പത്തനംതിട്ട: ഓണക്കച്ചവടം പ്രളയം വിഴുങ്ങി. അതുണ്ടാക്കിയ പ്രത്യാഘാതത്തില്‍ നിന്ന് മോചിതരായിട്ടില്ല. ശബരില മണ്ഡല-മകരവിളക്ക് തീര്ഥാടനകാലത്തെങ്കിലും വ്യാപാരം മെച്ചപ്പെടുമെന്ന വ്യാപാരികളുടെ പ്രതീക്ഷയാണ് ശബരിമല നടപടികളിലൂടെ സര്‍ക്കാര്‍ തെറ്റിച്ചത്.
യുവതികളെ ഏതുവിധേനയും ശബരിമലയില്‍ പ്രവേശിപ്പിക്കാനും ആചാരങ്ങള്‍ തകര്‍ത്തെറിയാനും സര്‍ക്കാര്‍ വിപുലമായ പദ്ധതികള്‍ ആവിഷ്ക്കരിച്ച് ബലമായി അടിച്ചേല്‍പ്പിച്ചതോടെ ശബരിമലയിലടക്കം ഭക്തര്‍ കുറഞ്ഞു തുടങ്ങി. ഇതോടെ ആയിരക്കണക്കിന് ചെറുകച്ചവടക്കാര്‍ വഴിയാധാരമായി.
ശബരിമല സീസണിലെ കച്ചവടം മാത്രം ആശ്രയിച്ച് കഴിയുന്ന ഒട്ടേറെ പ്രദേശങ്ങള്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലുണ്ട്. ചെറുതും വലുതുമായ കടകളില്‍ ഈ രണ്ട് മാസത്തെ വില്‍പ്പനയിലാണ് പ്രതീക്ഷ. അവര്‍ക്ക് ഇക്കുറി കണ്ണീരും കൈയുമാണ്. മൈലപ്ര, മണ്ണാറക്കുളഞ്ഞി, വടശ്ശേരിക്കര, പെരുനാട,് ളാഹ, റാന്നി, എരുമേലി പ്രദേശങ്ങളിലാണ് പ്രതീക്ഷിച്ച കച്ചവടം കിട്ടാതെ അടിതെറ്റിയത്. വനമേഖലകളിലുള്ള പ്രദേശങ്ങളില്‍ മറ്റു സമയത്ത് വലിയ വ്യാപാരമൊന്നുമില്ല. മണ്ഡല-മകരവിളക്ക് കാലത്തെ കച്ചവടമാണ് അടുത്ത ഒരു വര്‍ഷത്തേക്കുള്ള വരുമാനം, അത് അപ്പാടെ തകര്‍ന്നു.
പത്തനംതിട്ടയിലെ മൊത്ത വ്യാപാരികളും ഹോട്ടലുകളടക്കമുള്ളവരും, ഓറഞ്ച്, ആപ്പിള്‍ വില്‍ക്കുന്ന വണ്ടിക്കച്ചവടക്കാരും പ്രതിസന്ധിയിലാണ്. ശരണപാതയിലെ അന്നദാനകേന്ദ്രങ്ങളിലും നിരാശ മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: