വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണ വാര്‍ഷിക ദിനത്തില്‍ ഇന്ത്യക്ക് ശക്തമായ പിന്തുണയറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇന്ത്യന്‍ ജനതയ്‌ക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയത്.
മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികദിനത്തില്‍, നീതി ആഗ്രഹിക്കുന്ന ഇന്ത്യയിലെ ജനങ്ങളോടൊപ്പമാണ് യുഎസ്. ആറ് അമേരിക്കന്‍ വംശജരുള്‍പ്പെടെ 166 നിരപരാധികളാണ് അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭീകരവാദികളെ വിജയിക്കാനോ ഒരിക്കലെങ്കിലും വിജയത്തിന്റെ അടുത്തെത്തുവാനോ നമ്മള്‍ സമ്മതിക്കില്ലെ’ന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
മുംബൈ ഭീകരാക്രമണത്തിലെ പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് അമേരിക്ക 5 മില്യണ്‍ ഡോളര്‍( 35 കോടിയിലേറെ രൂപ ) ഇനാം പ്രഖ്യാപിച്ചിരുന്നു. അമേരിക്കന്‍ ഭരണകൂടത്തിന്റെ ഭാഗമായ സ്റ്റേറ്റ് റിവാര്‍ഡ്സ് ഫോര്‍ ജസ്റ്റിസ് ആണ് തുക പ്രഖ്യാപിച്ചിരിക്കുന്നത്.
ഭീകരാക്രമണം ആസൂത്രണം ചെയ്യുകയോ,സഹായിക്കുകയോ ചെയ്ത ഭീകരരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്കാണ് ഇനാം നല്‍കുക. 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തെ പൈശാചികമെന്ന് വിശേഷിപ്പിച്ച അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഈ ക്രൂരതയ്‌ക്ക് കാരണക്കാരായ ലഷ്‌കര്‍ഇ-ത്വയ്ബയ്‌ക്കും അവരുടെ സഹസംഘടനകള്‍ക്കും ഉപരോധം ഏര്‍പ്പെടുത്താന്‍ പാകിസ്ഥാനും,മറ്റ് രാജ്യങ്ങളും തയ്യാറാകണമെന്നും ആവശ്യപ്പെട്ടിരുന്നു.
















