Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സിപിഐ പിടിച്ച പുലിവാല്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2019, 01:35 am IST
in Vicharam

ലോകസഭയില്‍ ഇപ്പോള്‍ ഒരംഗം മാത്രമാണ് സിപിഐയ്‌ക്ക്. അതും കേരളത്തില്‍നിന്ന്. എന്നുകരുതി സിപിഐ പ്രാദേശിക പാര്‍ട്ടിയെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ അവര്‍ തയ്യാറാകില്ല. വലിയവായില്‍ ആവോളം ബഹളംകൂട്ടാന്‍ സിപിഐയ്‌ക്കുള്ള മിടുക്ക് ഒന്നുവേറെതന്നെയാണ്. 

ഇന്ന് ലോകസഭയില്‍ ഒരംഗമാണെങ്കില്‍ ആയകാലത്ത് സിപിഐ ഇന്ത്യയിലെ രണ്ടാമത്തെ കക്ഷിയായിരുന്നു. പത്ത്പതിനേഴ് സംസ്ഥാനങ്ങളില്‍ വളരെ സ്വാധീനമുണ്ടായിരുന്ന കക്ഷി. പ്രവര്‍ത്തനപാരമ്പര്യം ഏറുമ്പോള്‍ പാര്‍ട്ടി വളരുന്നതാണ് പതിവ് കാഴ്ച. പക്ഷെ സിപിഐയുടെ ചരിത്രം ഒന്നുവേറെതന്നെയാണ്. പടവലം പോലെ വളര്‍ച്ച കീഴ്‌പ്പോട്ട്.

നാലര പതിറ്റാണ്ട് മുന്‍പുവരെ കൂട്ടിക്കെട്ടിയ മുന്നണികണ്ടീ കൂറ്റന്‍ ചെങ്കൊടി താഴില്ല എന്നായിരുന്നു കമ്മ്യൂണിസ്റ്റ്കാരുടെ മുദ്രാവാക്യം. ആദ്യപിളര്‍പ്പില്‍ രൂപംകൊണ്ട സിപിഎമ്മിലേയ്‌ക്ക്് അണികള്‍ ഒഴുകിയപ്പോള്‍ തലയെടുപ്പുള്ള നേതാക്കളെക്കൊണ്ട് സിപിഐയ്‌ക്ക് തൃപ്തിപ്പെടേണ്ടിവന്നു. പിളര്‍പ്പിനുശേഷം കേരളത്തില്‍ ആദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നുപേരെയേ ജയിപ്പിക്കാനായുള്ളു. പിന്നീട് കൂട്ടിക്കെട്ടാതെ കമ്മ്യൂണിസ്റ്റ് കൊടി എവിടെയും പൊങ്ങിയിട്ടില്ല. 

ഇടത് മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐ വല്ലാതെ ദുരിതപര്‍വ്വമാണ് അനുഭവിക്കുന്നത്. അലക്കൊഴിഞ്ഞ് കാശിക്ക് പോകാന്‍ നേരമില്ലെന്ന് പറയുംപോലെ പാര്‍ട്ടിക്കകത്ത് പോര് അടങ്ങുന്നേയില്ല. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് തന്നെയാണ് പാര്‍ട്ടിയിലെ കശപിശ കലശലായത്. തിരുവനന്തപുരം ലോകസഭാ സീറ്റ് സിപിഐയ്‌ക്ക് തീറെഴുതിക്കൊടുത്തതാണ്. എം.എന്‍. ഗോവിന്ദന്‍നായരും പി.കെ. വാസുദേവന്‍നായരും പന്ന്യന്‍ രവീന്ദ്രനുമൊക്കെ ജയിച്ച് ലോകസഭയിലെത്തിയ മണ്ഡലം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പേമെന്റ് സ്ഥാനാര്‍ത്ഥിയെ ഇറക്കി ജയിക്കാനൊരു ശ്രമം നടത്തി. പക്ഷേ ഫലം വന്നപ്പോള്‍ മൂന്നാം സ്ഥാനത്ത്. സ്ഥാനാര്‍ത്ഥിയാക്കാന്‍ ബനറ്റ് എബ്രഹാമില്‍ നിന്ന് കോടികള്‍ വാങ്ങി എന്ന ആരോപണവും പിന്നാലെ വന്നു. വോട്ടെടുപ്പ് കഴിഞ്ഞാലും ജനങ്ങള്‍ക്കൊപ്പം ഞാനുണ്ടാകുമെന്ന് വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കിയ ബനറ്റിനെ പിന്നെ മഷിയിട്ട് നോക്കിയിട്ടും കണ്ടെത്താനായില്ല. പാര്‍ട്ടിയിലാകെ പൊട്ടിത്തെറിയും. ജില്ലാ സെക്രട്ടറിമാരായ രണ്ടുപേര്‍ പാര്‍ട്ടിവിട്ടുപോയി. പിന്നീടാകട്ടെ മുന്നണിയുള്ളതുകൊണ്ട് ജീവിച്ചുപോകുന്നു എന്ന മട്ടിലുമായി. വരാന്‍ പോകുന്ന ഒരു തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ കുറിച്ച് ഒരു എത്തും പിടിയുമില്ല. സീറ്റ് വച്ചുമാറാന്‍ സിപിഎമ്മിനോട് അഭ്യര്‍ത്ഥിക്കുന്ന അവസ്ഥയിലെത്തിനില്‍ക്കുന്നു. കുഴപ്പം തിരുവനന്തപുരത്ത് മാത്രം ഒതുങ്ങുന്നില്ല.

സിപിഐയ്‌ക്ക് സാമാന്യം ആളുണ്ടെന്ന് കരുതുന്ന ജില്ലയാണ് കൊല്ലം. അവിടെ ജില്ലാ സെക്രട്ടറിയെ നീക്കാന്‍ സംസ്ഥാന കമ്മിറ്റി കിണഞ്ഞു ശ്രമിക്കുന്നു. ആദ്യത്തെ തീരുമാനം പ്രകാരം സംസ്ഥാന സെക്രട്ടറി നേരിട്ടെത്തി ജില്ലാ കൗണ്‍സില്‍ വിളിച്ചുകൂട്ടി. സെക്രട്ടറി എന്‍. അനിരുദ്ധനെ നീക്കലായിരുന്നു ഏക അജണ്ട. ചര്‍ച്ച നടത്തി. ചേരിതിരിഞ്ഞു. ലക്ഷ്യം കാണാതെ സംസ്ഥാന സെക്രട്ടറിക്ക് മടങ്ങേണ്ടി വന്നു. മെലിഞ്ഞതിനെക്കാള്‍ നാണക്കേടാണ് സംസ്ഥാന നിര്‍വ്വാഹസസമിതിയുടെ തീരുമാനം നടപ്പാക്കാന്‍ പറ്റാത്തത്. ഈ വിലയിരുത്തലാണ് ഒരിക്കല്‍കൂടി കൊല്ലത്തേയ്‌ക്ക് വച്ചുപിടിക്കാന്‍ നിശ്ചയിച്ചത്. അനിരുദ്ധന്‍ മാറിയേപറ്റൂ. പകരം ആരെന്ന് കൊല്ലത്തെ പാര്‍ട്ടി കൗണ്‍സില്‍ തീരുമാനിക്കെട്ടെ എന്നും തീരുമാനം. വല്ലാത്തൊരു പുലിവാലാണ് സിപിഐയെ പിന്തുടരുന്നത്. ഒരു തെരഞ്ഞെടുപ്പ് കൂടി കഴിയുമ്പോള്‍ അംഗീകൃത പ്രാദേശികകക്ഷി എന്ന പദവികൊണ്ട് സിപിഐയ്‌ക്ക് തൃപ്തിപ്പെടേണ്ടിവരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

സഭയോട് എന്ന് ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ
Kerala

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

World

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

പുതിയ വാര്‍ത്തകള്‍

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.