വാഷിങ്ങ്ടണ്‍: സഹയാത്രികയോട് വിമാനത്തില്‍ മോശമായി പെരുമാറിയതിന് ഇന്ത്യക്കാരന് അമേരിക്കയില്‍ ഒമ്പത് വര്‍ഷത്തെ തടവു ശിക്ഷ. എച്ച് വണ്‍ ബി വിസയില്‍ അമേരിക്കയിലെത്തിയ തമിഴ്‌നാട്ടുകാരനായ പ്രഭു രാമമൂര്‍ത്തി(35)യെയാണ് ശിക്ഷിച്ചത്.
ശിക്ഷാ കാലാവധിക്കു ശേഷം ഇയാളെ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്നും ഡെട്രോയിറ്റിലെ ഫെഡറല്‍ കോടതി വ്യക്തമാക്കി. അഞ്ച് ദിവസത്തെ വിചാരണക്കുശേഷമാണ് രാമമൂര്‍ത്തി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. ജനുവരി മൂന്നിനാണ് കേസി ന് ആസ്പദമായ സംഭവം.
ലാസ് വേഗസില്‍ നിന്ന് ഡെട്രോയിറ്റിലേക്കുള്ള യാത്രക്കിടയിലാണ് ഉറങ്ങിക്കിടന്ന സഹയാത്രികയോട് ഇയാള്‍ മോശമായി പെരുമാറിയത്. ഭാര്യയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു.
















