Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പൊതു തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2019, 01:25 am IST
in Vicharam

രാജ്യം പൊതു തെരഞ്ഞെടുപ്പിലേയ്‌ക്ക് നീങ്ങുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരന്‍ ആയതില്‍ നമുക്ക് അഭിമാനിക്കാം. കുറ്റമറ്റ തെരഞ്ഞെടുപ്പ് നടത്തിപ്പുരീതിയും അതിന്റെ വിശ്വാസ്യതയും ജനങ്ങളുടെ ഉയര്‍ന്ന പ്രതികരണ ശേഷിയുമൊക്കെ ഈ അഭിമാനബോധത്തിന് ശക്തി പകരുന്നവയാണ്. സ്വതന്ത്ര ഭാരതത്തിലെ കഴിഞ്ഞ കാല തെരഞ്ഞെടുപ്പും അവയില്‍ ഉയര്‍ന്നുവന്നിട്ടുള്ള മുദ്രവാക്യങ്ങളും അവയുടെ ഫലപ്രാപ്തിയും ഓര്‍ത്തെടുക്കാനും വിലയിരിത്താനുമുള്ള അവസരമാണ് കൈവന്നിട്ടുള്ളത്. 

ഇപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാവപ്പെട്ടവര്‍ക്ക് മിനിമം വേതനവും ദാരിദ്രമില്ലാത്ത ഇന്ത്യയും വാഗ്ദാനം ചെയ്തിരിക്കുന്നു. മധുരിക്കുന്ന ഈ വാഗ്ദാനം വിശ്വാസത്തിലെടുക്കുന്നതിനുമുമ്പ് കഴിഞ്ഞ കാലങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മുന്നോട്ടുവെച്ച മുദ്രവാക്യങ്ങളും നടത്തിപ്പും എവിടെയെത്തിയെന്ന് കൂടി നാം ശ്രദ്ധിക്കേണ്ടതുണ്ട്.

സുദീര്‍ഘകാലം കോണ്‍ഗ്രസ് ഈ നാട് ഭരിച്ചെങ്കില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് ഒരു ചെറിയ കാലഘട്ടമാണ് ഭരണത്തിന് കിട്ടിയത്. ഈ വസ്തുതകൂടി നോക്കി ഭരണനേട്ടങ്ങളെ വിലയിരുത്തുമ്പോഴാണ് നരേന്ദ്രമോദി സര്‍ക്കാരിന് ഒരു തുടര്‍ച്ച നല്‍കണമെന്ന് ജനങ്ങള്‍ ചിന്തിക്കുന്നത്. അടല്‍ ബിഹാരി വാജ്‌പേയും നരേന്ദ്രമോദിയും നേതൃത്വം നല്‍കിയ സര്‍ക്കാരുകളുടെ കാലഘട്ടം ഇന്ത്യാ ചരിത്രത്തിലെ സുവര്‍ണകാലഘട്ടം തന്നെയാണ്. 2014 മെയ് മാസത്തില്‍ അധികാരത്തില്‍ മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ പ്രഭാവം സമസ്ത മേഖലയിലും വലിയ രീതിയില്‍ ഉയര്‍ത്തി എന്നത് നിസ്തര്‍ക്കമാണ്. 

ഈ നാട് ഉയരുന്നത് അസൂയയോടും പകയോടും മാത്രം നോക്കികാണുന്ന അയല്‍ രാജ്യങ്ങള്‍ക്ക് നരേന്ദ്രമോദി എന്ന കരുത്തനായ ഭരണാധികാരിക്ക് അധികാരം നഷ്ടപ്പെടുന്ന കാര്യം സന്തോഷം നല്‍കുന്നതാണ്. ആശയവൈരുദ്ധ്യംകൊണ്ട് ഒരിക്കലും യോജിക്കാന്‍ കഴിയാത്ത രാഷ്‌ട്രീയകക്ഷികള്‍ നരേന്ദ്രമോദിയെ താഴെയിറക്കി എങ്ങനെയും അധികാരം കൈക്കലാക്കാന്‍ കാണിക്കുന്ന വ്യഗ്രത ഇന്ത്യാവിരുദ്ധ ശക്തികളെ സന്തോഷിപ്പിക്കുമെന്ന് തീര്‍ച്ച. കേരളത്തില്‍ പരസ്പരം പോരാടിക്കുന്ന ഇടതുമുന്നണിയും ഐക്യജനാധിപത്യമുന്നണിയും തെരഞ്ഞെടുപ്പിനുശേഷം മോദിയെ അധികാരത്തില്‍നിന്ന് അകറ്റാന്‍ അവസരം കിട്ടിയാല്‍ ഒന്നിക്കുമെന്നത്  പകല്‍ പോലെ സത്യം. ഇടതിനെ തോല്‍പ്പിക്കാന്‍ വലതിനും വലതിനെ അകറ്റാന്‍ ഇടതിനും വോട്ട് ചെയ്ത് ഇനിയും നാം കേരളീയര്‍ വിഢ്ഢിത്തം ആവര്‍ത്തിക്കേണ്ടതുണ്ടോ?

-പി.കെ. വിജയന്‍, മഞ്ചേരി.

കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷം ഇറക്കുന്ന രീതി

ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന ദുര്‍ബലകവചം ധരിപ്പിച്ച് കേരളത്തിലെ യുവാക്കളെകൊണ്ട് ചുംബനസമരവും ആര്‍ത്തവമേളയും നടത്താനും വിശ്വാസികളെ മുറിവേല്‍പ്പിക്കുവിധം ക്ഷേത്രാചാരലംഘനം നടത്താനും പോലീസ് ഒത്താശ ചെയ്തുകൊടുക്കുന്ന തരംതാണ ഭരണമായി മാറി എല്‍ഡിഎഫ് സര്‍ക്കാരിന്റേത്. ഇടതുവലതുതീവ്രവാദപാര്‍ട്ടികള്‍ ഒത്തൊരുമിച്ച് ജാതി മതിലുകളില്‍ കയറിനിന്ന് കാലഹരണപ്പെട്ട സവര്‍ണ്ണ അവര്‍ണ്ണ ചിന്തികള്‍ പ്രചരിപ്പിച്ച് ജനങ്ങളെ വര്‍ഗ്ഗീയ വിഷം കുത്തിവെയ്‌ക്കാനും തമ്മിലടിപ്പിക്കാനും നോക്കിയത് നാമജപംകൊണ്ട് നേരിട്ട വിശ്വാസികളുടെ മുന്നില്‍ സര്‍ക്കാരിന് മുട്ട് മടക്കേണ്ടിവന്നു.  യുവത്വത്തെയും സ്ത്രീ സമൂഹത്തെയും തുര്‍നടപടികളിലേയ്‌ക്ക് നയിച്ച് വഴിതെറ്റിക്കുന്നത് കേരളത്തിലെ ഇടതു സര്‍ക്കാരാണ്. 

പാര്‍ട്ടിയിലേയ്‌ക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ തട്ടിപ്പും വെട്ടിപ്പും ഗുണ്ടായിസവും കൊലയും ബലാത്സംഗവും പീഡനവും നടത്താന്‍ മൗനാനുവാദവും സംരക്ഷണവും നല്‍കുന്നുണ്ട്. കഥയറിയാതെ കമ്മ്യൂണിസത്തിലേയ്‌ക്ക് ചാവേറുകളായി അടിഞ്ഞുകൂടുന്ന യുവതീയുവാക്കളെ ആവശ്യംകഴിഞ്ഞാല്‍ പാര്‍ട്ടി തന്നെ ഉന്മൂലനം ചെയ്ത് രക്തസാക്ഷികളെ സൃഷ്ടിക്കുകയാണ് പതിവ്. 

ഒരിക്കല്‍ ഗവര്‍ണര്‍ ഒരു പൊതുസമ്മേളനത്തില്‍ നടത്തിയ പ്രഖ്യാപനം വളരെ ശ്രദ്ധേയമാണ്. ” യുവതലമുറ ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് അറിവുള്ളവരാകണം, എന്താണ് ദേശീയത, എന്താണ് സ്വാതന്ത്ര്യം, എന്താണ് പൗരധര്‍മം എന്നിങ്ങനെയുള്ളത് മനസ്സിലാക്കിയാല്‍  യുവാക്കള്‍ തീവ്രവാദത്തിലേക്കോ അരാജകത്വത്തിലേക്കോ നിരീശ്വരവാദത്തിലേക്കോ തിരിയില്ല. യുവാക്കള്‍ കര്‍ത്തവ്യനിരതരായി രാജ്യത്തെ സേവിക്കുന്നവരാകണം. ഭാരതത്തിന്റെ പൈതൃകത്തെക്കുറിച്ച്  അറിയണം. സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും (പ്രൈമറി മുതല്‍ കോളേജ് വരെ)  ഭരണഘടനയുടെ ഒരു പകര്‍പ്പ് മാതൃഭാഷയില്‍ കൈപ്പുസ്തകമാക്കി സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുത്ത് വിദ്യാലയങ്ങളില്‍ വിതരണം ചെയ്യണം, സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ചാന്‍സലര്‍ പദവി ഉപയോഗിച്ച് എനിക്ക് നേരിട്ട് അച്ചടിച്ച് വിതരണം ചെയ്യേണ്ടതായി വരു”മെന്ന്കൂടി അദ്ദേഹം പറഞ്ഞിരുന്നു. അത് കേട്ടപ്പോള്‍ ഒരു മധുര പ്രതികാരം ഒളിഞ്ഞിരിക്കുന്നതായി തോന്നി. ഭരണഘടനയെയും അതിന്റെ സ്രഷ്ടാവിനെയും ഇടതുപ്രസ്ഥാനം അവഹേളിച്ചിട്ടേയുള്ളൂ. കടിച്ച പാമ്പിനെകൊണ്ട് വിഷം ഇറക്കുന്ന രീതി. 

-എസ്.എന്‍. വാഴക്കുന്നം, 

തിരുവേഗപ്പുറ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.