Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ശുചിത്വ വിദ്യാഭ്യാസം അനിവാര്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2019, 03:04 am IST
in Vicharam

ഈയിടെ വായിച്ചൊരു കഥയില്‍ ജപ്പാനിലെ ജീവിതരീതിയെക്കുറിച്ച് വിവരിക്കുന്നുണ്ട്. കഥാകൃത്തായ അമല്‍ ജപ്പാനില്‍ നിന്നും വിവാഹം കഴിച്ചയാളാണ്. അദ്ദേഹം തന്റെ ജപ്പാന്‍ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച കഥയാണ് എന്നതുകൊണ്ടുതന്നെ അതിലെ പശ്ചാത്തല വിവരണത്തെക്കുറിച്ച് അവിശ്വസിക്കേണ്ട കാര്യമില്ല. കഥയിലെ വിവരണം ഇങ്ങിനെയാണ്.

ജപ്പാനിലെ ജനങ്ങള്‍ പൊതു സ്ഥലങ്ങള്‍ മലിനമാക്കുന്നില്ല. ഒരു കരിയില കണ്ടാല്‍പ്പോലും എടുത്തുമാറ്റുകയും, പൊതുവിടങ്ങള്‍ വളരെ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നു. റോഡിലോ, വഴികളിലോ തുപ്പി വൃത്തികേടാക്കുകയോ, മാലിന്യങ്ങള്‍ വലിച്ചെറിയുകയോ ചെയ്യുന്നില്ല. കഥയില്‍ ഒരു സ്ത്രീ വളര്‍ത്തുനായയുമായി സഞ്ചരിക്കുന്ന വേളയില്‍ നായ വിസര്‍ജ്ജിക്കുകയും സങ്കോചമില്ലാതെ ആ സ്ത്രീ വിസര്‍ജ്ജ്യം എടുത്തുമാറ്റുകയും ചെയ്യുന്നതായൊരു സന്ദര്‍ഭമുണ്ട്. ഇത് പൊതുവിടങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള അവരുടെ ശുചിത്വബോധത്തെ വ്യക്തമാക്കുന്നു. കൂടാതെ ആളുകള്‍ അറിയാതെ മറ്റൊരാളുടെ ശരീരത്തില്‍ തട്ടിയാലോ, മറ്റുള്ളവര്‍ക്ക് എന്തെങ്കിലും അസൗകര്യം സൃഷ്ടിച്ചാലോ വളരെ താഴ്മയോടെ പലവട്ടം ക്ഷമ ചോദിക്കുന്നതും അവിടുത്തെ ജനങ്ങളുടെ രീതിയാണെന്ന് കഥാകൃത്ത് പറയുന്നു.

ജപ്പാനിലെ ഈ സാഹചര്യവും നമ്മുടെ നാട്ടിലെ സാഹചര്യവും ഒന്നു താരതമ്യം ചെയ്യുന്നത് നന്നായിരിക്കും. നമ്മുടെ പ്രധാന പട്ടണങ്ങളിലൂടെ നടന്നുപോകുമ്പോഴും, ഏത് തെരുവോരങ്ങളിലൂടെ കടന്നുപോകുമ്പോഴും എത്രത്തോളം മലിനമായ കാഴ്ചകളാണ് നമുക്ക് കാണേണ്ടിവരുന്നത്! തെരുവുകളും, പൊതുവിടങ്ങളും മലിനമാക്കുന്നതിന് ഒരു മടിയുമില്ലാത്തവരാണ് നമ്മളെന്ന യാഥാര്‍ത്ഥ്യം നമുക്ക് അംഗീകരിച്ചേ മതിയാവൂ. ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ചവരില്‍പ്പോലും ഈ മാലിന്യ ശീലങ്ങള്‍ കാണുന്നുവെന്നത് നാണം കെടുത്തുന്നതാണ്.

എന്തുകൊണ്ടായിരിക്കും നമ്മുടെ ജനത ഇങ്ങിനെ ശുചിത്വബോധമില്ലാത്തവരായി മാറിയത്? നിയമങ്ങള്‍ അനുസരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ലംഘിക്കുന്നതിനും, വിനയത്തോടെ പെരുമാറുന്നതിനേക്കാള്‍ കൂടുതല്‍ ധാര്‍ഷ്ട്യത്തോടെ മറ്റുള്ളവരെ അധിക്ഷേപിക്കുകയും ചെയ്യുന്ന രീതിയിലേക്ക് നമ്മുടെ ജനത മാറിയതെന്തുകൊണ്ടായിരിക്കും? എന്തുകൊണ്ട് പൊതുജീവിതം സുഗമവും, സമാധാനപരവും ആക്കുന്നതിന് ആവശ്യമായ നിയമങ്ങള്‍ അനുസരിക്കുന്നതിനും, പൊതുവിടങ്ങള്‍ ശുചിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നതിനും, രാജ്യത്തെ സ്വന്തമെന്ന് കരുതി സംരക്ഷിക്കുന്നതിനും നമ്മുടെ ജനതയ്‌ക്ക് ശ്രദ്ധയില്ലാതെ പോകുന്നു? എല്ലാ ചോദ്യങ്ങളുടെയും ഉത്തരം, ഇവിടെ ലഭിക്കുന്ന വിദ്യാഭ്യാസത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നു മനസ്സിലാക്കാം.

നിര്‍ഭാഗ്യവശാല്‍ നമ്മുടെ വിദ്യാഭ്യാസ പദ്ധതിയില്‍, പൊതുവിടങ്ങള്‍ ശുചിയായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, അതിനായുള്ള പൊതുബോധം ഉണ്ടാവേണ്ടതിന്റെ ആവശ്യത്തേക്കുറിച്ചും, സമൂഹത്തിലും, ഗൃഹാന്തരീക്ഷത്തിലും എങ്ങിനെ പെരുമാറണമെന്നതിനെക്കുറിച്ചും ഉള്ള വ്യക്തമായ ദിശാബോധം നല്‍കുന്ന പാഠ്യരീതിയുടെ അഭാവം ദൃശ്യമാണ്. അല്ലെങ്കില്‍ കേവലമായ പാഠപുസ്തകങ്ങളില്‍ മാത്രമായി അവ ചുരുങ്ങിപ്പോകുന്നു. അടിസ്ഥാനപരമായി ഒരു സാമൂഹ്യജീവിയെന്ന നിലയില്‍ മനുഷ്യന്‍ പാലിക്കേണ്ട ജീവിത നിയമങ്ങളും, ജീവിത നൈപുണികളും നേടുന്നതിനുള്ള വിദ്യാഭ്യാസപദ്ധതി നമുക്കന്യമാണെന്നതാണ് യാഥാര്‍ത്ഥ്യം. മറ്റു വിഷയങ്ങളുടെ ബാഹുല്യത്തിനിടയില്‍ അടിസ്ഥാനപരമായി ഒരു വ്യക്തിയിലുണ്ടായിരിക്കേണ്ട ഗുണങ്ങളേയും, നിയമബോധത്തേയും, രാഷ്‌ട്രബോധത്തെയും, മൂല്യങ്ങളെയും അവഗണിക്കുന്ന തരത്തിലായിപ്പോയിരിക്കുന്നു നമ്മുടെ വിദ്യാഭ്യാസം.

വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വീക്ഷണംതന്നെ മാറേണ്ടിയിരിക്കുന്നു. സ്വാമി വിവേകാനന്ദനെപ്പോലുള്ളവര്‍ മുന്നോട്ടുവെച്ച മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന പൂര്‍ണ്ണതയുടെ ആവിഷ്‌കാരമാണ് വിദ്യാഭ്യാസമെന്ന ഭാരതീയതത്വം വിദ്യാഭ്യാസരംഗത്ത് ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു. ഈ പൂര്‍ണ്ണതയുടെ ആവിഷ്‌കാരത്തില്‍ വ്യക്തിനിര്‍മ്മാണമെന്ന ലക്ഷ്യം അടങ്ങിയിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം മറന്നുകൂട. ഏറ്റവും അടിസ്ഥാനപരമായ മാറ്റമുണ്ടാകേണ്ടത് പ്രാഥമിക വിദ്യാഭ്യാസ ഘട്ടത്തിലാണ്. ആദ്യം കുട്ടിയെ പഠിപ്പിക്കേണ്ടതും, ശീലിപ്പിക്കേണ്ടതും ശുചിത്വപൂര്‍ണ്ണവും, സമൂഹത്തിനും, രാഷ്‌ട്രത്തിനും അനുഗുണമായ ജീവിതപാഠങ്ങളാണ്. ഓരോ വ്യക്തിയും അവനവന്റെ ജീവിതത്തിലും, സമൂഹത്തിലും പാലിക്കേണ്ട നിഷ്ഠകളെക്കുറിച്ചും, ശീലങ്ങളെക്കുറിച്ചും, അനുസരിക്കേണ്ട നിയമങ്ങളെക്കുറിച്ചുമുള്ള ബോധം പ്രാഥമിക ഘട്ടത്തില്‍ത്തന്നെ ലഭ്യമാക്കേണ്ടിയിരിക്കുന്നു. ഒപ്പം ഇതിന്റെ തുടര്‍ച്ച ഉന്നതവിദ്യാഭ്യാസ രംഗത്തും ഉണ്ടാകേണ്ടിയിരിക്കുന്നു.

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സ്വച്ഛഭാരത് അഭിയാന്‍ പോലുള്ള ശുചിത്വപദ്ധതികള്‍ ഈയൊരു രംഗത്തെ അടിയുറച്ച കാല്‍വെപ്പാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത്തരം ആശയങ്ങള്‍ വിദ്യാഭ്യാസ രംഗത്തിലൂടെ പകരാന്‍ സാധിച്ചാല്‍ മാറ്റമുണ്ടാകും. വ്യക്തിജീവിതത്തില്‍ ശുചിത്വവും, അച്ചടക്കവും ശീലിക്കുന്നതിനും, ഒരാളെ ഉന്നതമായ പെരുമാറ്റശീലങ്ങള്‍ പിന്തുടരുന്ന സമൂഹജീവിയാക്കി മാറ്റുന്നതിനുമുള്ളതായിരിക്കണം വിദ്യാഭ്യാസം.

രാഷ്‌ട്രത്തോടും, സമൂഹത്തോടും തനിക്കുള്ള കടമകളെക്കുറിച്ചും അവന് വ്യക്തമായ ബോധമുണ്ടായിരിക്കണം. ഈ ശേഷി കൈവരിക്കുന്നതിലൂടെ മാത്രമേ ഒരു വികസിത സമൂഹമായി നമുക്കുയരാനും, ജീവിതനിലവാരം ഉയര്‍ത്താനും സാധിക്കുകയുള്ളൂ. അടിസ്ഥാനപരമായി ഉന്നതമായ ജീവിത നൈപുണികള്‍ കൈവരിക്കുന്നതോടൊപ്പം അവനവന്റെ അഭിരുചിക്കനുസരിച്ച് ജീവിതസന്ധാരണത്തിനാവശ്യമായ ഏതെങ്കിലുമൊരു തൊഴില്‍ പരിശീലിക്കുന്നതിനുള്ള സംവിധാനവും ആവശ്യമാണ്. ഈ ശേഷികള്‍ സ്വായത്തമാക്കിയതിനുശേഷം അവരവരുടെ അഭിരുചിക്കനുസരിച്ച്, ഭാഷാ-ശാസ്ത്ര-ചരിത്ര-സാങ്കേതിക വിഷങ്ങളില്‍ തുടര്‍പഠനങ്ങള്‍ നടത്തുന്നതിനുള്ള സൗകര്യങ്ങളൊരുക്കുകയും ചെയ്യണം.

ഈ കാര്യങ്ങള്‍ എളുപ്പത്തില്‍ സാധിക്കുന്നതല്ല. വിദ്യാഭ്യാസത്തിന്റെ കരിക്കുലം പദ്ധതികളില്‍ മാറ്റമുണ്ടാകേണ്ടിയിരിക്കുന്നു. ഇതിനായി ശക്തമായ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാകേണ്ടിയിരിക്കുന്നു. ഒപ്പം ശക്തമായ പൊതുബോധം സൃഷ്ടിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളുടെയും, സന്നദ്ധ സംഘടനകളുടെയും, രാഷ്‌ട്രീയ പാര്‍ട്ടികളുടെയും, സാമൂഹ്യസംവിധാനങ്ങളുടെയുമൊക്കെ സര്‍ഗ്ഗാത്മകമായ ഇടപെടലിലൂടെ മാത്രമേ സമ്പൂര്‍ണ്ണ ശുചിത്വ വിദ്യാഭ്യാസം എന്ന പദ്ധതി പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ആവിഷ്‌കരിക്കാന്‍ സാധിക്കുകയുള്ളൂ. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സ്വച്ഛ് ഭാരത് അഭിയാന്‍ പോലുള്ള പദ്ധതികള്‍ അതിനുള്ള തുടക്കമാകട്ടെയെന്ന് ആശംസിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.