ബീജിങ്: ചൈനയുടെ പര്യവേഷണ ഉപഗ്രഹം ചന്ദ്രനില്‍ ഇറങ്ങി. ചാങ്ങ് 4 എന്ന ചാന്ദ്രപര്യവേഷണ ഉപഗ്രഹം ചന്ദ്രന്റെ അങ്ങകലെയുള്ള ഭാഗത്താണ് ഇന്നലെ രാവിലെ ചൈനീസ് സമയം 10.26ന് ഇറങ്ങിയത്.
കാര്യമായ പര്യവേഷണങ്ങള്‍ ഒന്നും നടന്നിട്ടില്ലാത്ത ഭൂമിക്ക് പുറം തിരിഞ്ഞു വരുന്ന ഭാഗത്താണ് ചാങ്ങ് നിലംതൊട്ടത്. 2013 ചൈനയുടെ ചാങ്ങ് 3 ചന്ദ്രനില്‍ ഇറങ്ങിയിരുന്നു. 76ല്‍ സോവിയറ്റ് റഷ്യയുടെ ലൂണ 24 ഇറങ്ങിയശേഷം ചാന്ദ്രപ്രതലത്തില്‍ ഇറങ്ങിയ വാഹനം ഇതായിരുന്നു. ചാങ്ങ് നാലില്‍ ചന്ദ്രന്റെ പ്രതലത്തില്‍ സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിക്കുന്ന റോവറുമുണ്ട്. ഡിസംബര്‍ എട്ടിനാണ് ചാങ്ങ് ലോങ് മാര്‍ച്ച് 3ബി റോക്കറ്റില്‍ വിക്ഷേപിച്ചത്.
















