Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തണുപ്പിന്റെ കുളിരില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2019, 01:33 am IST
in Vicharam

വാര്‍ത്തയില്‍ നിന്ന്

”അടുത്തകാലത്തൊന്നും അനുഭവപ്പെടാത്ത തണുപ്പിന്റെ കുളിരിലാണ് കൊച്ചി. പുതുവര്‍ഷത്തില്‍ കൊച്ചി വലിയ തണുപ്പിന്റെ കുളിരില്‍ മൂടുന്നതിനു കാരണമെന്താണ്?”

മഞ്ഞണിഞ്ഞ കൊച്ചിയെ അവതരിപ്പിക്കുകയാണു ലേഖകന്‍. തണുപ്പിന്റെ കുളിരോ എന്ന് സ്വയം ചോദിക്കുന്നവര്‍ പുതിയ ഭാഷാപ്രയോഗങ്ങളുടെ ഭംഗി ആസ്വദിക്കാന്‍ കഴിയാത്തവരാണ്! തണുപ്പിന് കുളിരല്ലാതെ പിന്നെ ചൂടുണ്ടാകുമോ? തണുപ്പിന്റെ കുളിര്‍ അസഹനീയമാകുമ്പോള്‍ ‘കുളിരിന്റെ തണുപ്പ്’ എന്നു പ്രയോഗിക്കാം. ‘കരളിന്റെ കരളേ’ എന്ന പോലെ ‘കുളിരിന്റെ കുളിര്’ എന്നും ‘തണുപ്പിന്റെ തണുപ്പ്’ എന്നുമാവാം. വേനലാകുമ്പോള്‍ കൊച്ചി ചിലപ്പോള്‍ ‘ഉഷ്ണത്തിന്റെ ചൂടി’ലോ ‘ചൂടിന്റെ ഉഷ്ണ’ത്തിലോ ആകും!

”രാത്രി ചലച്ചിത്രതാരങ്ങള്‍ അവതരിപ്പിച്ച നൃത്താഞ്ജലിയും അരങ്ങേറി” അവതരണമോ അരങ്ങേറ്റമോ മതി. രണ്ടുകൂടിവേണ്ട.

”രാത്രി ചലച്ചിത്രതാരങ്ങള്‍ അവതരിപ്പിച്ച നൃത്താഞ്ജലിയും ഉണ്ടായി”

”രാത്രി ചലച്ചിത്ര താരങ്ങളുടെ നൃത്താഞ്ജലിയും അരങ്ങേറി.”

”ശബരിമലയില്‍ സംഭവിച്ചത് ഏറ്റവും ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍”.

‘സംഭവം’ ആവര്‍ത്തിക്കേണ്ടതില്ല.

”ശബരിമലയിലുണ്ടായത് ഏറ്റവും ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍.”

”ഒരുപാടു മനുഷ്യരെ കൃത്യമായ രേഖകളൊന്നുമില്ലാതെ ഒരു ബോട്ടില്‍ കയറ്റി ആസ്‌ട്രേലിയയിലേക്കു കടത്താനായിരുന്നു ശ്രമം. അവരില്‍ ഗര്‍ഭിണികളും കുട്ടികളുമടക്കം ഒരുപാട് പേരുണ്ടായിരുന്നു.”

ഒരുപാടിന്റെ ആവര്‍ത്തനം അഭംഗിയുമുണ്ടാക്കുന്നു. രണ്ടാമത്തെ വാക്യം ഇങ്ങനെ തിരുത്താം: 

”അവരില്‍ ഗര്‍ഭിണികളും കുട്ടികളും ഉണ്ടായിരുന്നു.”

”കടത്താനായി എത്തിച്ചവരില്‍ ഗര്‍ഭിണികളും കുട്ടികളും ഉണ്ടായിരുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ഈ വാര്‍ത്തയുടെ പിന്നാലെയുള്ള അന്വേഷണത്തിനൊടുവില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണു പുറത്തുവന്നത്”

എന്തിനാണ് ഇങ്ങനെ അടുപ്പിച്ച രണ്ടുതവണ ഞെട്ടുന്നത്? ഒരു ഞെട്ടല്‍ ഒഴിവാക്കുകയാണു ഭംഗി.

”കടത്താനായി എത്തിച്ചവരില്‍ ഗര്‍ഭിണികളും കുട്ടികളുമുണ്ടായിരുന്നുവെന്ന വാര്‍ത്തയും അന്വേഷണത്തില്‍ പുറത്തുവന്ന വിവരങ്ങളും ഞെട്ടലോടെയാണു കേരളം കേട്ടത്.”

”സി.ബി.ഐയിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മില്‍ പരസ്പരം പരസ്യമായി അഴിമതി ആരോപിക്കുകയും അത് സര്‍ക്കാര്‍, കോടതി നടപടികളിലേക്കു നീങ്ങുകയും ചെയ്ത സംഭവം അപൂര്‍വമാണ്.”

തമ്മില്‍, പരസ്പരം- ഇവയില്‍ ഒന്നുമതി.

മുഖപ്രസംഗത്തില്‍നിന്ന്:

”പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്വാറി മാഫിയകളുമായി ബന്ധമുള്ളതായും പണമിടപാട്, വാഹനാപകടകേസുകളില്‍ ശരിയായ അന്വേഷണം നടത്താതെ സാമ്പത്തിക നേട്ടമുണ്ടാക്കുന്നുവെന്നും വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.”

”ക്വാറി മാഫിയകളുമായി ബന്ധമുള്ളതായും സാമ്പത്തിക നേട്ടമുണ്ടാക്കുന്നതായും’ എന്നോ ‘ക്വാറിമാഫിയകളുമായി ബന്ധമുണ്ടെന്നും സാമ്പത്തിക നേട്ടമുണ്ടാക്കുന്നുവെന്നും’ എന്നോ തിരുത്തണം.

പിന്‍കുറിപ്പ്

ഒരു ലേഖനത്തില്‍നിന്ന്:

”ഒരു കൃതിയിലെ വരികള്‍ക്കുള്ളിലെ ദ്വാരങ്ങളെ പരിഹരിക്കുന്നത് അവതാരിക തന്നെയാണ്. അവതാരികക്കാരന്റെ ഭാഷ പൂജിച്ച ഭസ്മവും വീര്യംകൂടിയ തീര്‍ത്ഥവും ആയിരിക്കണം.”

എഴുത്തുകാരുടെ ശ്രദ്ധയ്‌ക്ക്: വരികള്‍ക്കുള്ളില്‍ ദ്വാരങ്ങളില്ലാതെ എഴുതിയാല്‍ അവതാരിക ഒഴിവാക്കാം!

അവതാരികക്കാരുടെ ശ്രദ്ധയ്‌ക്ക്: വീര്യം കൂടിയ തീര്‍ത്ഥം എന്താണെന്നും എവിടെ കിട്ടുമെന്നും ലേഖകനോടു ചോദിച്ചറഞ്ഞിട്ടേ എഴുത്തു തുടങ്ങാവൂ!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.