പാരിസ്: ഫ്രാന്‍സ് തലസ്ഥാനമായ പാരിസില്‍ വാതക ചോര്‍ച്ചയെ തുടര്‍ന്നുള്ള സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. 47 പേര്‍ക്ക് പരിക്കേറ്റു. ആറുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയില്‍ വാതകം ചോര്‍ന്ന് തീപിടിക്കുകയായിരുന്നു.
തീയണയ്‌ക്കാനെത്തിയ അഗ്നിശമനപ്രവര്‍ത്തകരാണ് മരിച്ചത്. സമീപത്തുള്ള കെട്ടിടങ്ങള്‍ പലതും പൂര്‍ണമായും തകര്‍ന്നു. ഭീകരര്‍ നടത്തിയ സ്‌ഫോടനമാണെന്നാണ് ആദ്യം സംശയിച്ചിരുന്നത്.
















