കാഠ്മണ്ടു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന തുള്‍സി ഗിരി(93)അന്തരിച്ചു. കരളിന്റെ അര്‍ബുധ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കാഠ്മണ്ടുവിലെ ബുദ്ധനികാന്തയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു മരണം. ഇദ്ദേഹം രണ്ടു വട്ടം നേപ്പാളിന്റെ പ്രധാനമന്ത്രിയായിരുന്നു.
നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയിലാണ് തുള്‍സി ഗിരി രാഷ്‌ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കു വിലക്ക് പ്രഖ്യാപിച്ച് അധികാരം ഏറ്റെടുത്ത മഹേന്ദ്ര ഷാ രാജാവ് 1962 ല്‍ അദ്ദേഹത്ത പ്രധാനമന്ത്രി പദവിക്കു തുല്യമായ മന്ത്രിസഭാ സമിതി ഉപാദ്ധ്യക്ഷനായി നിയമിച്ചു.
പിന്നീട് 1975 ലും 1977ലും അദ്ദേഹം നേപ്പാളിന്റെ പ്രധാനമന്ത്രിയായി.
















