ബീജിങ് : ചൈനയില്‍ കല്‍ക്കരി ഖനി ഇടിഞ്ഞ് 21പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയിലെ ലിജിയാഗു ഖനിയിലാണ് അപകടം ഉണ്ടായത്.
ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം നടന്നത്. തൊഴിലാളികള്‍ ഖനിയില്‍ ചെയ്യുന്നതിനിടെ അതിന്റെ മുകള്‍ ഭാഗം താഴേക്ക് ഇടിഞ്ഞു വിഴുകയായിരുന്നു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
ഖനിക്കിടയില്‍ രണ്ട് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പ്രേദശിക നിഗമനം. ഇവര്‍ക്കായി രക്ഷാ പ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തി വരികയാണ്.
















