ന്യൂദല്‍ഹി : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗ്ഗീയ പ്രചാരണം നടത്തിയെന്നാരോപിച്ച് അയോഗ്യനാക്കിയ അഴീക്കോട് എംഎല്‍എ കെ.എം ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന ഉത്തരവ് ആവര്‍ത്തിച്ച് ഹൈക്കോടതി. എന്നാല്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കുമെങ്കിലും ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റാനും നിയമസഭ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
കെ.എം ഷാജിയുടെ നിയമഭാംഗത്വം റദ്ദ് ചെയ്തുകൊണ്ടുള്ള നടപടി കഴിഞ്ഞ നവംബറില്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തെങ്കിലും അന്ന് ഉപാധികളോടെയാണ് നല്‍കിയത്. നിയമസഭയില്‍ പങ്കെടുക്കാമെങ്കിലും സഭ നിര്‍ദ്ദേശിക്കുന്ന വിഷയങ്ങളില്‍ വോട്ട് ചെയ്യാനും, ആനുകൂല്യങ്ങള്‍ കൈപ്പറ്റാനും സാധിക്കില്ല എന്നതാണ് ഉപാധികള്‍. കൂടാതെ സമ്പൂര്‍ണ്ണ സ്റ്റേ വേണമെന്ന ഷാജിയുടെ ആവശ്യം അനുവദിക്കാനാവില്ലെന്നും കോടതി അറിയിച്ചിരുന്നു. ജസ്റ്റിസ് എ.കെ. സിക്രിയാണ് അധ്യക്ഷനായ ബെഞ്ചാണ് അന്ന് ഈ ഉത്തരവിട്ടത്. അയോഗ്യനാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാണ് കെ.എം. ഷാജി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനാ.ി വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന വിധത്തിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്‌തെന്നെതാണ് ഇയാള്‍ക്കെതിരായ കേസ്.
















