ദുബായ്: ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മന്‍ ഋഷഭ് പന്തിനെ ഐസിസി എമര്‍ജിങ്ങ് പ്ലേയര്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തു. 2018 ലെ മികച്ച പ്രകടനമാണ് ഈ ഇരുപത്തിയൊന്ന്കാരരെ അവാര്‍ഡിനര്‍ഹനാക്കിയത്.
ഇംഗ്ലണ്ടില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് ഋഷഭ് പന്ത്. ഡിസംബറില്‍ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ പതിനൊന്ന്് ക്യാച്ചുകള്‍ നേടി ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളുടെ റെക്കോഡിനൊപ്പം എത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരെ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് ഋഷഭ് പന്ത്.ഐസിസി പ്രഖ്യാപിച്ച ടെസ്റ്റ് ടീമിലും ഈ വിക്കറ്റ് കീപ്പര്‍ സ്ഥാനം നേടി. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും പേസര്‍ ജസ്പ്രീത് ബുംറയും ടീമിലുണ്ട്.
ഐസിസി ടെസ്റ്റ് ടീം: ടോം ലാതം (ന്യൂസിലന്‍ഡ്), ദിമുത്തു കരുണരത്‌ന (ശ്രീലങ്ക), കെയ്ന്‍ വില്യംസണ്‍ ( ന്യൂസിലന്‍ഡ്), വിരാട് കോഹ് ലി (ഇന്ത്യ), ഹെന്‍ റി നിക്കോള്‍സ് (ന്യൂസിലന്‍ഡ്), ഋഷഭ് പ്ന്ത്് (ഇന്ത്യ), ജേസണ്‍ ഹോള്‍ഡര്‍ (വിന്‍ഡീസ്), കഗിസോ റബഡ ( ദക്ഷിണാഫ്രിക്ക), നഥാന്‍ ലിയോണ്‍ (ഓസ്‌ട്രേലിയ), ജസ്പ്രീത് ബുംറ (ഇന്ത്യ), മുഹമ്മദ് അബ്ബാസ് (പാക്കിസ്ഥാന്‍).
















