Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മനുഷ്യസ്‌നേഹവും ദീര്‍ഘവീക്ഷണവുമുള്ള പൗരത്വഭേദഗതി ബില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2019, 01:02 am IST
in Vicharam

ദേശീയ പൗരത്വ നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കി. ഇതിനെ കോണ്‍ഗ്രസ് ഒളിഞ്ഞുനിന്ന് എതിര്‍ക്കുന്നതെന്തിനെന്ന് പിടികിട്ടുന്നില്ല. 

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ അയല്‍ രാജ്യങ്ങള്‍ മുസ്ലീംരാഷ്‌ട്രങ്ങള്‍ എന്നാണറിയപ്പെടുന്നത്. ഇസ്ലാമിക നിയമങ്ങളാണ് പിന്തുടരുന്നതും. മുസ്ലീം ഭൂരിപക്ഷമുള്ള ഈ രാജ്യങ്ങളില്‍ ഒരു തരത്തിലുള്ള സുരക്ഷിതത്വവുമില്ലാതെ സര്‍വ്വവിധ പീഡനങ്ങളുമേറ്റു കഴിയുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളാണ് ഹിന്ദു, പാഴ്‌സി, ബുദ്ധ, ജൈന, സിഖ്, ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍. മുസ്ലീം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ മാത്രമേ ഈ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് അവിടെ ജീവിക്കാന്‍ സാധിക്കുകയുള്ളൂ. കുറെ ന്യൂനപക്ഷ ജനങ്ങള്‍ നിവൃത്തിയില്ലാതെ ഈ മാര്‍ഗം തെരെഞ്ഞെടുത്തു. ഇതിനോട് യോജിക്കാന്‍ പറ്റാത്ത മേല്‍പ്പറഞ്ഞ ന്യൂനപക്ഷ വിഭാഗങ്ങളില്‍ അധികംപേരും ആ രാജ്യങ്ങളില്‍ നിന്നും പാലായനം ചെയ്ത് അവര്‍ക്കേറെ സുരക്ഷിതത്വമെന്നു തോന്നുന്ന എല്ലാവരെയും ഒന്നായിക്കാണുന്ന സര്‍വ്വധര്‍മ്മഭാവനയുടെ രാജ്യമായ ഭാരതത്തിലേക്ക് വന്നു. ഇവരെ പിന്തുടര്‍ന്ന് പ്രത്യേക അജണ്ടയോടുകൂടി ആ രാജ്യത്ത് യാതൊരു പ്രശ്‌നങ്ങളും വിവേചനങ്ങളും നേരിടാത്ത അവിടുത്തെ ഭൂരിപക്ഷജന വിഭാഗങ്ങളായ മുസ്ലീങ്ങളും ഭാരതത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് കുടിയേറി. ഇക്കൂട്ടര്‍ ന്യൂനപക്ഷ വിഭാഗക്കാരായ (ക്രിസ്ത്യന്‍, ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന…) കുടിയേറ്റക്കാര്‍ക്കെതിരെ ആക്രമണം തുടങ്ങിയെന്നു മാത്രമല്ല, തദ്ദേശീയരായ ഭാരതീയര്‍ക്കും ജീവനുഭീഷണിയായി തുടങ്ങി. കൂടാതെ വിധ്വംസക, വിഘടന, ഭീകരവാദ പ്രവര്‍ത്തനങ്ങളിലും മുസ്ലീം കുടിയേറ്റക്കാര്‍ വന്‍തോതില്‍ വ്യാപൃതരായി. ഇന്ന് ഭാരതം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണിവര്‍. ഇവര്‍ക്ക് ഭാരതത്തിലേക്ക് കുടിയേറ്റം നടത്തേണ്ട യാതൊരു സാഹചര്യവും അവരവരുടെ രാജ്യങ്ങളിലില്ല. ഇവരെ എത്രയും വേഗം സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കുക മാത്രമാണ് രാജ്യസ്‌നേഹവും തദ്ദേശീയരോട് മനുഷ്യത്വസമീപനവുമുള്ള ഒരു ഭരണകൂടം ചെയ്യേണ്ടത്. 

അതോടൊപ്പം ആ രാജ്യങ്ങളില്‍ നിന്നും ജീവന്‍ സംരക്ഷിക്കാന്‍ ഓടിപ്പോന്ന ന്യൂനപക്ഷ വിഭാഗങ്ങളെ തിരിച്ചയക്കുന്നത് ഭാരതത്തിന്റെ മനുഷ്യത്വമുഖത്തെ ഇല്ലാതാക്കും. അതുകൊണ്ടാണ് ആറു വര്‍ഷത്തോളം ഈ രാജ്യത്തു താമസിക്കുന്ന ആ ജനവിഭാഗങ്ങള്‍ക്ക് ഭാരത പൗരത്വം കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമം ഭേദഗതി ചെയ്തത്. ഈ രാജ്യത്തിന്റെ മനുഷ്യ സ്‌നേഹവും രാജ്യസുരക്ഷിതത്വവും ദീര്‍ഘവീക്ഷണവുമാണ് ഈ നിയമ ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ തുറന്നു കാട്ടിയത്. ഇതിനു പിന്നില്‍ എല്ലാ ഭാരതീയരും ഒന്നിച്ചു നിന്ന് സര്‍ക്കാരിനെ പിന്തുണക്കുകയാണ് വേണ്ടത്.

-വിനോദ് കുമാര്‍, വാരനാട്.

സിനിമയിലെ ഹിന്ദു വിരുദ്ധത

ചലച്ചിത്രരംഗങ്ങളിലെ ഹിന്ദുവരുദ്ധത സനാതന മൂല്യങ്ങളേയും ഹൈന്ദവ സംസ്‌കാരത്തേയും അപഹസിക്കുന്ന പ്രവണത ചലച്ചിത്രങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുവരികയാണ്. ജനങ്ങള്‍ ഭക്തിപൂര്‍വ്വം ആരാധിച്ചുവരുന്ന ദേവീദേവന്മാരെ അവഹേളിക്കുന്ന കാര്യത്തില്‍ സിനിമാക്കാര്‍ മത്സരിക്കുകയാണെന്ന് സംശയക്കേണ്ടിയിരിക്കുന്നു. ഈ ദുഷ്പ്രവണത തുടങ്ങിയിട്ട് കാലമേറെയായി. ഏകദേശം കാല്‍നൂറ്റാണ്ട് മുമ്പിറങ്ങിയ ‘നിര്‍മ്മാല്യം’ എന്ന ചിത്രം ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടായിരിക്കുമല്ലോ? ഒരു ക്ഷേത്രത്തിലെ വെളിച്ചപ്പാടിന്റെ കുടുംബകഥയാണ് ചിത്രത്തിന്റെ കാതല്‍. കുടുംബത്തിന്റെ നാനാവിധത്തിലുള്ള തകര്‍ച്ചയ്‌ക്ക് കാരണം താന്‍ നിത്യവും ആരാധിക്കുന്ന ഭഗവതിയാണെന്ന് ധരിച്ച് ദേവിയുടെ മുഖത്തുതന്നെ തുപ്പുന്ന രംഗമുണ്ട്, ഈ ചിത്രത്തില്‍. ക്ഷേത്രവിശ്വാസികളെ സംബന്ധിച്ചടത്തോളം അസഹനീയമാണ് ഈ രംഗം. എന്നിട്ടും ഈ ചിത്രത്തിന് എതിരായി ഒരക്ഷരം ഉരിയാടാന്‍ ആരും മുന്നോട്ടുവന്നില്ലെന്നത് ദുഖകരമായ വസ്തുത. മാത്രവുമല്ല, ഈ ചിത്രത്തില്‍ വെളിച്ചപ്പാടായി അഭിനയിച്ച പി.ജെ. ആന്റണി എന്ന നടന് ആവര്‍ഷത്തെ ഏറ്റവും നല്ല നടനുള്ള അവാര്‍ഡ് കൊടുക്കുകയും ചെയ്തു. ഹിന്ദു ദേവിദേവന്മാരെയും വെളിച്ചപ്പാടുമാരെയും പരിഹസിക്കുന്ന വേറെയും ചിത്രങ്ങള്‍ പിന്നീട് പുറത്തുവന്നു.

ചിലര്‍ക്ക് സിനിമകള്‍ക്ക് പേരിടാന്‍ കഥാപാത്രങ്ങള്‍ തന്നെവേണം. ഇത്തരത്തിലുള്ള ചലച്ചിത്രങ്ങള്‍ കണ്ടാല്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മാത്രം കൈമുതലായുള്ള ഒരുപറ്റം ആളുകളുടെ കൂട്ടായ്‌മയാണ് ഹിന്ദുമതം എന്ന് തോന്നിപ്പോകും. 

-വി.എസ്. ബാലകൃഷ്ണപിള്ള, തൊടുപുഴ. 

അഹങ്കാരത്തിന്റെ മൂര്‍ത്തീഭാവം

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യവും അഹങ്കാരവുമാണ്, അതിനെ ഇത്രയും സങ്കീര്‍ണ്ണതയിലെത്തിച്ചത്. സുപ്രീംകോടതി വിധി വന്ന എത്രയോ കാര്യങ്ങള്‍ക്ക് യാതൊരു നടിപടിയും എടുക്കാതെ മുഖ്യമന്ത്രി ശബരിമലയിലെ യുവതി പ്രവേശനത്തില്‍ മാത്രം താല്‍പ്പര്യം കാണിക്കുന്നത് നവോത്ഥാന നായകപട്ടത്തിനുവേണ്ടിയാണ്. പിറവം പള്ളിതര്‍ക്കത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാത്തത് ഒരു ഉദാഹരണം മാത്രം. പ്രാര്‍ത്ഥനയ്‌ക്ക് വന്ന പുരോഹിതനെ വഴിയില്‍ തടഞ്ഞിട്ട മറു വിഭാഗത്തിനെതിരെ എന്തുകൊണ്ട് കേസെടുത്തില്ല. പുരോഹിതന്റെ സഞ്ചാരസ്വതന്ത്ര്യം വേണ്ടെന്നാണോ മുഖ്യമന്ത്രി കരുതുന്നത്? തൊട്ടതിനും പിടിച്ചതിനും എല്ലാം ശബരിമല ഭക്തര്‍ക്കെതിരെ കേസെടുക്കുന്ന പോലീസ്  പള്ളിതര്‍ക്കത്തില്‍ എന്തേ നിസ്സംഗത പാലിച്ചു. ഇതാണ് ഇരട്ടത്താപ്പ്. പിണറായി ഒരിക്കലും മുഖ്യമന്ത്രി എന്ന തരത്തിലേയ്‌ക്ക് ഉയര്‍ന്നിട്ടില്ല.

– വഞ്ചിയൂര്‍ ശശി, തിരൂര്‍.

ഈ അനീതിക്ക് കൂട്ടുനില്‍ക്കരുത്

കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ കൂട്ടത്തോടെ സ്ഥലംമാറ്റം നടത്തിക്കൊണ്ട് മിഷണറീസ് ഓഫ് ജീസസ് എടുത്തിരിക്കുന്ന പ്രതികാരനടപടി വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഇത് കേവലം ഒരു ക്രിസ്ത്യന്‍സഭയുടെ കാര്യമായി മാത്രം കരുതി ഈ അനീതിക്കുനേരെ കണ്ണടയ്‌ക്കരുത്. ജനാധിപത്യ ഭരണകൂടത്തെ വെല്ലുവിളിക്കുന്ന രീതിയിലാണ് സഭയുടെ മേലാളന്മരുടെ പ്രവര്‍ത്തികള്‍. ഭരണസംവിധാനത്തോട് യാതൊരുവിധ വിധേയത്വവും ഇവര്‍ക്കില്ല. വളരെയധികം ജനശ്രദ്ധനേടിയ കേസില്‍ കന്യാസ്ത്രീകള്‍ സഭാചട്ടലംഘനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. ഇപ്പോഴും ബ്രിട്ടീഷുകാരുടെ ഭരണത്തിന് കീഴിലാണ് തങ്ങളെന്ന ഭാവമാണ് മത മേലാളന്മാര്‍ക്കുള്ളത്.

മാര്‍ ആലഞ്ചേരിയുടെ ഭൂമി തട്ടിപ്പുകേസില്‍ ഇത് പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അത് ഏതാണ്ട് അംഗീകരിച്ച മട്ടിലാണ് ഭരണകൂടവും പെരുമാറുന്നത്. അതുകൊണ്ട് തന്നെ ഈ വിഷയം നീതിപീഠത്തിനുമുന്നിലും കേന്ദ്ര സര്‍ക്കാരിനുമുന്നിലും കൊണ്ടുവരേണ്ടതായിട്ടുണ്ട്. കന്യാസ്ത്രീയെന്ന പേരും ദൈവത്തിന്റെ പേരുംപറഞ്ഞ് ക്രൈസ്തവ സഭാ മേലാളന്മാര്‍ക്ക് പീഡിപ്പിക്കാനായി കുറെ പെണ്‍കുട്ടികളെ വിട്ടുകൊടുക്കുന്നത് ഒരു പരിഷ്‌ക്രിത സമൂഹത്തിനും യോജിച്ചതല്ല. ഇതിനെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം.

-രഘുമോഹന കുമാര്‍, എളമക്കര.

അരുത് സംവിധായകാ അരുത്

ശബരിമല അയ്യപ്പസ്വാമിയെക്കുറിച്ച് സംവിധായകന്‍ പ്രിയനന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഒരിക്കലും മാപ്പ് അര്‍ഹിക്കാത്തതാണ്. ഇത്തരം നരാധമന്‍മാര്‍ സ്വന്തം മാതാപിതാക്കളെയും കുറിച്ച് ഇത്തരം പരാമര്‍ശനങ്ങള്‍ നടത്തിയാല്‍ ആരും ഞെട്ടേണ്ടതില്ല. കാരണം, അത്തരക്കാരെ കൈയടിച്ചു പ്രോത്സാഹിപ്പിക്കാനും ഇവിടെ ആളുണ്ടല്ലൊ, തന്റെ ഭാഷ സ്വയം മനസ്സിലാക്കാന്‍ വൈകിപ്പോയിപോലും. വല്ലാത്തൊരു സംവിധായകന്‍ തന്നെ.   

-എം. ശ്രീധരന്‍, വരവൂര്‍, തൃശ്ശൂര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)
India

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

Kerala

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

Kerala

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

Kerala

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

Kerala

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.