മനില: ദക്ഷിണ ഫിലിപ്പീന്‍സ് മിന്‍ഡനാവോ ദ്വീപില്‍ ശക്തിയായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിക്കൊണ്ടാണ് ഭൂചലനമുണ്ടായതെന്ന് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
ജനറല്‍ സാന്റോസ് നഗരത്തിന് 193 കിലോമീറ്റര്‍ ദൂരെയായാണ് പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം ശക്തിയായ ഭൂചലനത്തിനെതുടര്‍ന്ന് പ്രദേശവാസികള്‍ക്ക് സുനാമി സാധ്യതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
















