നടുവില്‍: 29ന് നടക്കുന്ന നടുവില്‍ ഗ്രാമപഞ്ചായത്ത് അറക്കല്‍ താഴെ വാര്‍ഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ പ്രചരണ രംഗത്ത് ബിജെപി സജീവം. യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കൊപ്പം തന്നെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ബിജെപി. ശ്രീജിത്ത് കപ്പള്ളിയാണ് ബിജെപി സ്ഥാനാര്‍ത്ഥി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലീം ലീഗിലെ കെ.മുഹമ്മദ് കുഞ്ഞിയും എല്‍ഡിഎഫ് സ്വതന്ത്രനായി എസ്.എന്‍.ഷാജിയുമാണ് മത്സരരംഗത്തുള്ളത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്നു മുസ്ലീംലീഗിലെ കെ.അബ്ദുള്ളയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. 1592 വോട്ടര്‍മാരാണ് ആകെയുള്ളത്. ബിജെപി സ്ഥാനാര്‍ത്ഥി രണ്ട് ഘട്ടങ്ങളിലായി ഗൃഹസമ്പര്‍ക്കങ്ങള്‍ പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: