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു എന്നതിന് സവിശേഷമായ പ്രാധാന്യമുണ്ട്. തൊഴിലാളിവര്‍ഗത്തിന്റെ പേരില്‍ ആവേശം കൊള്ളുന്ന ഇടതുമുന്നണി സര്‍ക്കാര്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് മത്‌സ്യത്തൊഴിലാളികളെ വഞ്ചിക്കുകയാണുണ്ടായത്. ത്രിപുരയില്‍ തൊഴിലാളികളെ വഞ്ചിച്ച രണ്ടര പതിറ്റാണ്ട് കാലത്തെ ഇടതുഭരണത്തിന് അന്ത്യംകുറിച്ചാണ് വിപ്ലവ് ദേവ് മുഖ്യമന്ത്രിയായത്. കാലാവസ്ഥാ വ്യതിയാനം പോലുള്ള പ്രതിഭാസങ്ങള്‍ കടലോര മേഖലയില്‍ സൃഷ്ടിക്കുന്ന ദുരന്തങ്ങള്‍ വര്‍ധിച്ചുവരികയാണ്. പരമ്പരാഗത മത്‌സ്യത്തൊഴിലാളികള്‍ ആശ്രയിക്കുന്ന മുകള്‍ത്തട്ടിലെ മത്‌സ്യങ്ങള്‍ വന്‍തോതില്‍ കുറയുകയാണ്. സംസ്ഥാനത്ത് വന്‍തോതില്‍ ലഭിച്ചിരുന്ന മത്തി, അയല തുടങ്ങിയ മത്സ്യങ്ങളുടെ ദൗര്‍ലഭ്യം, വന്‍കിടക്കാരുടെ അശാസ്ത്രീയമായ മത്‌സ്യബന്ധനം തുടങ്ങിയവ ഈ മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. ഇതിനൊക്കെയുള്ള പരിഹാര നിര്‍ദ്ദേശങ്ങള്‍ ചാവക്കാട് സമ്മേളനം മുന്നോട്ടുവയ്‌ക്കുമെന്ന് പ്രത്യാശിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.