Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മതിലുകള്‍ക്ക് പിന്നിലെ മനഃശാസ്ത്രം; ഭരണകൂടത്തിന്റെയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2019, 03:12 am IST
in Vicharam

കേരളത്തിലെ പതിനായിരക്കണക്കിന് ജനങ്ങളെ കലാപഭൂമിയിലേക്ക് തള്ളിവിട്ട ഭരണകൂടത്തിന്റെ അഥവാ മുഖ്യഭരണകര്‍ത്താവിന്റെ മനോനിലയെ മനശാസ്ത്രപരമായും സാമൂഹ്യശാസ്ത്രപരമായും പരിശോധിക്കാന്‍ നാം നിര്‍ബന്ധിതരാവുന്നു. വനിതാമതിലിന്റെ നിര്‍മ്മിതി മുതല്‍ ശബരിമല യുവതി പ്രവേശം വരെയുള്ള സംഭവങ്ങളുടെ മനശാസ്ത്രം നമ്മെ പഠിപ്പിക്കുന്നത് അതാണ്. കേരളത്തിന്റെ മുഖ്യഭരണകര്‍ത്താവിന്റെ ഉപദേശകസമിതിയില്‍ മനശാസ്ത്രജ്ഞരെയും സാമൂഹ്യശാസ്ത്രജ്ഞരെയും ഉള്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.  

മതിലുകള്‍ എക്കാലത്തും വിഭജനത്തിന്റെയും വിഭാഗീയതയുടെയും പ്രതീകമാണ്. സമൂഹത്തിലെ ഒരു പ്രത്യേകവിഭാഗം അതു പണിയുമ്പോള്‍ അവിടെ വിഭജനവും വിഭാഗീയതയും വര്‍ഗ്ഗീയതയും പൂര്‍ണ്ണമാവുന്നു. കേരളത്തില്‍ ഭരണകൂടത്തിന്റെ അല്ലെങ്കില്‍ മുഖ്യഭരണകര്‍ത്താവിന്റെ നേതൃത്തത്തില്‍ പണിതുയര്‍ത്തിയ വനിതാമതില്‍ ഇത്തരത്തിലുള്ള പൂര്‍ണ്ണതയെ പ്രാപിച്ചിരിക്കുന്നു. മേല്‍പ്പറഞ്ഞ വസ്തുതകളെ വിശ്വസിക്കാമെങ്കില്‍ മതിലുകള്‍ ഒരുകാലത്തും നവോത്ഥാനസഹൃദം പുലര്‍ത്തിയതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നില്ല.  

കേരളത്തില്‍ മതില്‍ നിര്‍മ്മിക്കപ്പെട്ടത് നവോത്ഥാനവും സ്ത്രീ-പുരുഷ തുല്യതയും ദൃഢീകരിക്കാന്‍ വേണ്ടിയായിരുന്നെന്ന് ഭരണകൂടം പ്രഖ്യാപിക്കുന്നു. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് കേരള ഭരണകൂടം മതില്‍ നിര്‍മ്മിതിക്ക് തുനിഞ്ഞതെന്നതും ശ്രദ്ധേയമാണ്. കേരളത്തില്‍ ഇപ്പോള്‍ കാണുന്ന വിഭജിത-വിഭാഗീയ-വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് നിമിത്തമായതും നവോത്ഥാനത്തിന്റെ മറവിലും സുപ്രീംകോടതി വിധിയുടെ മറവിലും പണിതുയര്‍ത്തിയ ഭരണകൂടമതിലാണ്. അതേസമയം സദുദ്ദേശത്തിന്റെ കൃത്രിമ വെളിച്ചത്തില്‍ പരിശോധിക്കുമ്പോള്‍ നമുക്ക് ഈ ഭരണകൂടമതിലിനെ മഹത്വവല്‍ക്കരിക്കുകയും ആവാം. ഈ മഹത്വവല്‍ക്കരണമാണ് ഇന്ന് കേരളത്തില്‍ ഉടനീളം നടക്കുന്നതും.

ഇവിടെ കേരളത്തിന്റെ ഭരണകര്‍ത്താവായ മുഖ്യമന്ത്രി നേരിട്ടാണ് മതില്‍ സംഘാടനത്തിന് നേതൃത്തം കൊടുത്തതെന്നതും ശ്രദ്ധേയമാണ്. സ്ത്രീ-പുരുഷ തുല്യത ഉറപ്പുവരുത്തുന്നതിന്നായി സ്ത്രീകളില്‍ ഐക്യദാര്‍ഢ്യം ഊട്ടിയുറപ്പിക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ ലക്ഷ്യം. അതില്‍ പ്രഥമദൃഷ്ട്യാ തെറ്റുപറയാനുമാവില്ല. അതേസമയം മേല്‍പ്പറഞ്ഞ വിഭജിത-വിഭാഗീയ-വര്‍ഗ്ഗീയ നിര്‍മ്മിതിക്കും കലാപങ്ങള്‍ക്കും ഈ മതില്‍ മുഖ്യനിമിത്തമായെന്ന സത്യവും പറയാതെവയ്യ. ഒപ്പം ലിംഗവിവേചനം, രാഷ്‌ട്രീയം, ജാതി, മതം, വര്‍ഗ്ഗം, സമുദായം എന്നിങ്ങനെ സമൂഹത്തില്‍ ഒരു സ്വാര്‍ത്ഥബോധം വളര്‍ത്തിയെടുക്കുന്നതിലും മതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചെന്നും പറയേണ്ടിവരും.

വനിതാമതില്‍ റെക്കോര്‍ഡുകളോടെ അദ്ധ്യായമായെന്നും ചരിത്രമായെന്നും നമുക്ക് ആലങ്കാരികമായി ഉദ്ഘോഷിക്കാം. മതില്‍ നിര്‍മ്മിതിക്കും സംഘാടനത്തിനും ചുക്കാന്‍പിടിച്ച കേരളഭരണകൂടത്തിനും മുഖ്യഭരണകര്‍ത്താവിനും അണികള്‍ക്കും  ആനന്ദിക്കാം.

അതേസമയം പറയാനുള്ളത് പറയാതിരിക്കാനാവില്ല. കേള്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍ കേള്‍ക്കുകയും വേണം. വനിതാമതില്‍ ഉയര്‍ത്തപ്പെട്ട നാളുകള്‍ക്ക് അനുബന്ധമായിതന്നെ ശബരിമല യുവതിപ്രവേശവും സാധ്യമാക്കിയെന്നത് ഒരിക്കലും സ്വാഭാവികമല്ല. വനിതകള്‍ അറിയാതെ, അണികള്‍ അറിയാതെ ഈ മതില്‍ നിര്‍മ്മിതിയില്‍ ഒരു കുടിലരാഷ്‌ട്രീയ നിര്‍മ്മിതികൂടി ഉണ്ടായിരുന്നതിന്റെ തെളിവുകൂടിയാണ് ശബരിമല യുവതിപ്രവേശം. സുരക്ഷിത പരിചപോലെ പശ്ചാത്തലത്തില്‍ നിലകൊണ്ട സുപ്രീംകോടതിവിധി നടപ്പാക്കിയെന്ന സത്യം നിലനില്‍ക്കുമ്പോഴും, ഒരു ഭരണകര്‍ത്താവും അയാളുടെ ക്രമസമാധാന കൂട്ടാളികളും കൂടി നടത്തിയ ഒരു പൊളിറ്റിക്കല്‍-സോഷ്യോളജിക്കല്‍ എന്‍്ജിനീയറിംഗിന്റെ രഹസ്യ രേഖാചിത്രങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഈ രാഷ്‌ട്രീയ-സാമൂഹ്യശാസ്ത്ര തച്ചുശാസ്ത്രം എത്രത്തോളം അധാര്‍മ്മികമായിരുന്നു എന്നത് അന്വേഷിക്കാനും കണ്ടെത്താനും കേരളത്തിലെ ജനങ്ങള്‍ക്ക് അധികാരവും അവകാശവുമുണ്ടെന്നതും ഭരണകൂടം ഓര്‍ത്താല്‍ നന്ന്.

മതില്‍ നിര്‍മ്മിതിയെ തുടര്‍ന്നുണ്ടായ ശബരിമല യുവതിപ്രവേശവുമായി ബന്ധപ്പെട്ട് കേരളത്തില്‍ അശാന്തിയും അസമാധാനവും കത്തിപ്പടര്‍ന്നു. അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത് ഏതാണ്ട് പതിനായിരക്കണക്കിന്നു കേസുകളും അറസ്റ്റുകളും റിമാന്‍ഡുകളും  സംഭവിച്ചുവെന്നാണ്. വരുംനാളുകളില്‍ ഇതില്‍ കാര്യമായ വര്‍ദ്ധന ഉണ്ടാവുമെന്നും കരുതേണ്ടിയിരിക്കുന്നു. മതില്‍ നിര്‍മ്മാണവും ശബരിമല യുവതി പ്രവേശവും തമ്മില്‍ ആസൂത്രിതവും ഘടനാപരവുമായ ബന്ധമുണ്ടായിരുന്നു എന്നുപറയുന്നതില്‍ തെറ്റില്ല. മാധ്യമങ്ങള്‍ പുറത്തുവിടുന്ന വര്‍ത്തമാനങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ രഹസ്യബന്ധം നമുക്ക് സ്ഥാപിച്ചെടുക്കാനാവും.

അതോടൊപ്പംതന്നെ ശബരിമലപ്രവേശം നടത്തിയ യുവതികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അതൊരു സാമൂഹ്യ പ്രതിജ്ഞാബദ്ധതയുമില്ല. ഒരു ദൗത്യപൂര്‍ത്തീകരണം മാത്രമായിരുന്നെന്നും കാണാവുന്നതാണ്. യുവതികളുടെ ശബരിമല പ്രവേശത്തിന് മതിലൊരുക്കി സുരക്ഷ ഏര്‍പ്പെടുത്തിയ ഭരണകൂടത്തിനും ഭരണകര്‍ത്താവിനും അതൊരു രാഷ്‌ട്രീയാഹന്തയുടെ ദൗത്യപൂര്‍ത്തീകരണവും ആയിരുന്നെന്നതും വസ്തുതാപരമായ സത്യമാണ്.

മതില്‍ നിര്‍മ്മിതിയും, ശബരിമല യുവതി പ്രവേശവും, സുപ്രീംകോടതി വിധി നടപ്പാക്കലും കേവലം രാഷ്‌ട്രീയ ഉപകരണങ്ങള്‍ മാത്രമായിരുന്നു എന്നാണ് വ്യക്തമാകുന്നത്. മതില്‍ നിര്‍മ്മിച്ചവരും മതിലില്‍ ചാരിനിന്നവരും പക്ഷെ, ഇതൊന്നും ഇപ്പോള്‍ മനസ്സിലാക്കാന്‍ ഇടയില്ല. അവരെ അതൊക്കെ മനസ്സിലാക്കി കൊടുക്കേണ്ട ചുമതല കാലത്തിനാണ്. 

ഓരോവ്യക്തിക്കും സമൂഹത്തിനും സാമാന്യേന മൂന്നു മനശാസ്ത്ര തലങ്ങളുള്ളതായി ശാസ്ത്രം പറയുന്നുണ്ട്. കറ അഥവാ വ്യക്തിയിലെ ജന്മവാസനാസഞ്ചയം (കിേശെിര)േ, ഋഴീ അഥവാ അഹംബോധം അല്ലെങ്കില്‍ അഹങ്കാരം, ടൗുലൃ ലഴീ അഥവാ വിശിഷ്ടാന്തക്കരണം എന്നിവയാണ് ആ തലങ്ങള്‍. മതിലിന്റെ മനശാസ്ത്രം പരിശോധിക്കുമ്പോള്‍ മനസ്സിലാവുന്നത് നമ്മുടെ ഭരണകൂടത്തിനും മുഖ്യഭരണകര്‍ത്താവിനും മൂന്നാംതലമായ Super ego അഥവാ വിഷിഷ്ടാന്തകരണം എന്ന അവസ്ഥാവിശേഷം ഉണ്ടായിരുന്നു എന്നാണ്. ഇതൊരു മനോരോഗമല്ല. അതേസമയം മനശാസ്ത്രപരമായ സമീപനം കൊണ്ട് തിരുത്തിയെടുക്കാവുന്ന മനോനിലയാണ്.

എന്താണ് ടൗുലൃ ലഴീ അഥവാ വിഷിഷ്ടാന്തകരണം? കറ അഥവാ വ്യക്തിയിലെ ജന്മവാസനാസഞ്ചയം (കിേശെിര)േ, ഋഴീ അഥവാ അഹംബോധം അല്ലെങ്കില്‍ അഹങ്കാരം തുടങ്ങിയവ ഒരു പ്ലാറ്റ്ഫോമില്‍ നിന്നുകൊണ്ടുള്ള അങ്ങേയറ്റത്തെ വിശിഷ്ടമായ ഒരു അന്തകരണത്തിന് അടിമപ്പെടുകയാണ് ഇവിടെ. ഇതൊരുതരം ചോദ്യം ചെയ്യാനാവാത്ത പിതൃസ്വഭാവമുള്ള അഹംബോധവും അഹങ്കാരവുമാണ് (ജമൃലിമേഹ ഋഴീ). താന്‍ ചെയ്യുന്നതാണ് ധാര്‍മ്മികത, താന്‍ ചെയ്യുന്നതാണ് പരമമായ ശരി എന്നു ചിന്തിക്കുന്നൊരു അവസ്ഥയാണ് ഇത്. ഇത്തരക്കാര്‍ കൂടുതലും കാര്യങ്ങള്‍ ചെയ്യുന്നത് അവരുടെ അബോധതലങ്ങളില്‍ (Unconsciounsess) നിന്നുകൊണ്ടാവും. ഇത്തരക്കാര്‍ക്ക് മറ്റുള്ളവരുടെ ശരിയും തെറ്റും ധാര്‍മ്മികതയും വേദനയും കഷ്ടപ്പാടും ദുരിതങ്ങളും ഒന്നും ഈ അവസ്ഥയില്‍ മനസ്സിലാവില്ല. നമ്മുടെ ഭരണകൂടത്തിന്റെ അഥവാ മുഖ്യ ഭരണകര്‍ത്താവിന്റെ മാനസികാവസ്ഥ പിതൃസ്വഭാവമുള്ള അഹംബോധവും അഹങ്കാരവുമാണ് (Parental Ego) എന്ന് മനശാസ്ത്രപരമായി ഈ സന്ദര്‍ഭത്തില്‍ നമുക്ക് ഉറപ്പിക്കേണ്ടിവരും.

അതുകൊണ്ടാണ് സുപ്രീംകോടതി വിധിയുടെ ശരിയുടെ പിന്‍ബലത്തില്‍ നിന്നുകൊണ്ട് മതിലിന്റെ ശരിയിലൂടെ അല്ലെങ്കില്‍ വഴിയിലൂടെ പിതൃസ്വഭാവമുള്ള അഹംബോധത്തോടെയും അഹങ്കാരത്തോടെയും ഇവിടെ ഒരു ഭരണകൂടശരി ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചത്. അതുകൊണ്ട് സമൂഹത്തിന്റെ ശരിയും തെറ്റും ധാര്‍മ്മികതയും വേദനയും കഷ്ടപ്പാടും ദുരിതങ്ങളും ഒന്നുംതന്നെ ഭരണകൂടത്തിന്റെ അല്ലെങ്കില്‍ മുഖ്യഭരണകര്‍ത്താവിന്റെ അബോധതല ജന്യമായ ചെയ്തികള്‍ക്ക് കാണാനായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

Vicharam

ഇന്ന് ലോക ഹോമിയോപ്പതി ദിനം

Kerala

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

Kerala

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

പുതിയ വാര്‍ത്തകള്‍

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.