Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വീണ്ടും ഒരു പുതുവര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2019, 03:40 am IST
in Vicharam

”വീണ്ടും ഒരു പുതുവര്‍ഷം കൂടി.” പുതുവര്‍ഷത്തെക്കുറിച്ചുള്ള രചനകളില്‍ പൊതുവെ കാണുന്ന പ്രയോഗമാണിത്. ഇത്തവണയും ഇതിനു കുറവുണ്ടായില്ല. ‘വീണ്ടും പുതുവര്‍ഷം’  എന്നോ ‘ഒരു പുതുവര്‍ഷം കൂടി’ എന്നോമതി. ‘വീണ്ടും’, ‘കൂടി’ എന്നിവ ഒരുമിച്ചുവേണ്ട. വീണ്ടും ഒരു പുതിയ പുതുവര്‍ഷം എന്നെഴുതിയവരുമുണ്ട്. 

വാര്‍ത്തയില്‍നിന്ന്

”പുതുവര്‍ഷം ആരോഗ്യസംരക്ഷണ പ്രതിജ്ഞകളുടെ നാളുകള്‍ കൂടിയാണ്.” എന്താണിതിനര്‍ത്ഥം? പുതുവര്‍ഷത്തില്‍ ദിവസവും ആരോഗ്യസംരക്ഷണ പ്രതിജ്ഞയെടുക്കും എന്നാണോ? ആര്‍ക്കറിയാം. എഴുതിയ ആള്‍ തന്നെ വിശദീകരിക്കേണ്ടിവരും.

‘കേരളം മുമ്പില്ലാത്ത വിധത്തില്‍ മയക്കുമരുന്നിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. വിദ്യാര്‍ഥികളും കൗമാരക്കാരും അതിന്റെ പിടിയില്‍ വീണുകൊണ്ടിരിക്കുകയാണ്. കോളേജ് കാമ്പസുകള്‍ക്കും സ്‌കൂളുകള്‍ക്കും മുന്നില്‍ ലഹരിമാഫിയ തമ്പടിക്കുകയാണ്.’

എല്ലാവാക്യങ്ങളും ‘ആണില്‍’ അവസാനിക്കുന്നു. അരോചകമാണ് ഈ ആവര്‍ത്തനം. അല്‍പം ശ്രദ്ധിച്ചാല്‍ ഇതൊഴിവാക്കാവുന്നതേയുള്ളൂ.

‘കേരളം മുമ്പില്ലാത്തവിധം മയക്കുമുരുന്നിന്റെ കേന്ദ്രമായി. വിദ്യാര്‍ഥികളും കൗമാരക്കാരും അതിന്റെ പിടിയില്‍ വീഴുന്നു. കോളേജ് കാമ്പസുകള്‍ക്കും സ്‌കൂളുകള്‍ക്കും മുന്നില്‍ ലഹരിമാഫിയ തമ്പടിക്കുകയാണ്.’ 

‘2019 ഹര്‍ത്താല്‍ വിരുദ്ധവര്‍ഷമാകട്ടെ’ എന്ന് ഒട്ടേറെ സംഘടനകള്‍ പോയവര്‍ഷം തന്നെ പ്രതിജ്ഞയെടുത്തിട്ടുണ്ട്. ‘ഹര്‍ത്താല്‍ വിരുദ്ധവര്‍ഷമാകും’ എന്നാണ് പ്രതിജ്ഞയെടുക്കേണ്ടത് ‘ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമാകട്ടെ’ എന്ന് ആശിക്കാനേ കഴിയൂ.

”പ്രളയത്തിന്റെ മുറിവുകള്‍ ഉണങ്ങിയിട്ടില്ല. എങ്കില്‍ത്തന്നെയും പ്രത്യാശയോടെയാണ് നാം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്.”’എങ്കില്‍’ നീട്ടി ‘എങ്കില്‍ത്തന്നെ’യും ആക്കുന്നതെന്തിന്? എങ്കില്‍പ്പോലും എന്ന് പ്രയോഗിക്കുന്നവരുമുണ്ട് എന്നാലും പോരാത്ത ചിലര്‍ ‘എന്നിരുന്നാലും’ ‘എന്നിരുന്നാല്‍ത്തന്നെയും’ എന്നെല്ലാം പ്രയോഗിക്കുന്നു. എന്നിട്ടും മതിയാകാത്തവര്‍ ‘എന്നിട്ടുപോലും’ സ്വീകരിക്കുന്നു. പ്രസംഗകരില്‍ പലരും ഈ വാക്കുകള്‍ ഇങ്ങനെ വലിച്ചുനീട്ടി സമയം കൊല്ലുന്നവരാണ്. 

”അദ്ദേഹം ഡോക്ടറെ കാണാന്‍ വേണ്ടി പോകുകയാണ്.” ”പുസ്തകം വാങ്ങാന്‍ വേണ്ടിയാണ് ഞാന്‍ അവിടെ എത്തിയത്.”രണ്ടുവാക്യങ്ങളിലും വേണ്ടി’ വേണ്ട. പക്ഷേ വേണ്ടി’യെ കൈവിടാന്‍ പലര്‍ക്കും മടിയാണ്.

‘വേണ്ടി’യെപ്പോലൊരു ഒഴിയാബാധയാണ് ‘ആയ’. ”എന്നെ കാണാനായാണ് അദ്ദേഹം എത്തിയത്”. ”കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യാനായാണ് മന്ത്രി അങ്ങോട്ടുപോയത്.” ‘കാണാനാണ്’ ‘ഉദ്ഘാടനം ചെയ്യാനാണ്’ എന്നുമതി.

ഒരു മുഖപ്രസംഗത്തില്‍നിന്ന്:

”ഇപ്പോള്‍ത്തന്നെ ഏറെ വൈകി. ഏറെ സമയം നഷ്ടമായി. രാജ്യം കെട്ടിപ്പടുത്തവരുടെ സ്വപ്‌നങ്ങള്‍ നിറവേറ്റാന്‍ നമുക്ക് ഏറെ സഞ്ചരിക്കേണ്ടതുണ്ട്” ആദ്യത്തെ രണ്ടുവാക്യങ്ങളില്‍ ഒന്ന് പൂര്‍ണമായി ഒഴിവാക്കാം. ഏറെയും ഏറിപ്പോയി. 

”സര്‍വ്വീസില്‍നിന്നും വിരമിച്ചുകഴിഞ്ഞാല്‍ അവരുടെ അവകാശങ്ങളോട് വിവേചനരഹിതമായ പരിഗണന നല്‍കുക എന്നതാകട്ടെ സര്‍ക്കാരില്‍ നിക്ഷിപ്തമായ കടമമാത്രമാണ്.”

വികലമായ വാക്യം ഇതിങ്ങനെ തിരുത്താം:

സര്‍വ്വീസില്‍നിന്ന് വിരമിക്കുന്നവരുടെ (വിരമിച്ചവരുടെ) അവകാശങ്ങള്‍ വിവേചനരഹിതമായി പരിഗണിക്കുക എന്നത് സര്‍ക്കാരിന്റെ കടമയാണ്.

”ലക്ഷക്കണക്കിന് പെന്‍ഷന്‍കാര്‍ക്ക് തിരിച്ചടിയായി തീരുന്ന ഈ തീരുമാനത്തില്‍ നിന്ന് പിന്മാറുകയെന്നത് സര്‍ക്കാരില്‍ ബാധ്യസ്ഥമായ സമൂഹിക ഉത്തരവാദിത്വത്തില്‍ നിന്നുള്ള പിന്മാറ്റമായേ കാണാനാവൂ. ഇതിന്റെ അര്‍ത്ഥം എഴുതിയ ആള്‍തന്നെ വിശദീകരിക്കേണ്ടിവരും. പാവങ്ങള്‍ വായനക്കാര്‍. 

”ജനതയുടെ ആരോഗ്യമെന്നത് ഏത് സാഹചര്യത്തിലും പ്രാഥമിക തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.” സാഹചര്യവും പ്രാഥമികവും തിരഞ്ഞെടുപ്പും ചേര്‍ന്നുളള കുഴമറിച്ചില്‍. ”ജനതയുടെ ആരോഗ്യം സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്” എന്നായാല്‍ ധാരാളം. വായനക്കാര്‍ക്ക് ആശ്വാസം.

പിന്‍കുറിപ്പ്: 

”കേരളത്തിലെ പ്രശസ്തരായ പത്തുകവികളുടെ നവോത്ഥാനന്തര കവിതകള്‍ പ്രസിദ്ധീകരിക്കുന്നു, ഈടുറ്റ ഈ കവിതാസമാഹാരം ഒരുമാസത്തിനകം ബുക്ക് ചെയ്യുന്നവര്‍ക്ക് പകുതിവിലയ്‌ക്ക് കിട്ടും. ആദ്യം ബുക്ക് ചെയ്യുന്ന 50 പേര്‍ക്ക് ഇതേ കവികളുടെ പ്രളയാനന്തര കവിതകള്‍ സൗജന്യമായി നല്‍കും.”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

Kerala

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

Kerala

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

India

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

Kerala

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പുതിയ വാര്‍ത്തകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.