തിരുവനന്തപുരം: രാജസ്ഥാനിലെ ശ്രീജഗദീഷ്പ്രസാദ് ജബര്‍മല്‍ തിബ്രേവാല സര്‍വകലാശാല മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഡി ലിറ്റ് ബിരുദം നല്കി ആദരിക്കുന്നു. വിവിധ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ചാണ് ഡി ലിറ്റ് നല്‍കുന്നതെന്ന് സര്‍വകലാശാലയുടെ മേല്‍നോട്ടം വഹിക്കുന്ന രാജസ്ഥാനി സേവാ സംഘിന്റെ ചെയര്‍പേഴ്സണ്‍ ഡോ. വിനോദ് തിബ്രേവാല അറിയിച്ചു.
സാമൂഹ്യ, സാംസ്കാരിക, ആധ്യാത്മിക രംഗങ്ങളില്‍ നല്കിയ വിവിധ സേവനങ്ങള്‍, മാധ്യമ മേഖലയിലടക്കം നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നിവ കണക്കിലെടുത്താണ് ബിരുദദാനമെന്നും തിബ്രേവാല അറിയിച്ചു. ഫെബ്രുവരിയില്‍ സര്‍വകലാശാല ക്യാമ്പസില്‍ നടത്തുന്ന ചടങ്ങില്‍ ബിരുദം സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: