തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിനും വഴിപാടിനുമായി ഏര്‍പ്പെടുത്തിയ സമയക്രമം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് വിശദീകരണം തേടി. സംസ്ഥാന പോലീസ് മേധാവിയും ദേവസ്വം കമ്മീഷണറും രണ്ടാഴ്ചക്കകം മറുപടി നല്‍കണമെന്ന് കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.
നിലയ്ക്കലില്‍ നിന്ന് സന്നിധാനത്തെത്തി നിശ്ചിത സമയത്തിനുള്ളില്‍ ദര്‍ശനവും വഴിപാടും നടത്തി മടങ്ങിയെത്താന്‍ പോലീസ് അനുവദിച്ച സമയം തികയില്ലെന്നാണ് പരാതി. 60 വയസിന് മുകളിലുള്ളവര്‍ക്ക് മല കയറി ദര്‍ശനം നടത്തി ആറ് മണിക്കൂറിനുള്ളില്‍ മടങ്ങിയെത്താന്‍ പ്രയാസമാണ്.
നിലയ്ക്കലില്‍ സ്വന്തം വാഹനം പാര്‍ക്ക് ചെയ്ത് ബസില്‍ സഞ്ചരിക്കേണ്ട കാരണം സമയത്ത് പമ്പയിലെത്താന്‍ കഴിയില്ലെന്നും പരാതിയില്‍ പറയുന്നു. ആരാധനയ്ക്ക് തടസം വരാതിരിക്കാന്‍ സമയക്രമം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വട്ടപ്പാറ വേങ്കോട് സ്വദേശി ശ്രീകുമാരന്‍നായര്‍ നായരാണ് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: