Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാധ്യമങ്ങളുടെ അജണ്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2019, 01:33 am IST
in Vicharam

താല്‍പ്പര്യങ്ങളില്ലാത്ത മാധ്യമങ്ങള്‍ വളരെ വളരെ കുറവാണ്. മാധ്യമധര്‍മം എന്നത് ഇന്ന് പഴങ്കഥയാണ്. ഇന്ന് മാധ്യമവ്യവസായമാകുമ്പോള്‍ ലാഭനഷ്ടക്കണക്കേയുള്ളൂ. കേരളത്തില്‍ ബിജെപിയെ അനുകൂലിച്ചാല്‍ നഷ്ടമാണെന്ന് ചില മാധ്യമങ്ങള്‍ വിലയിരുത്തിയെങ്കില്‍ അവരെ കുറ്റപ്പെടുത്താന്‍ പറ്റില്ലല്ലൊ. അടുത്തിടെ ബിജെപിക്കെതിരായ ആയുധമാക്കി മാധ്യമസുഹൃത്തുക്കള്‍ പ്രതിഷേധ പ്രകടനം നടത്തുകമാത്രമല്ല ചില പ്രസ്‌ക്ലബ്ബുകള്‍ കര്‍മസമിതിയെയും ബിജെപിയെയും ബഹിഷ്‌കരിക്കുന്ന നിലയിലെത്തി.

ജനാധിപത്യത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംസ്‌കാരമാണിത്. രാജ്യം ഭരിക്കുന്ന ഏറ്റവും വലിയ ദേശീയ ജനാധിപത്യ രാഷ്‌ട്രീയ പാര്‍ട്ടിയെ ബഹിഷ്‌കരിച്ച സംഭവത്തില്‍ ഒരു പശ്ചാത്താപവും ഇതുവരെ ഇല്ലാതെ പോയത് അതിന് നേതൃത്വം നല്‍കിയവരുടെ പക്ഷപാതപരമായ രാഷ്‌ട്രീയമല്ലാതെ മറ്റൊന്നുമല്ല.

ജനുവരി 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നുണ്ട്. അദ്ദേഹം ഇന്ന് ബിജെപിയുടെ സമുന്നത നേതാവാണെന്ന് പറയേണ്ടതില്ലല്ലൊ. ലോകാരാധ്യനായ നരേന്ദ്രമോദി ശബരിമല വിഷയത്തില്‍ കേരളത്തിലെ കര്‍മസമിതിയുടെയും ബിജെപിയുടെ നിലപാടിനൊപ്പമാണ്. അദ്ദേഹത്തെയും ഇവിടെ ബിജെപിയെ ഒറ്റപ്പെടുത്താന്‍ മുന്നിട്ടുനിന്ന മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിക്കുമോ? മാധ്യമങ്ങളില്‍ പണിയെടുക്കുന്ന ചിലരുടെ രാഷ്‌ട്രീയത്തിനൊപ്പമാണോ മാധ്യമ മുതലാളികളും എന്ന് വ്യക്തമാക്കേണ്ടതുണ്ട്. ബിജെപി ബഹിഷ്‌കരണത്തിന് കാരണമായ അക്രമികളില്‍ ഒന്ന് കാസര്‍കോഡ് ചേറ്റുകുണ്ടില്‍ മാധ്യമപ്രവര്‍ത്തകന്‍ അക്രമിക്കപ്പെട്ടതാണ്. അതിലെ മുഖ്യപ്രതി പിടിയിലായിട്ടുണ്ട്. അക്രമദൃശ്യങ്ങള്‍ ടെലിവിഷനില്‍ നോക്കിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയാകട്ടെ, സിപിഎം അട്ടേങ്ങാട് ബ്രാഞ്ച് സെക്രട്ടറിയാണ്. ബിജെപിയോട് ശത്രുതയുണ്ടാക്കാന്‍ സിപിഎം നടത്തിയ ആസൂത്രിത പദ്ധതിയാണെതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. മറ്റുസ്ഥലങ്ങളിലും നടന്നത് ആസൂത്രിത അക്രമമാണെന്നത് സംശയമില്ലാത്ത കാര്യമാണ്. 

പന്ത്രണ്ട് മണിക്കൂര്‍ ഹര്‍ത്താലിനെ പഴിച്ചവരാണ് 48 മണിക്കൂര്‍ പണിമുടക്കി രാജ്യത്തെ ബന്ധിയാക്കിയത്. ജനങ്ങളെ നടുറോഡുകളില്‍ തടഞ്ഞുനിര്‍ത്തി, തീവണ്ടികള്‍ തടഞ്ഞുനിര്‍ത്തി, പൊതുയാത്രാ സംവിധാനങ്ങളെ റോഡിലിറങ്ങാന്‍ അനുവദിച്ചില്ല. കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കില്ലെന്നും ആര്‍ക്കുവേണമെങ്കിലും സ്ഥാപനങ്ങള്‍ തുറക്കാമെന്ന് ഉറപ്പ് നല്‍കിയവരുടെ നിഴല്‍പോലും രണ്ട് ദിവസം കണ്ടില്ല. തെരുവിലാകെ അക്രമമഴിച്ചുവിട്ടു. കടതുറക്കാന്‍ തുനിഞ്ഞവരെ കയ്യേറ്റം ചെയ്തു. കോടതിവിധിയോട് പണ്ടെങ്ങുമില്ലാത്ത അനുഭാവവും ആദരവ് പ്രകടിപ്പിക്കുന്നവര്‍ റോഡില്‍ സ്‌റ്റേജ് കെട്ടി പൊതുയോഗം നടത്താന്‍ പാടില്ലെന്ന കോടതിവിധി തൃണവല്‍ഗണിച്ചു. സെക്രട്ടറിയേറ്റിന്റെ നേരെ മുന്നില്‍ റോഡില്‍ സ്‌റ്റേജ് കെട്ടി 48 മണിക്കൂര്‍ ആഘോഷം നടത്തി. മാത്രമല്ല, ഇതിന് തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന എസ്ബിഐയുടെ തലസ്ഥാനത്തെ മെയിന്‍ ബ്രാഞ്ച് അടിച്ചുതകര്‍ത്തു. കമ്പ്യൂട്ടറുകളും ഫാനുകളും ഫര്‍ണിച്ചറുകളുമെല്ലാം തരിപ്പണമാക്കി. ട്രഷറിയും പ്രവര്‍ത്തിക്കുന്ന ബ്രാഞ്ചാണിത്. പതിനഞ്ചോളം വരുന്ന അക്രമിസംഘത്തില്‍ സിപിഎമ്മുകാരായ എന്‍ജിഒ യൂണിയന്‍കാരാണ്. അതില്‍ രണ്ട് ഛോട്ടാ നേതാക്കള്‍ കീഴടങ്ങി. അവര്‍ റിമാണ്ടിലുമായി. ബാക്കിയുള്ള 13 പേരെ തിരിച്ചറിഞ്ഞില്ലെന്നാണ് ഏറ്റവും ഒടുവിലത്തെ പോലീസ് ഭാഷ്യം. ബാങ്കില്‍ അക്രമത്തിനായി കയറിവരുന്ന എല്ലാവരെയും വ്യക്തമായി കാണുന്നുണ്ട്. അവരെ സെക്രട്ടേറിയറ്റിലെ എല്ലാവരും തിരിച്ചറിഞ്ഞു. പേരുസഹിതം വിളിച്ചുപറയുന്നുമുണ്ട്. പോലീസിനുമാത്രം തിമിരം ബാധിച്ചിരിക്കുന്നു. കണ്ടൂടാ കണ്ടൂടാ എന്നാണവര്‍ പറയുന്നത്. സിപിഎം സംസ്ഥാന കമ്മറ്റിയംഗം ശിവന്‍കുട്ടി പ്രസ്താവിച്ചിട്ടുണ്ട്. അക്രമിച്ചത് എന്‍ജിഒ യൂണിയന്‍കാരല്ല എന്ന്. അക്രമം നടത്തുന്ന കാഴ്ച സിസിടിവിയിലില്ല എന്നാണ് ശിവന്‍കുട്ടി പറയുന്നത്. 

അക്രമികള്‍ വരുംമുന്‍പ് ബാങ്കിലെ സിപിഎം യൂണിയനിലെ ചിലര്‍ സിസിടിവി പ്രവര്‍ത്തനം നിശ്ചലമാക്കി എന്നാണ് വാസ്തവം. അഥവാ ചിത്രം ലഭിച്ചാലും എന്താണ് ഗുണം! നിയമസഭയില്‍ ശിവന്‍കുട്ടിയടക്കമുള്ള നേതാക്കള്‍ കാട്ടിക്കൂട്ടിയ അക്രമവും അടിച്ചുതകര്‍ക്കലും എല്ലാവരും കണ്ടതല്ലെ. എല്ലാവരും മോചിപ്പിക്കപ്പെട്ടില്ലെ! 

ശബരിമല ഹര്‍ത്താലില്‍ നാമജപം നടത്തിയ പതിനായിരംപേരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അവര്‍ക്കെതിരെ കള്ളക്കേസുമെടുത്തു. എസ്ബിഐയില്‍ അതിക്രമം നടത്തിയ 15 പേരുടെ ഊരുംപേരും പദവിയും പോലീസിന് തിരിച്ചറിയാനായില്ല. സ്‌കോട്ട്‌ലാന്‍ഡ് യാഡ് പോലീസിനെ വെല്ലുന്ന വിരുതന്മാരുള്ള പോലീസാണിവിടെ എന്ന് ഊറ്റംകൊള്ളാറുണ്ട്. അവിടെ വിദഗ്ധ പരിശീലനം നേടിയ മനോജ് അബ്രഹാമും തലപ്പത്തുണ്ട്. എന്നിട്ടും പ്രതികളെ തിരിച്ചറിയുന്നില്ലെങ്കില്‍ എന്തോന്ന് പറയാന്‍. ശംഭോ മഹാദേവ!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

Kerala

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

Kerala

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

India

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

Kerala

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പുതിയ വാര്‍ത്തകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.