Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കണക്കു പറഞ്ഞാല്‍ നിങ്ങളും കുടുങ്ങും സഖാക്കളേ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2018, 01:10 am IST
in Vicharam

അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വോട്ടിന്റെ കണക്കിലേക്ക്: മധ്യപ്രദേശില്‍ 114 സീറ്റ് നേടി ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസിനേക്കാള്‍ വോട്ടിന്റെ എണ്ണത്തില്‍ മുന്നിലാണ് 109 സീറ്റ് നേടിയ ബിജെപി. കോണ്‍ഗ്രസിന് 40.9% വോട്ട് കിട്ടിയപ്പോള്‍ ബിജെപി 0.1% വോട്ട് അധികം നേടി 41% തികച്ചു. രാജസ്ഥാനിലും ഈ കക്ഷികള്‍ തമ്മിലുള്ള വോട്ടിന്റെ അന്തരം നേരിയതാണ്. 26 സീറ്റ് കോണ്‍ഗ്രസ് കൂടുതല്‍ നേടിയെങ്കിലും 0.5% വോട്ട് മാത്രമാണ് കോണ്‍ഗ്രസിന് അധികമുള്ളത്. 39.3%, 38.8%. ഛത്തീസ്ഗഡില്‍ വ്യക്തമായ 10% ത്തിന്റെ ലീഡ് കോണ്‍ഗ്രസിനുണ്ട്. അതേ അവസരത്തില്‍ കോണ്‍ഗ്രസില്‍ നിന്നു ഭരണം പിടിച്ചെടുത്ത മിസോറാമില്‍ 15.5% വോട്ടിന്റെ ലീഡ് കോണ്‍ഗ്രസിനേക്കാള്‍ എന്‍ഡിഎ സഖ്യം നേടി.

എണ്ണത്തില്‍ തോറ്റിട്ടും 41% വോട്ട് മധ്യപ്രദേശിലും  38.8% രാജസ്ഥാനിലും 33% ഛത്തീസ്ഗഡിലും നേടിയ ബിജെപിയെ അസഭ്യം പറഞ്ഞും കളിയാക്കിയും ചിരിക്കുന്ന സഖാക്കളോട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 140-ല്‍ 91 സീറ്റ് നേടി വിജയിച്ച നിങ്ങള്‍ക്ക് കിട്ടിയ വോട്ടെത്ര? എട്ടു പത്ത് കക്ഷികള്‍ കൂടിയ എല്‍ഡിഎഫിന് കിട്ടിയത് 39.9% മാത്രം. അതില്‍ സിപിഎം നേടിയത് 26.5 % മാത്രം. 2011-ല്‍ 45.06% ഉണ്ടായിരുന്നതാണ് 39.9% ആയി കുറഞ്ഞത്.

ഇനി രസകരമായ മറ്റൊരു കണക്ക്- കേരളത്തില്‍ 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനമനുസരിച്ചാണ് എംഎല്‍എമാര്‍ ജയിച്ചതെങ്കില്‍ എങ്ങിനെയിരിക്കും? എല്‍ഡിഎഫിനു കിട്ടിയത് 39.9% വോട്ട്. നിലവില്‍ 91 സീറ്റുള്ള സ്ഥാനത്ത് 56 സീറ്റിന് മാത്രം അര്‍ഹത. (26.5% വോട്ടുള്ള സിപിഎമ്മിന് 37(നിലവില്‍ 58),

8.1% വോട്ടുള്ള സിപിഐക്ക് 11 എണ്ണം (നിലവില്‍ 19), മറ്റുള്ളവര്‍ക്കെല്ലാം കൂടി 8 എണ്ണം. ആകെ 56 എണ്ണം)                  

 യുഡിഎഫിന് 38% വോട്ടിന് ആനുപാതികമായി 53 സീറ്റ് കിട്ടണമായിരുന്നു. കിട്ടിയത് 47 മാത്രം. ഇതില്‍ 23.7% വോട്ടുള്ള കോണ്‍ഗ്രസിന് 33 സീറ്റ് (നിലവില്‍ 22), 7.4% വോട്ട് നേടിയ ലീഗിന് 10 സീറ്റ് (നിലവില്‍ 18), 4 % വോട്ട് നേടിയ മാണി കേരള കോണ്‍ഗ്രസിന് 6 സീറ്റ് (നിലവില്‍ 6 തന്നെ), മറ്റുള്ളവരെല്ലാം കുടി 4 സീറ്റും (നിലവില്‍ ജോസഫിന്റെ ഒരു സീറ്റ് ). അങ്ങിനെ യുഡിഎഫിന്് 47 സീറ്റ്.

ബിജെപി സഖ്യമായ എന്‍ഡിഎയുടെ അവസ്ഥയോ? 14.4% വോട്ടാണ് അവര്‍ നേടിയത്. കേരള നിയമസഭയില്‍ ആദ്യമായി നേമത്ത് ഒ.രാജഗോപാലിലൂടെ നേടിയ ഒരു സീറ്റ് ആണ് നിലവിലുള്ളത്. 14.4% വോട്ടിന് ആനുപാതികമായാണെങ്കില്‍ 20 സീറ്റ് ബിജെപി സഖ്യത്തിന് ലഭിക്കണമായിരുന്നു. 10.5% വോട്ട് നേടിയ ബിജെപി ക്ക് 15 സീറ്റും 3.9% വോട്ട് നേടിയ ബിഡിജെഎസ് (എസ്എന്‍ഡിപി) 5 സീറ്റും. പച്ചയായ യാഥാര്‍ത്ഥ്യമാണെങ്കിലും അത്ഭുതകരം തന്നെ അല്ലെ?!

പറഞ്ഞു വന്നത് മറ്റൊന്നാണ്. ഇപ്പോള്‍ ഭരണം നഷ്ടപ്പെട്ട മൂന്ന് സംസ്ഥാനങ്ങളിലും കേരളത്തിലെ ഇടതു, വലതു മുന്നണികളേക്കാള്‍ ശക്തമാണ് ബിജെപിയുടെ ജനപിന്തുണ. കേരളത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും യഥാക്രമം100-ല്‍ 26.5 ആളുകളുടേയും 23.7 ആളുകളുടേയും പിന്തുണയേയുള്ളുവെങ്കില്‍, ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടിട്ടും 100-ല്‍ 40 പേരുടെ പിന്തുണയുണ്ടെന്നര്‍ത്ഥം. വലിയ തോതില്‍ പരാജയപ്പെട്ട ഛത്തീസ്ഗഡില്‍പ്പോലും നൂറില്‍ 33 പേരുടെ ജനപിന്തുണ ബിജെപിക്കുണ്ട്.

തെരഞ്ഞെടുപ്പില്‍ ഭരണം നഷ്ടപ്പെട്ടു എന്നത് യാഥാര്‍ത്ഥ്യം തന്നെ. വോട്ടിംഗ് മെഷീനെ കുറ്റം പറയാതെ ബിജെപി അത് അംഗീകരിക്കുന്നതും നമ്മള്‍ കണ്ടു. എന്നിരുന്നാലും കളിയാക്കുമ്പോള്‍ ഈ കണക്ക് മനസിലുണ്ടാവുന്നത് നല്ലതാണ് എന്ന് ഓര്‍മിപ്പിച്ചൂ എന്നുമാത്രം.

-രാമചന്ദ്രന്‍, പാണ്ടിക്കാട്

പുറത്തു കടക്കാന്‍ ജനം നിങ്ങളോട് പറയും

ശബരിമലയില്‍ ഒരു പ്രശ്‌നവുമില്ലെന്നും അവിടെ എല്ലാകാര്യവും ഭംഗിയായി നടക്കുന്നുണ്ടെന്നും മറിച്ചുള്ള പ്രചരണം ഒരു ചാനലിന്റെ മാധ്യമഭീകരതയാണെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പത്രസമ്മേളനം നടത്തി പറയുമ്പോള്‍ മന്ത്രി ഒരു പഴഞ്ചൊല്ല് ഓര്‍മ്മിപ്പിക്കുന്നു. ‘കണ്ട നീ അവിടെ നില്ല്, കേട്ട ഞാന്‍ പറയട്ടെ’.

 മിസ്റ്റര്‍ കടകംപള്ളീ..നിങ്ങളുടെ പൂഴിക്കടകന്‍ കേരളത്തിലെ പൊതുസമൂഹത്തോട് വേണ്ട. അടുത്ത കാലത്ത് കോടതിവിധിയുടെ മറവില്‍ സര്‍ക്കാര്‍ കാണിച്ചുകൂട്ടിയ എല്ലാ കൊള്ളരുതായ്‌മയും ജനം ചാനലിലൂടെ പൊതുജനമറിഞ്ഞു. സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്ത ജനത്തെ ജനങ്ങള്‍ നെഞ്ചേറ്റിയതും കേരളത്തിലാണ്. നിങ്ങളുടെ പൂപ്പലിനേയും മറ്റും പിന്‍തള്ളി ജനം രണ്ടാം സ്ഥാനത്ത് എത്തിയത് മന്ത്രിയറിഞ്ഞില്ലേ? ഭക്തരുടെ വാഹനങ്ങള്‍ നിയമപാലകര്‍ തന്നെ തല്ലിപ്പൊളിക്കുന്ന പോലീസ് ഭീകരത തുറന്ന് കാട്ടിയതാണോ മാധ്യമഭീകത? വിരിവെക്കുന്ന സ്ഥലങ്ങളില്‍ വെള്ളമൊഴിച്ച് ചളിയാക്കുന്നത് ചൂണ്ടിക്കാണിച്ചതോ മാധ്യമഭീകരത? ഭക്തരെ അടിച്ചോടിച്ച് അവരുടെ പവിത്രമായ ഇരുമുടിക്കെട്ട് പോലീസ് വലിച്ചിടുന്നത് ജനങ്ങളെ കാണിച്ചതോ? ശുചിമുറിയും കുടിവെള്ളവും കിടക്കാനിടവുമില്ലാത്ത ദയനീയസ്ഥിതി തുറന്നുകാട്ടിയതോ മാധ്യമഭീകരത? ഫെമിനിച്ചികളെ കെട്ടി എഴുന്നള്ളിച്ചതിനെതിരെ പ്രതികരിച്ചതോ? ശരണംവിളിച്ചാല്‍ പോലീസ് പിടിച്ച് ജയിലിലിടുന്നതാണോ ശബരിമലയിലെ നവോത്ഥാന ആചാരം? കോടതിയും നീതിബോധമുള്ള എല്ലാവരും പിണറായി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം തുറന്ന് കാണിച്ചപ്പോള്‍ ഗത്യന്തരമില്ലാതെ പല നിയന്ത്രണങ്ങളും നീക്കേണ്ടിവന്നു നിങ്ങള്‍ക്ക്. ആ ജാള്യത തീര്‍ക്കാന്‍ പത്രസമ്മേളനം നടത്തി മാധ്യമ ഭീകരതയെന്ന് വിളിച്ചുകൂവുമ്പോള്‍ ജനങ്ങള്‍ പറയും ‘കടക്ക് പുറത്ത്’.

തെരുവത്ത് രവീന്ദ്രന്‍, വേങ്ങര 

മല്യമാര്‍ കണ്ണുവച്ചതെവിടെ?

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മല്യയുടെ ആശംസകള്‍ എന്ന വാര്‍ത്ത വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. സാധാരണ മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ക്ക് വേണ്ടത്ര പ്രാധാന്യം കൊടുത്തുകാണുന്നില്ല. മല്യയെ പോലുള്ളവരുടെ മാധ്യമ സ്വാധീനം കൊണ്ടായിരിക്കണം ഇത്തരം വാര്‍ത്തകള്‍ തമസ്‌കരിക്കപ്പെടുന്നത്. ഏതായാലും കോണ്‍ഗ്രസും മല്യയും തമ്മിലുള്ള ബന്ധം പരസ്യമായി വിളിച്ചുപറയുന്നതാണ് ഈ ആശംസാ പ്രകടനം. സോണിയയുടേയും മന്‍മോഹന്‍ സിങ്ങിന്റെയും ഒത്താശയില്ലാതെ ഇത്രയും ഭാരിച്ച തുക മല്യയ്‌ക്ക് പൊതുമേഖലാ ബാങ്കുകളില്‍ നിന്നു വായ്‌പയെടുക്കാന്‍ സാധിക്കില്ല. അതിന്റെ നന്ദി പ്രകടനമായിരിക്കാം ഈ ആശംസാ സന്ദേശം. ഒരു പക്ഷേ, അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിക്കുമെന്നും കൊള്ളയടിച്ച പണം എഴുതിത്തള്ളി കേസ് പിന്‍വലിക്കുമെന്നും മല്യ കരുതിയിട്ടുണ്ടാകണം. വിജയ്‌മല്ല്യമാരുടെ ശക്തി കുറച്ചുകാണുന്നത് ആത്മഹത്യാപരമായിരിക്കും. അവരുടെ സാമ്രാജ്യം സംരക്ഷിക്കാന്‍ അവര്‍ ഏതറ്റം വരെയും പോകും. കോണ്‍ഗ്രസിന്റെ അധോലോക ശൃംഖലയിലെ ഒരു കണ്ണി മാത്രമാണ് വിജയ് മല്യ. 

-രഘുമോഹന കുമാര്‍, എളമക്കര, കൊച്ചി

എല്ലാം ശരിയാക്കിത്തരാം

സെക്രട്ടേറിയറ്റില്‍ ഒന്നര ലക്ഷം ഫയലുകള്‍ തീര്‍പ്പാകാതെ കിടക്കുന്നു. ഫയല്‍ മതില്‍ തന്നെ. ഫയല്‍മാന്മാര്‍ ഇല്ലാഞ്ഞിട്ടാണോ? എല്ലാം ശരിയായി? ഇപ്പം ശരിയാക്കി തരാം മൊയ്തീനെ ആ ചെറിയ സ്‌ക്രൂ ഡ്രൈവറെടുത്തേ? ഇപ്പം ശര്യാക്കി തരാം? 

വി. വിനോദ് കുമാര്‍, നറുകര

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ഇന്ന് ലോക ഹോമിയോപ്പതി ദിനം

Kerala

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

Kerala

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

Kerala

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

പുതിയ വാര്‍ത്തകള്‍

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.