കൊളംബോ: ശ്രീലങ്കയില്‍ 30 അംഗ പുതിയ മന്ത്രിസഭയ്‌ക്ക് പ്രസിഡന്റ് മൈത്രിപാല സിരിസേന അനുമതി നല്‍കി. വിക്രമ സിംഗെ അധികാരത്തിലെത്തി മൂന്ന് ദിവസത്തിനുശേഷമാണ് മന്ത്രിസഭയ്‌ക്ക് സിരിസേന അനുമതി നല്‍കിയത്.
എന്നാല്‍ പ്രധാനമന്ത്രി റെനില്‍ വിക്രമ സിംഗെ ശുപാര്‍ശ ചെയ്ത ചിലരെ ഒഴിവാക്കിക്കൊണ്ടാണ് സിരിസേന മന്ത്രിസഭയ്‌ക്ക് അനുമതി നല്‍കിയത്.
രാജപക്‌സെ രാജിവെച്ച് വിക്രമ സിംഗെ അധികാരത്തില്‍ എത്തിയതോടെയാണ് ശ്രീലങ്കയില്‍ നിലനിന്നിരുന്ന രണ്ട് മാസത്തോളമായി ഭരണ അനിശ്ചിതത്വത്തിന് പരിഹാരമായത്. സിരിസേനയാണ് പ്രധാനമന്ത്രിയായിരുന്ന വിക്രമസിംഗെയെ നീക്കി രാജപക്‌സെയ്‌ക്ക് ആ പദവി നല്‍കിയത്.
















