Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്റെ മകന്‍ ബിജെപിയുടെ സമരപ്പന്തലില്‍ പോയതു മാത്രമാണോ നാണക്കേട്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2018, 03:07 am IST
in Kerala

കൊച്ചി: രണ്ടാം വട്ടവും മിലന്‍ ഇമാനുവല്‍ തിരുവനന്തപുരത്ത് ബിജെപി സമരപ്പന്തലില്‍ ചെന്നു. ആദ്യം പോയപ്പോള്‍ ആകാശം പൊട്ടിവീണെന്ന മട്ടിലായിരുന്നു കാര്യങ്ങള്‍. വിദ്യാര്‍ഥിയായ മിലന്‍ സ്വന്തം നിലപാടനുസരിച്ചാണ്  പങ്കെടുത്തത്. പക്ഷേ, സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ്, സിഐടിയുവിന്റെ അഖിലേന്ത്യാ നേതാവ് ആയിരുന്ന, എം.എം. ലോറന്‍സിന്റെ കൊച്ചുമകനായതിനാല്‍ മിലന്റെ ബിജെപി ബന്ധം വാര്‍ത്തയായി. 

മിലന്റെ അമ്മ ആശാ ലോറന്‍സാണ് ഇതിന് അനുഭവിച്ചത്. ദുരനുഭവങ്ങള്‍ ആശ ജോലി ചെയ്യുന്ന, സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്നും  സിപിഎമ്മില്‍നിന്നുമുണ്ട്. തൊഴിലിടത്തിലെ മാനസിക പീഡനത്തിന് സഹപ്രവര്‍ത്തകര്‍ക്കെതിരെ ആശ പരാതി നല്‍കി. അവരെ സ്ഥലം മാറ്റി ഉത്തരവിറക്കിയെങ്കിലും തീരുമാനം പ്രാബല്യത്തിലായില്ല. ആശ പാര്‍ട്ടിയുടെ കടുത്ത ശത്രുവായി. ഇന്ന് ജോലിക്കും ജീവനും ഭീഷണിയാണ്. 

ഇവളുടെ അപ്പന്‍ ജീവിച്ചിരിപ്പില്ലായിരുന്നെങ്കില്‍

2012 ഫെബ്രുവരി 22ന് കോഴിക്കോട് സിഡ്‌കോയില്‍ കരാറടിസ്ഥാനത്തിലാണ് ആശ  ജോലിക്കു കയറിയത്.  എംഡിയായി  കെ.ബി.ജയകുമാര്‍ വന്നതോടെ 2016 ഡിസംബര്‍ ഒന്നു മുതല്‍ ദിവസവേതനക്കാരിയായി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തായിരുന്നു നിയമനം.  എല്‍ഡിഎഫ്  വന്നപ്പോള്‍ ‘ഉമ്മന്‍ചാണ്ടിയുടെ കെയറോഫില്‍ വന്നവരൊക്കെ ഇനി വീട്ടിലിരിക്കു,’മെന്ന മുന്നറിയിപ്പ്  ആശയ്‌ക്ക് കേള്‍ക്കേണ്ടി വന്നു. സിപിഎം അനുഭാവികളായ ചില ജീവനക്കാര്‍  മോശമായി പെരുമാറി. ‘ഇവളുടെ അപ്പന്‍ ജീവിച്ചിരിപ്പില്ലായിരുന്നെങ്കില്‍ അടിച്ചു ഷേപ്പ് മാറ്റുമായിരുന്നു, ഓഫീസല്ലായിരുന്നെങ്കില്‍ മുട്ടുകാല്‍ തല്ലിയൊടിച്ചേനേ..’ തുടങ്ങിയ തരംതാണ ഭീഷണികള്‍ ചിലരില്‍നിന്നുണ്ടായി. ഓഫീസിലെ ലെഡ്ജര്‍ എടുത്ത് ഒരു സഹപ്രവര്‍ത്തക ആശയുടെ തലയ്‌ക്കടിച്ചു. 

ഓഫീസിലെ ക്രമക്കേട് വിജിലന്‍സ് പരിശോധിച്ചത്  ആശ വിവരം നല്‍കിയതിനെത്തുടര്‍ന്നാണെന്ന് ചില സഹപ്രവര്‍ത്തകര്‍  ആരോപിച്ചു. 2016 ഒക്ടോബറില്‍ ബന്ധുനിയമന വിവാദം വന്നപ്പോള്‍ അതുമായി ബന്ധപ്പെടുത്തി ലോറന്‍സിന്റെ മകള്‍ അഴിമതിക്കാരി എന്ന രീതിയില്‍ ഓഫീസിനു പുറത്ത് ഫ്‌ളക്‌സ് ബോര്‍ഡ് വെച്ചു.  മുന്‍ ഉദ്യോഗസ്ഥനില്‍ നിന്നും മോശമായ സംസാരവും അശ്ലീലപ്രദര്‍ശനവും ഉണ്ടായി. തുടര്‍ന്ന് മാനേജ്‌മെന്റിലും ദേശീയ വനിതാ കമ്മീഷനിലും കോഴിക്കോട് ലീഗല്‍ സര്‍വീസ് അതോറിറ്റിയിലും  പരാതി കൊടുത്തു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളുടെ ഓഫീസ് മാറ്റി.

മകന്റെ വിഷയം പാര്‍ട്ടിയെ ബോധ്യപ്പെടുത്തണം

2018 ജൂണ്‍ നാലിനാണ് ആശ തിരുവനന്തപുരം ഓഫീസില്‍ എത്തിയത്. ഹാജര്‍ രജിസ്റ്ററിന്റെ ചുമതല സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ  ഭാര്യാസഹോദരി ലില്ലിക്കായിരുന്നു.  എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കരാറടിസ്ഥാനത്തില്‍ കയറിയതാണ് ലില്ലിയും. പക്ഷേ, സ്ഥിരം ജീവനക്കാരിയായി. ആഗസ്തില്‍ ആശയ്‌ക്ക് ശമ്പളം കിട്ടിയില്ല. പരാതി പറഞ്ഞപ്പോള്‍ വേറെ ഓഫീസ് നോക്കിക്കോളൂ എന്ന് സിപിഎം അനുഭാവിയായ മേലുദ്യോഗസ്ഥന്‍ പ്രതികരിച്ചു. 

ഭീഷണിയും അസ്വസ്ഥതകളും വളര്‍ന്നപ്പോള്‍ സംരക്ഷണം തേടി സിഡ്‌കോ എംഡിക്കും മുഖ്യമന്ത്രിക്കുള്ള പരാതി പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനും നല്‍കി.  ഇതിനിടെയാണ് ഒക്‌ടോബര്‍ 30ന്, പോലീസ് അതിക്രമത്തിനെതിരെ ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ മകന്‍ മിലന്‍  പങ്കെടുത്തത്. പിറ്റേന്ന് ജോലിക്കെത്തിയ ആശയോട് മകന്റെ വിഷയത്തില്‍ പാര്‍ട്ടിയെ ബോധ്യപ്പെടുത്തിയോ എന്നായിരുന്നു എംഡിയുടെ ചോദ്യം. ആശയെ പിരിച്ചു വിടാനും തീരുമാനിച്ചു,  വിവാദമായപ്പോള്‍ പിന്‍വലിച്ചു.  പരാതികളില്‍  അന്വേഷണം തേടി  സിഡ്‌കോ ആസ്ഥാനത്ത് കുത്തിയിരുപ്പു പ്രതിഷേധം നടത്തിയപ്പോള്‍ പിറ്റേന്ന് സഹപ്രവര്‍ത്തകരെ സ്ഥലംമാറ്റിയതായി അറിയിച്ചു.  കന്റോണ്‍മെന്റ് പോലീസില്‍ പരാതി കൊടുത്തപ്പോള്‍ എസ്‌ഐ പി.എം. ഷാഫിയില്‍ നിന്ന് മോശം പെരുമാറ്റം.  ഇതെപ്പറ്റി ഡിജിപിക്ക് ആശ പരാതി നല്‍കി. 

പി.കെ. ശശിയും ഗോപി കോട്ടമുറിക്കലും ചെയ്തതൊന്നും പാര്‍ട്ടിക്ക് നാണക്കേടല്ല

നവംബര്‍ ഏഴിന്, അവധി കഴിഞ്ഞ് ആശ ജോലിക്കെത്തിയപ്പോള്‍, സഹപ്രവര്‍ത്തകരെ ജാതി പറഞ്ഞ് ആക്ഷേപിച്ചെന്ന് പറഞ്ഞ് ചോദ്യം ചെയ്യലായി ജോലിക്കും ജീവനും ഭീഷണിയുണ്ടെന്നു കാണിച്ച് ഗവര്‍ണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട് ആശ. 

സിഡ്‌കോ ചെയര്‍മാന്‍ ചെയര്‍മാന്‍ സിപിഐ നോമിനി ആയതിനാല്‍ പാര്‍ട്ടിദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡി, നേതാക്കളായ ആനി രാജ, കാനം രാജേന്ദ്രന്‍, സി. ദിവാകരന്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കി. പക്ഷെ ആരും ചെയര്‍മാനോട് ചോദിച്ചതായി അറിയില്ലെന്ന് ആശ പറയുന്നു. 

പ്രായംചെന്ന അച്ഛന്‍ ലോറന്‍സിനെ ആശ വിഷമങ്ങളൊന്നും അറിയിക്കാറില്ല. സംസ്ഥാന വനിതാ കമ്മീഷനില്‍ നിന്ന് യഥാസമയം നീതി കിട്ടുമെന്ന പ്രതീക്ഷ ആശയ്‌ക്കില്ല. മകന്‍ ബിജെപി പരിപാടിയില്‍ പങ്കെടുത്തത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചെന്ന ആരോപണം അവരില്‍ ചിലരോട് മറുത്തു ചോദിച്ചത് ഇങ്ങനെ: പി.കെ. ശശിയും ഗോപി കോട്ടമുറിക്കലും ചെയ്തതൊന്നും പാര്‍ട്ടിക്ക് നാണക്കേടല്ല. എന്റെ മകന്‍ ബിജെപിയുടെ സമരപ്പന്തലില്‍ പോയതു മാത്രമാണോ നാണക്കേട്? 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

Miniscreen

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

New Release

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

New Release

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

India

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

പുതിയ വാര്‍ത്തകള്‍

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

ഇത് കേസ് കൊടുത്തവർക്ക് കിട്ടിയ തിരിച്ചടി : വീണ്ടും സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെന്ന് മേയർ ; തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.