Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തോറ്റചരിത്രത്തിലെ തേന്‍തുള്ളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2019, 05:11 am IST
in Vicharam

തോറ്റിട്ടില്ല, തോറ്റിട്ടില്ല, തോറ്റചരിത്രം കേട്ടിട്ടില്ല എന്നത് പാടിപ്പഴകിയ മുദ്രാവാക്യമാവാം. പക്ഷേ, ഇന്നതിന് ഏറെ പ്രസക്തിയുണ്ടെന്നാണ് പാണന്മാര്‍ പാടി നടക്കുന്നത്. കാരണം പല പല അമിട്ടുകള്‍ പൊടുന്നനെ പൊട്ടിവീഴുകയാണ.് ചിലത് നമ്മെ ഇരുത്തിച്ചിന്തിപ്പിക്കുന്നു. ചിലത് ഞെട്ടിക്കുന്നു. ആര് എന്ത് ഏത് എന്നൊന്നും തിരിയാത്ത സ്ഥിതി. തോറ്റവര്‍ക്ക് അത് ജീവിതത്തിലെ എക്കാലത്തെയും വേദനയായി നിലനില്‍ക്കും. ആലങ്കാരികമായി അങ്ങനെയല്ലെന്നൊക്കെ പറയുമെങ്കിലും ഉമിക്ക് തീയിട്ടാല്‍ നീറിക്കത്തുന്ന തരത്തില്‍ ഉള്ളില്‍ അങ്ങനെ കത്തിപ്പടര്‍ന്നു കൊണ്ടിരിക്കും. അതിന്റെ ചൂടും ചൂരും അപ്പപ്പാ പറയാവതല്ലേ?

ഇവിടെ ഇന്ത്യാ മഹാരാജ്യത്ത് ഒരു തെരഞ്ഞെടുപ്പുത്സവം നടക്കാന്‍ പോവുകയാണ്. മിക്കവാറും ഏപ്രില്‍ 28, മെയ് നാല്, ആറ്, പതിനൊന്ന് ദിവസങ്ങളില്‍ ആയത് നടക്കാനാണ് സാധ്യത. അതിന്റെ തുള്ളലും തുടിയും ഏതാണ്ടൊക്കെ തുടങ്ങിക്കഴിഞ്ഞു. രാജ്യം തങ്ങളേ ഭരിച്ചുകൂടൂ എന്ന ദൃഢനിശ്ചയത്തോടെ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുമ്പോഴും കാര്യങ്ങള്‍ അത്ര പന്തിയായല്ല നീങ്ങുന്നത്. 2014ല്‍ ജനങ്ങള്‍ അവരെ ശരിക്കും തൊഴിച്ചെറിയുകയാണ് ഉണ്ടായത്. പ്രതിപക്ഷ നേതൃസ്ഥാനം പോലും ഏറ്റെടുക്കാനാവാതെ ദയനീയമായി പിന്തള്ളപ്പെട്ടു പോയതിന്റെ വേദന അവരെ ചില്ലറയൊന്നുമല്ല പിടികൂടിയത്. എന്താണ് സംഭവിച്ചതെന്ന് ഇന്ത്യാരാജ്യത്തെ ബഹുഭൂരിപക്ഷം പേരും മനസ്സിലാക്കിയെങ്കിലും അവര്‍ക്കുമാത്രം പിടികിട്ടിയില്ല.

വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവരല്ലാതെ ഇന്ത്യ ഭരിക്കുന്നത് ചിന്തിക്കാന്‍ കഴിയാത്തവര്‍ക്കു മുമ്പിലാണ് സാധാരണക്കാര്‍ ഭരണത്തിന്റെ വര്‍ണകാലം കാഴ്‌ചെവച്ചത്. ‘ഒരു പൂവ് ചോദിക്കൂ, ഒരു വസന്തം തരാം’ എന്ന പരസ്യവാചകം പോലെയാണ് ജനങ്ങള്‍ക്ക് അനുഭവപ്പെട്ടത്. അതുകൊണ്ടുതന്നെ കുടുംബപാരമ്പര്യക്കാരെ ഇനി ആ വഴിയിലേക്ക് അടുപ്പിക്കാതിരിക്കാനാണ് സാധാരണക്കാര്‍ പരിശ്രമിക്കുന്നത്. ജനകീയവിധി എന്ന കടമ്പ കടക്കുക അത്ര എളുപ്പമല്ലെന്ന് വ്യക്തമായതോടെ അടവുകളുടെ അലകും പിടിയും മാറ്റാന്‍ കോണ്‍ഗ്രസും വൈതാളിക നേതൃത്വവും തയ്യാറായിട്ടുണ്ട്. അവര്‍ക്ക് മുമ്പില്‍ അഹമഹമികയാ കുറെ അധികാരമോഹികളുമുണ്ട്. അവര്‍ കൂടിയാലോചിച്ച് മെനഞ്ഞെടുത്ത ആദ്യ തിരക്കഥയാണ് വോട്ടിംഗ്‌യന്ത്രത്തിലെ ക്രമക്കേട്!

2014ലെ തെരഞ്ഞെടുപ്പില്‍ തങ്ങളെ തോല്‍പ്പിച്ചത് വോട്ടിംഗ് യന്ത്രമാണെന്നാണ് അവരുടെ തിരക്കഥയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അതിന് പിന്‍പാട്ടുപാടിയിരിക്കുന്നത് ഒരു ‘സൈബര്‍ വിദഗ്ധനാ’ണത്രെ. ടിയാന്‍ ഇന്ത്യാമഹാരാജ്യത്തെ പ്രജയല്ല. അങ്ങ് ലണ്ടനില്‍ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ യൂറോപ്യന്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സയിദ് ഷൂജ എന്ന ‘വിദഗ്ധന്‍’ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ കൊല്ലപ്പെട്ട ഗോപിനാഥ്മുണ്ടെ, ഗൗരിലങ്കേഷ് എന്നിവര്‍ക്ക് അറിയാമായിരുന്നുവെന്നും പറഞ്ഞുവെച്ചു. ഏതായാലും അന്വേഷണം വന്നാല്‍ പരാമര്‍ശിതവ്യക്തികളെ ചോദ്യം ചെയ്യാന്‍ ഒടയതമ്പുരാന്‍ വിചാരിച്ചാല്‍ പോലും സാധിക്കില്ല എന്നതാണ് ഇതിലെ മഹിത കാര്യം. സംഗതി വിദേശി പറഞ്ഞതിനാല്‍ അതേറ്റുപിടിച്ച് ആര്‍ത്തുവിളിക്കുക എന്നതാണല്ലോ നടപ്പുരീതി.

സംഗതി കേള്‍ക്കേണ്ട താമസം നമ്മുടെ മാധ്യമപുംഗവന്മാര്‍ക്ക് ചാകര കണ്ട പ്രതീതി. ചര്‍ച്ച, വിശകലനം, അര്‍മാദിക്കല്‍. ഇതില്‍പ്പരം മറ്റെന്താണ് ആഘോഷിക്കാന്‍. കബിലസിബലന്‍ എന്ന ഘടാഘടിയന്‍ വക്കീലദ്യം മേപ്പടി യോഗത്തില്‍ പങ്കെടുത്തിരുന്നു എന്നും കൂടി ആയതോടെ വിശ്വാസ്യത വാനോളം ഉയര്‍ന്നു. എന്നാല്‍ മൂപ്പിലാന്റെ കക്ഷിയായിരുന്നു അന്ന് ഭരണത്തില്‍ എന്ന കാര്യം പാടെ മറന്നു. മോദിയെ തകര്‍ക്കാനിറങ്ങിയാല്‍ മോങ്ങാനുള്ള അവസരം പോലും ഉണ്ടാവരുതെന്ന രീതിയിലേക്കാണ് സ്ഥിതിഗതികള്‍ പരുവപ്പെടുന്നത്. ഇതിന്റെ യുക്തിയോ സാങ്കേതികത്വമോ ഒന്നും നോക്കാതെ കോത്താഴം മുത്തശ്ശി മുതല്‍ കൊല്‍ക്കത്തവാറോല വരെ തട്ടിപ്പുകഥകള്‍ക്ക് വീരപരിവേഷം ചാര്‍ത്തുകയാണ്. ഒന്നിനും പറ്റിയില്ലെങ്കില്‍ കൂവിത്തോല്‍പ്പിക്കുക എന്നുണ്ടല്ലോ. അതാണിപ്പോള്‍ നടക്കുന്നത്.

മോദിയുടെ കക്ഷി തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമ്പോള്‍ വോട്ടിങ്‌യന്ത്രം പരമശുദ്ധന്‍. വിജയിക്കുമ്പോള്‍ കൊള്ളക്കാരന്‍. ഇതാണ് നിലവാരം. ‘യോദ്ധ’ എന്ന ചലച്ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രമായ അശോകനെ തോല്‍പ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന ജഗതിയുടെ തൈപ്പറമ്പില്‍ അപ്പുക്കുട്ടന്റെ സ്വഭാവരീതികളാണ് പ്രതിപക്ഷ കക്ഷികള്‍ക്കുള്ളത്. വിജയിക്കുന്നവനെ കൂവിത്തോല്‍പ്പിക്കുക, അപഹസിക്കുക, കള്ളച്ചൂത് കളിക്കുക തുടങ്ങിയവയൊക്കെ അരങ്ങേറുകയാണ്.

വിശ്വാസ്യത തകര്‍ത്താല്‍ എല്ലാം തങ്ങളുടെ വഴിക്കുകൊണ്ടുവരാമെന്നാണ് ‘മഹാഘഡ്ബന്ധന്‍’ കക്ഷികള്‍ ധരിച്ചുവെച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി വോട്ടിങ്‌യന്ത്രത്തെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള ശ്രമമാണ്. ഈ യന്ത്രത്തിന്റെ വിശ്വാസ്യത സംബന്ധിച്ച തെരഞ്ഞെടുപ്പു കമ്മീഷന്റെ വെല്ലുവിളി സ്വീകരിക്കാതെ വാലുമടക്കി ഓടിപ്പോയ കൂട്ടരാണിപ്പോള്‍ മുഷ്ടിചുരുട്ടി വരുന്നതെന്നറിയുമ്പോള്‍ ചിരിക്കണോ കരയണോ? രാജ്യഭരണം അട്ടിപ്പേറാണെന്ന് ധരിച്ചുവശായവരുടെ ഒത്താശക്കാരായി നില്‍ക്കുന്ന ഓരോ നേതാവിന്റെ  മനസ്സിലും പൊട്ടുന്നുണ്ട് പ്രധാനമന്ത്രിസ്ഥാനമെന്ന ലഡ്ഡു. പൊട്ടട്ടെ, പൊട്ടട്ടെ. അതിന് കയ്‌പ്പോ മധുരമോ എന്നറിയാന്‍ മെയ് 17 വരെ കാത്തിരിക്കുക. ഒരു പക്ഷേ, അതിനു മുമ്പും ആവാം.

[email protected]

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.