ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഹിന്ദു ക്ഷേത്രം ആക്രമിക്കപ്പെട്ട സംഭവത്തില്‍ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പ്രവിശ്യ ഭരണാധികളോട് സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. ഖുര്‍-ആന്‍ ആശയങ്ങള്‍ക്ക് വിരുദ്ധമാണ് ആക്രമണമെന്നും ഇമ്രാന്‍ വ്യക്തമാക്കി.
സിന്ധ് പ്രവിശ്യയിലെ ഒരു പുരാധന ക്ഷേത്രമാണ് അജ്ഞാതര്‍ ആക്രമിച്ചത്. ക്ഷേത്രിനകത്തെ വിഗ്രഹങ്ങള്‍ക്ക് കേടുപാടു വരുത്തുകയും ഗ്രന്ഥങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
















