സാന്‍ഫ്രാന്‍സിസ്കോ : കാലിഫോര്‍ണിയയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 79 ആയി. തിങ്കളാഴ്ച രാത്രി പുറത്തുവന്ന കണക്കുകള്‍ പ്രകാരം ഇതുവരെ 151,272 ഏക്കറുകളിലേക്ക് തീ വ്യാപിപ്പിച്ചിട്ടുണ്ട്.
699 ആളുകളെ കാണാതായി ഇവര്‍ക്കുവേണ്ടി തെരച്ചില്‍ നടന്നു വരികയാണ്. വീടുകള്‍ ഉള്‍പ്പടെ 12,000 കെട്ടിടങ്ങള്‍ തീപിടിത്തത്തില്‍ നശിച്ചിട്ടുണ്ട്. 52,000 പേരെക്കൂടി മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.
വടക്കന്‍ കാലിഫോര്‍ണിയയില്‍ മഴ പെയ്യാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകര്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടുണ്ട്. മഴ പെയ്യുകയാണെങ്കില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തെരച്ചില്‍ നടത്താന്‍ ഇത് കൂടുതല്‍ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: